For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ത്വക്കിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ

By Super Admin
|

സൂര്യപ്രകാശത്തോടു കൂടുതൽ അടുത്തുനിൽക്കുന്ന ചർമ്മ ഭാഗത്താണ് സ്കിൻ ക്യാൻസർ ഉണ്ടാകുന്നതു .എന്നാൽ മറ്റു ഭാഗങ്ങളെ നമുക്ക് തള്ളിക്കളയാനാകില്ല .ചർമ്മത്തിലെ ക്യാൻസറിന് മുന്നറിയിപ്പ് തരുന്ന ചില ലക്ഷണങ്ങൾ ഉണ്ട് .മുഖം ,ചെവി ,കഴുത്തു,ചുണ്ട് ,കൈകളുടെ പുറകിൽ എന്നിവിടങ്ങളിലാണ് പ്രാരംഭ ലക്ഷണങ്ങൾ കാണുന്നത് .ഇവ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും .

What Are The Signs Of Skin Cancer

ത്വക്കിലെ ക്യാൻസർ വളരെ സാവധാനം അല്ലെങ്കിൽ വളരെ വേഗത്തിൽ വളരുന്ന ഒന്നാണ് .ഈ ലക്ഷണങ്ങൾ കാണുന്നുവെങ്കിൽ വേഗത്തിൽ ചികിത്സിക്കേണ്ടതാണ് .

മെലാനോമ എന്ന സ്കിൻ ക്യാൻസർ തുടങ്ങുന്നത് ത്വക്കിന്‌ മെലാനിൻ എന്ന നിറം ഉത്പാദിപ്പിക്കുന്ന കോശങ്ങളിലാണ് .മെലാനോമ ഒരു ചെറിയ ശതമാനം മാത്രമേ ത്വക്കിലെ ക്യാൻസറിന് കാരണമാകുന്നുള്ളൂ .എന്നാൽ നോൺ മെലാനോമ സ്കിൻ ക്യാൻസറാണ് ഏറ്റവും അപകടകാരി .എന്തു മാറ്റവും ത്വക്കിലെ ക്യാൻസറിന്റെ ലക്ഷണമാകാം .മറുകിന്റെ നിറവും വലിപ്പവും ,കറുത്ത നിറത്തിലുള്ള എന്തെങ്കിലും വളർച്ച ,കറുത്ത മറുകിനു ചുറ്റും നിറവ്യത്യാസമോ ,നിറവ്യത്യാസം വ്യാപിക്കുകയോ ചെയ്യുന്നത് എല്ലാം ത്വക്കിലെ ക്യാൻസറിന്റെ ലക്ഷണങ്ങളാണ് .

What Are The Signs Of Skin Cancer

നിങ്ങളുടെ അരിമ്പാറയിൽ എന്തെങ്കിലും മാറ്റമോ ,മറ്റെന്തെങ്കിലും വളർച്ചയോ ,തൊലി ഇളകിപോകുകയോ ,രക്തസ്രാവമോ ഉണ്ടെങ്കിൽ ഡോക്ടറിനെ കാണാൻ മടിക്കരുത് .അഞ്ചു മുതൽ ആറു മില്ലിമീറ്റർ വരെയുള്ള മറുകുകൾ ത്വക്കിലെ ക്യാൻസറിന്റെ ലക്ഷണമാണ് .ഒരു ആകൃതിയും ഇല്ലാത്ത അടയാളങ്ങളും മറുകുകളും ഇതിന്റെ ലക്ഷണത്തിൽപ്പെടും .

What Are The Signs Of Skin Cancer

മറുകിന്റെ നിറം ബ്രൗണോ പിങ്കോ ആണെങ്കിൽ പേടിക്കേണ്ട കാര്യമില്ല .എന്നാൽ മറുകിന്റെ നിറം നീലയോ ,കറുപ്പ് ,വെള്ള ,ചുവപ്പു ഇവയിലേതെങ്കിലുമാണെങ്കിൽ അത് ത്വക്കിലെ ക്യാൻസറിന്റെ ലക്ഷണമാകാം .

English summary

What Are The Signs Of Skin Cancer

Take a look at the warning signs of skin cancer. These are the ways you can find out if you have skin cancer.
Story first published: Thursday, September 29, 2016, 17:55 [IST]
X
Desktop Bottom Promotion