For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു നേരം ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍...

|

മൂന്ന് നേരം സാധാരണയായി നമ്മള്‍ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും മൂന്ന് നേരം ഭക്ഷണം കഴിയ്‌ക്കേണ്ടത് അത്യാവശ്യമുള്ള കാര്യമാണ്. എന്നാല്‍ ദിവസം ഒരു നേരം ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ ശരീരം എങ്ങനെ പ്രതികരിയ്ക്കും എന്നറിയാമോ?

എന്തൊക്കെ മാറ്റങ്ങളാണ് ഭക്ഷണം കഴിയ്ക്കാതിരുന്നാല്‍ ശരീരത്തിന് ഉണ്ടാവുക എന്ന് നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത്. എന്തൊക്കെയെന്ന് നോക്കാം.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

വിശക്കുമ്പോള്‍ നമ്മുടെ സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ പ്രവര്‍ത്തനവും ഉത്പാദനവും വര്‍ദ്ധിക്കുന്നു. ഇത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു.

കൊഴുപ്പ് വര്‍ദ്ധിക്കും

കൊഴുപ്പ് വര്‍ദ്ധിക്കും

ശരീരഭാരവും വണ്ണവും കുറയ്ക്കാന്‍ വേണ്ടി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും. ഇത് പലപ്പോഴും അമിതവണ്ണത്തിന് തന്നെയാണ് കാരണമാകുന്നത്.

പ്രമേഹം വര്‍ദ്ധിക്കുന്നു

പ്രമേഹം വര്‍ദ്ധിക്കുന്നു

പ്രമേഹം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും. പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുകയും അതിലൂടെ പ്രമേഹത്തിന്റെ സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.

വായ്‌നാറ്റം

വായ്‌നാറ്റം

വായ്‌നാറ്റത്തിനും പലപ്പോഴും ഭക്ഷണം ഒഴിവാക്കുന്നത് കാരണമാകുന്നു. ഭക്ഷണം കഴിയ്ക്കുമ്പോള്‍ ഉമിനീര്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ ഭക്ഷണം കഴിയ്ക്കാതിയ്ക്കുമ്പോള്‍ ഉമിനീരിന്റെ അളവ് കുറയുകയാണ് ചെയ്യുന്നത്. ഇത് വായ് നാറ്റത്തിന് കാരണമാകുന്നു.

ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രശ്‌നത്തിലാക്കും

ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രശ്‌നത്തിലാക്കും

ശാരീരിക പ്രവര്‍ത്തനങ്ങളെ പ്രശ്‌നത്തിലാക്കാനും പലപ്പോഴും ഭക്ഷണം കഴിയ്ക്കാതിരിക്കുന്നത് കാരണമാകുന്നു. ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടന്നില്ലെങ്കില്‍ അത് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

English summary

Things That Happen When You Skip A Meal

Some things that happen to your body when you skip meals to lose weight.
Story first published: Tuesday, September 13, 2016, 13:06 [IST]
X
Desktop Bottom Promotion