Latest Updates
-
പരിവർത്തിനി ഏകാദശി 2026: വ്രതമെടുക്കുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ, പാരണ സമയം ഇങ്ങനെ -
സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ -
2026 സെപ്റ്റംബർ 21: ഇന്ന് രവിയോഗം, ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: ഒക്ടോബർ 8 മുതൽ വമ്പൻ ഓഫറുകൾ; ബ്യൂട്ടി പ്രോഡക്ടുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ ഇതാ ചില ടിപ്സ്! -
ഗണേശ വിസർജനത്തിന് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
7,000 mAh ബാറ്ററിയുമായി വൺപ്ലസ് N6 ലൈറ്റ് നാളെ എത്തുന്നു; വിലയും പ്രത്യേകതകളും അറിയാം -
ഷവോമി 18 പ്രോ മാക്സ് വരുന്നു; റിയർ ഡിസ്പ്ലേയും വമ്പൻ ക്യാമറയും, ഇന്ത്യയിലെ വിലയും ഫീച്ചറുകളും ഞെട്ടിക്കും! -
ഹാരി പോട്ടർ മാജിക് ഇനി ഫോണിലും! റിയൽമി 16 പ്രോ സ്പെഷ്യൽ എഡിഷൻ ഇന്ന് ഇന്ത്യയിൽ; വിലയും ഓഫറുകളും അറിയാം -
ഡൽഹിയിലെ വായുമലിനീകരണം: ചർമ്മം കേടാകാതിരിക്കാൻ ഈ 3 കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
കേരളത്തിൽ മഴക്കെടുതി രൂക്ഷം: 6 മരണം, ഉരുൾപൊട്ടൽ ഭീഷണി; ജാഗ്രത പാലിക്കാൻ നിർദ്ദേശം
വേനലിലും എസിയില്ലാതെ ഉറങ്ങാം
കത്തുന്ന വേനലാണ്. വീടിനുള്ളില്‍ കയറിലായും പുറത്തിറങ്ങിയാലും വേവുന്ന ചൂട്.
ഇത്തരം ചൂടുകാലാവസ്ഥയില്‍ പലര്‍ക്കും രാത്രി ഉറക്കം ലഭിയ്ക്കുന്നുണ്ടാകില്ല. എസിയുള്ളവരെങ്കിലും കൂടുതല്‍ നേരം എസിയില്‍ ചെലവഴിയ്ക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല.
വേനലിലും എസിയില്ലാതെ ഉറങ്ങാന്‍ പറ്റിയ ചില വിദ്യകളെക്കുറിച്ചറിയൂ,

പാനീയങ്ങള്‍
ശരീരം തണുപ്പിയ്ക്കാനുള്ള പാനീയങ്ങള്‍ കുടിയ്ക്കാം. ഹെര്‍ബല്‍ ചായ, സംഭാരം, ഉപ്പിട്ട ചെറുനാരങ്ങാവെള്ളം എന്നിവയെല്ലാം പരീക്ഷിയ്ക്കാം.

ജോയന്റുകളില്‍
ജോയന്റുകളില്‍ ഐസ് പായ്ക്ക് വയ്ക്കാം. ഇത് ശരീരം തണുപ്പിയ്ക്കാന്‍ നല്ലതാണ്. ഇതുപോലെ പള്‍സിലും.

ഉറക്കം
ചൂടുകാലത്ത് ഒറ്റയ്ക്കുറക്കമാണ് നല്ലത്. ഇത് ചൂടു കുറയ്ക്കാന്‍ സഹായിക്കും.

ഇരുട്ടില്‍
ഇരുട്ടില്‍ കിടന്നുറങ്ങുക. അത്യാവശ്യമില്ലെങ്കില്‍ ബെഡ്ലാംപ് പോലും വേണമെന്നില്ല.

കോട്ടന്‍ വസ്ത്രങ്ങള്‍
കോട്ടന്‍ വസ്ത്രങ്ങള്‍ ഉപയോഗിയ്ക്കുക. ഇത് ശരീരം തണുപ്പിയ്ക്കാനുള്ള ഒരു വഴിയാണ്.

കിടക്കും മുന്‍പ് കുളി
കിടക്കും മുന്‍പ് കുളിയാകാം. നല്ല ഉറക്കത്തിനുള്ള നല്ലൊരു വഴി.

സ്ട്രെച്ച്
സ്ട്രെച്ച് ചെയ്യുന്നതു നാഡികളെ ശാന്തമാക്കും. ശരീരം തണുപ്പിയ്ക്കും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കാം. ഇതും നല്ല ഉറക്കത്തിനു സഹായിക്കും.

രാത്രി ഭക്ഷണം
രാത്രി ഭക്ഷണം ലളിതമാക്കുക. നേരത്തെ ഭക്ഷണം കഴിയ്ക്കുക. മധുരമുള്ളതും വറുത്തതുമെല്ലാം ഒഴിവാക്കാം.

നനഞ്ഞ തുണി
നനഞ്ഞ തുണി ശരീരത്തിലിട്ടു കിടക്കാം. ഇതും വേനല്‍ക്കാലത്ത് ഉറങ്ങാന്‍ സഹായിക്കും.



Click it and Unblock the Notifications
