For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്യാന്‍സര്‍ ചികിത്സക്ക് പ്രകൃതിദത്ത വഴികള്‍

By Super
|

ഭയാനകവും അപകടകാരിയുമായ ഒരു രോഗമാണ് ലോകമെങ്ങും വ്യാപകമായി കാണപ്പെടുന്ന ക്യാന്‍സര്‍. 80 ശതമാനം ആളുകളും തങ്ങള്‍ ക്യാന്‍സര്‍ രോഗികളാണ് എന്ന് തിരിച്ചറിയാത്തവരാണ്. ക്യാന്‍സറുകള്‍ സ്തനാര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍, ഉദരത്തിലെ ക്യാന്‍സര്‍(അള്‍സര്‍) എന്നിങ്ങനെ പല തരത്തിലുണ്ട്.

മരുന്നുകളോട് അലര്‍ജിയുള്ളതിനാല്‍ നിരവധിയാളുകള്‍ രോഗ മുക്തിക്ക് മരുന്ന് ഉപയോഗിക്കില്ല. അത്തരക്കാര്‍ പ്രകൃതി ചികിത്സയിലാണ് അഭയം തേടുന്നത്. ക്യാന്‍സര്‍ ഭേദമാക്കാനുള്ള ചില പ്രകൃതി ചികിത്സാ രീതികളെക്കുറിച്ച് മനസിലാക്കുക.

അരോമതെറാപ്പി

അരോമതെറാപ്പി

വേദന, ഛര്‍ദ്ദി, മാനസിക സമ്മര്‍ദ്ദം എന്നിവ ചികിത്സിക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന സവിശേഷമായ ചികിത്സാ രീതിയാണിത്. ഈ ചികിത്സയില്‍ സുഗന്ധലേപനങ്ങള്‍ രോഗിയെ സുഖപ്പെടുത്താനായി ഉപയോഗിക്കുന്നു. ഇവ ബാത്ത് ടബ്ബിലൊഴിക്കുകയോ ചുറ്റുപാടും വ്യാപിക്കുന്നതിനായി ചൂടാക്കുകയോ ചെയ്യും. സുഗന്ധദ്രവ്യങ്ങളുടെ സൗമ്യമായ ഗന്ധം രോഗികള്‍ക്ക് ആശ്വാസം നല്കും.

അക്യുപങ്ങ്ചര്‍

അക്യുപങ്ങ്ചര്‍

പല രോഗങ്ങളും ഭേദമാക്കുന്നതിന് ഉപയോഗിക്കുന്ന ഈ ചികിത്സ രോഗിക്ക് ആശ്വാസം നല്കും. ഇതില്‍ ചികിത്സകന്‍ വളരെ നേര്‍ത്ത സൂചികള്‍ ചികിത്സക്കായി ഉപയോഗിക്കുന്നു. ഇവ രോഗിയുടെ പ്രത്യേക ശരീരഭാഗങ്ങളില്‍ തറയ്ക്കുന്നു. ക്യാന്‍സറിന് ഇത് ഫലപ്രദമാണ്. കീമോതെറാപ്പി മൂലമുള്ള വേദനയും ഛര്‍ദ്ദിയും ഭേദമാക്കാന്‍ അക്യുപങ്ങ്ചര്‍ ഉപയോഗപ്പെടുത്താം. കട്ടികുറഞ്ഞ രക്തമുള്ളവര്‍ക്കും രക്തം കുറവുള്ളവര്‍ക്കും ഈ ചികിത്സാ രീതി ഫലപ്രദമല്ല.

വ്യായാമം

വ്യായാമം

മികച്ചതും ആരോഗ്യമുള്ളതുമായ ജീവിതത്തിന് അനുയോജ്യമായ മാര്‍ഗ്ഗമാണ് വ്യായാമം. ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും വ്യായാമം പ്രധാന പങ്ക് വഹിക്കുന്നു. ക്യാന്‍സര്‍ ചികിത്സിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗം ശരിയായി വ്യായാമം ചെയ്യുകയാണ്. വ്യായാമം വഴി ആരോഗ്യമുള്ള ജീവിതം സാധ്യമാകും.

മസാജ്

മസാജ്

പേശികളും, ഞരമ്പുകളും, ചര്‍മ്മവും ഉപയോഗിക്കുന്ന പ്രത്യേകതരം ചികിത്സയാണിത്. പേശികളുടെ തളര്‍ച്ചയും സമ്മര്‍ദ്ദവും അകറ്റാനാണ് ഇത് ഉപയോഗിക്കുന്നത്. പേശികളില്‍ വളരെ ചെറിയ സമ്മര്‍ദ്ദം മാത്രം നല്കിയാണ് മസാജ് ചെയ്യുന്നത്. ശരീരത്തില്‍ കൂടുതല്‍ മര്‍ദ്ദം നല്കിയും മസാജ് ചെയ്യാറുണ്ട്. ഓപ്പറേഷന്‍ നടന്ന ഭാഗങ്ങളില്‍ അല്ലെങ്കില്‍ ട്യൂമര്‍ ഉള്ള സ്ഥലത്ത് മസാജ് ചെയ്യരുത്.

ഹിപ്നോസിസ്

ഹിപ്നോസിസ്

ഹിപ്നോസിസ് എന്നത് ഒരു ഹിപ്നോതെറാപ്പിയാണ്. ഇതില്‍ ചികിത്സകന്‍ രോഗിയെ ഹിപ്നോട്ടൈസ് ചെയ്യുന്നു. സൗമ്യവും ആശ്വാസം നല്കുന്നതുമായ വാക്കുകള്‍ പറഞ്ഞുകൊണ്ടാണ് ഹിപ്നോട്ടൈസേഷന്‍ നടത്തുന്നത്. ഇത് രോഗിക്ക് മനസ്സുഖവും വേദനയ്ക്ക് ആശ്വാസവും നല്കും. ക്യാന്‍സര്‍ രോഗികള്‍ക്ക് ഈ ചികിത്സ നല്ല ആശ്വാസം നല്കും.

മ്യൂസിക് തെറാപ്പി

മ്യൂസിക് തെറാപ്പി

ഈ ചികിത്സയില്‍ ചികിത്സകന്‍ സംഗീതം വഴിയാണ് രോഗിയുമായി ആശയവിനിമയം നടത്തുക. സംഗീതോപകരണങ്ങളും ഉപയോഗപ്പെടുത്തും. ഈ ചികിത്സ രോഗിയില്‍ ഏറെ താല്പര്യമുണ്ടാക്കും. സംഗീത ചികിത്സക്ക് സംഗീതത്തില്‍ പ്രത്യേക പരിജ്ഞാനമൊന്നും ആവശ്യമില്ല. മനംപിരട്ടലും മാനസികസമ്മര്‍ദ്ദവും അകറ്റാന്‍ ഇത് ഉപയോഗിക്കുന്നു. ഇത് രോഗിക്ക് മനസ്സുഖവും സന്തോഷവും നല്കും.

English summary

Top Natural Cures Of Cancer

Here are some of the top 7 natural cures of cancer. Read more to know about natural cures of cancer,
X
Desktop Bottom Promotion