ഒന്നു കെട്ടിപ്പിടിച്ചാല്‍ ലോകവും രോഗവും മാറുന്നു

Posted By:
Subscribe to Boldsky

ചിലപ്പോള്‍ നമ്മുടെ ശത്രുക്കളാണെങ്കിലും ഒന്ന് ആലിംഗനം ചെയ്തു കഴിഞ്ഞാല്‍ എത്ര വലിയ ശത്രുതയാണെങ്കിലും അതെല്ലാം മാറുന്നു. ഇങ്ങനെ തന്നെയാണ് ലോകവും. ശത്രുത മാത്രമല്ല നമ്മളിലുള്ള പല രോഗത്തേയും തുരത്താന്‍ ആലിംഗനത്തിലൂടെ കഴിയുന്നു.

ആലിംഗനം എട്ട് മിനിട്ടെങ്കിലും ഉണ്ടെങ്കില്‍ അതിലൂടെ ലഭിയ്ക്കുന്ന ആരോഗ്യഗുണങ്ങള്‍ നിരവധിയാണ്. മാത്രമല്ല ഇതിലൂടെ മാനസികമായും നമുക്ക് ലഭിയ്ക്കുന്ന ഊര്‍ജ്ജം വളരെ വലുതാണ്.

എന്തൊക്കെയാണ് ഒരു ആലിംഗനത്തിലൂടെ നമുക്ക് ലഭിയ്ക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്നു നോക്കാം. അറിയാമോ പഴങ്കഞ്ഞിയുടെ മഹത്വം?

ബന്ധങ്ങളുടെ വിശ്വാസ്യത

ബന്ധങ്ങളുടെ വിശ്വാസ്യത

ബന്ധങ്ങളുടെ വിശ്വാസ്യത വെളിവാകുന്നത് ഇത്തരത്തിലുള്ള കെട്ടിപ്പിടുത്തങ്ങളിലൂടെയാണ്. മാത്രമല്ല പല ബന്ധങ്ങള്‍ക്കും ദൃഢത നല്‍കാനും ആലിംഗനത്തിന് കഴിയും.

മസിലിന്റെ വേദന

മസിലിന്റെ വേദന

മസിലുകളുടെ വേദന കുറയ്ക്കുന്നതിന് ഒരു ആലിംഗനത്തിലൂടെ കഴിയുന്നു. നമുക്കുണ്ടാകുന്ന സ്‌ട്രെസ് ഇല്ലാതാക്കാന്‍ ഇത്തരത്തില്‍ ആലിംഗനത്തിലൂടെ കഴിയുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കെട്ടിപ്പിടുത്തതിലൂടെ കഴിയുന്നു. ആലിംഗനം ചെയ്യുമ്പോള്‍ ഹോര്‍മോണുകള്‍ രക്തത്തിലൂടെ സ്വതന്ത്രമാക്കപ്പെടുന്നു. ഇത് രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു.

 മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു

ചിലപ്പോള്‍ നമ്മുടെ പ്രിയപ്പെട്ടവരുടെ ആലിംഗനത്തിനായി കൊതിക്കുന്ന സമയം അത് ലഭിച്ചാല്‍ എത്ര വലിയ മാനസിക വിഷമത്തിലാണെങ്കിലും അത് ഇല്ലാതാവുന്നു എന്നതാണ് കാര്യം.

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു

ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ആലിംഗനത്തിലുടെ കഴിയുന്നു. ഇത് തലച്ചോറില്‍ പോസിറ്റീവായിട്ടുള്ള തരംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഇതോടെ നമുക്ക് മാനസികമായുംഒരു ഊര്‍ജ്ജം കൈവരുന്നു.

വിശ്വാസം ഇരട്ടിക്കുന്നു

വിശ്വാസം ഇരട്ടിക്കുന്നു

നമുക്ക് മറ്റുള്ളവരുടെ മേലുള്ള വിശ്വാസം വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത് പലപ്പോഴും ഒരു ആലിംഗനത്തിലൂടെ. മാത്രമല്ല നഷ്ടപ്പെട്ടു പോകുന്ന പല ആശയവിനിമയങ്ങളും ഇതിലൂടെ നമുക്ക് ലഭിയ്ക്കും.

യൗവ്വനം നിലനിര്‍ത്തുന്നു

യൗവ്വനം നിലനിര്‍ത്തുന്നു

യൗവ്വനം നിലനിര്‍ത്താനും ആലിംഗനത്തിലൂടെ കഴിയുന്നു. സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണുകള്‍ വര്‍ദ്ധിക്കുന്നതാണ് ഇതിനു കാരണം. ഇത് നമ്മളെ എപ്പോഴും ചെറുപ്പക്കാരായിരിക്കാന്‍ സഹായിക്കുന്നു.

English summary

Top health benefits of hugging you did not know

Have you hugged your loved ones recently? If not, then do it now for its surprising health benefits. Here are some health benefits of hugging you didn't know!
Story first published: Friday, February 19, 2016, 18:15 [IST]