ആയുസ്സിനും ആരോഗ്യത്തിനും ഈ ഒറ്റമൂലികള്‍

Posted By:
Subscribe to Boldsky

അസുഖം വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറുടെ അടുത്തേക്കോടുന്ന സ്വഭാവമാണ് നമുക്കുള്ളതെന്ന് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ഒരു ചെറിയ പനി വന്നാല്‍ പോലും ഉടന്‍ തന്നെ നമ്മള്‍ ഡോക്ടറെ കാണാന്‍ വേണ്ടി ഓടിപ്പായും.

എന്നാല്‍ ഇത്തരം മരുന്നുകളുണ്ടാക്കുന്ന ക്ഷീണവും തളര്‍ച്ചയും മാറാന്‍ വേണ്ടി പലപ്പോഴും വേറെ മരുന്നുകളെ ആശ്രയിക്കേണ്ട ഗതികേട് നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുമുണ്ട്. ജ്യൂസ് കഴിച്ചാല്‍ തടിയോ വയറോ കുറയുന്നത്?

എന്നാല്‍ ചില ഒറ്റമൂലികള്‍ നമ്മള്‍ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. കാരണം പെട്ടന്നുള്ള പല അസുഖങ്ങള്‍ക്കും ഇത്തരം ഒറ്റമൂലികള്‍ ഫലപ്രദമാണ്. എന്തൊക്കെയാണ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില ഒറ്റമൂലികള്‍ എന്നു നോക്കാം.

 കൊളസ്‌ട്രോളിന് വെളുത്തുള്ളി

കൊളസ്‌ട്രോളിന് വെളുത്തുള്ളി

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ഭക്ഷണ ശേഷമോ ഭക്ഷണത്തോടൊപ്പമോ നാലോ അഞ്ചോ വെളുത്തുള്ളി കഴിയ്ക്കുന്നത് ഉത്തമമാണ്, ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

സൗന്ദര്യപ്രശ്‌നങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിന് നമ്മുടെ ചുറ്റുവട്ടത്തു തന്നെ പരിഹാരമുണ്ട്. പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് പുരട്ടുന്നത് മുഖക്കുരുവിനെ പ്രതിരോധിയ്ക്കും.

കൈകാലിലെ നീരിന്

കൈകാലിലെ നീരിന്

കൈകാലുകളില്‍ കാണുന്ന നീരിന് പെട്ടെന്നുള്ള പരിഹാരമാണ് നമുക്കാവശ്യം. മുരിങ്ങയിലയും ഉപ്പും അരച്ച് നീരുള്ള ഭാഗത്ത് പുരട്ടുന്നത് നീര് പെട്ടെന്ന് കുറയാന്‍ സഹായിക്കും.

പല്ല് വേദനയ്ക്ക്

പല്ല് വേദനയ്ക്ക്

പല്ല് വേദന വന്നാല്‍ പിന്നെപറയേണ്ട. അത്രയ്ക്കും ഉപദ്രവകാരിയാണ് പല്ല് വേദന എന്നതാണ് സത്യം. തുളസിയിലയും പച്ചമഞ്ഞളും ചേര്‍ത്ത് അരച്ച് പല്ലുവേദനയുള്ള ഭാഗത്ത് പുരട്ടുക.

 ചുണ്ടിന് നിറം ലഭിയ്ക്കാന്‍

ചുണ്ടിന് നിറം ലഭിയ്ക്കാന്‍

ബീറ്റ്‌റൂട്ട് ചെറിയ കഷ്ണമാക്കി ചുണ്ടില്‍ ഉരസിയാല്‍ മതി ഇത് ചുണ്ടിന് നിറം നല്‍കാന്‍ സഹായിക്കും.

ആസ്ത്മ മാറാന്‍

ആസ്ത്മ മാറാന്‍

ആസ്തമ മാറാന്‍ എന്തൊക്കെ ചെയ്തിട്ടും യാതൊരു ഫലവുമില്ലേ. എന്നാല്‍ ആസ്ത്മ മാറാന്‍ കാടമുട്ട കഴിയ്ക്കുന്നത് ഉത്തമമാണ്.

 ഉറക്കക്കുറവിന്

ഉറക്കക്കുറവിന്

ചെറിയ ഉള്ളി കഴിയ്ക്കുന്നത് ഉറക്കക്കുറവിനെ പമ്പ കടത്തും. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് മൂന്നോ നാലോ ചുവന്നുള്ളി കഴിയ്ക്കുന്നത് നല്ലതാണ്.

തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ

തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ

തടി കുറയ്ക്കാന്‍ ഗ്രീന്‍ ടീ കഴിയ്ക്കുന്നത് നല്ലതാണ്. ആന്റഇ ഓക്‌സിഡന്റുകള്‍ ധാരാളം ഉള്ളതിനാല്‍ തടിയും കുറയും ശരീരത്തിലെ വിഷാംശം പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യും.

ആര്‍ത്തവ ദിവസങ്ങളിലെ വേദനയ്ക്ക്

ആര്‍ത്തവ ദിവസങ്ങളിലെ വേദനയ്ക്ക്

ആര്‍ത്തവ ദിവസങ്ങളിലെ വേദനയ്ക്ക് ബദാം കഴിയ്ക്കുന്നത് നല്ലതാണ്. വേദന സംഹാരികള്‍ക്ക് വിട നല്‍കി ഇനി മുതല്‍ ബദാം ശീലമാക്കൂ.

വരണ്ട ചര്‍മ്മത്തിന് ഉപ്പ്

വരണ്ട ചര്‍മ്മത്തിന് ഉപ്പ്

വരണ്ട ചര്‍മ്മത്തിന് ഉപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. കുളിക്കുന്ന വെള്ളത്തില്‍ ഉപ്പ് ഇടുന്നതും നല്ലൊരു സ്‌ക്രബ്ബറായും ഉപ്പ് ഉപയോഗിക്കാവുന്നതാണ്.

നെഞ്ചെരിച്ചിലിന് ആപ്പിള്‍

നെഞ്ചെരിച്ചിലിന് ആപ്പിള്‍

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ ആപ്പിള്‍ കഴിയ്ക്കുന്നത് നല്ലതാണ്. ദിവസവും ആപ്പിള്‍ കഴിയ്ക്കുന്നത് ഹൃദയാരോഗ്യവും സംരക്ഷിക്കും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Top Home Remedies You Can Find in Your Kitchen

    Though it's important to keep in mind that serious conditions need the attention of a doctor, it might not hurt to reach for one of these 11 items the next time you have a minor health problem.
    Story first published: Thursday, February 18, 2016, 13:45 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more