ആരോഗ്യവും ആത്മീയതയും തമ്മില്‍!

Posted By: Super Admin
Subscribe to Boldsky

ഈ കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് മതം, ആത്മീയത എന്നീ വാക്കുകള്‍ കൊണ്ട് എന്താണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നതെന്ന് മനസിലാക്കണം. പൊതുവായ ധാരണ അനുസരിച്ച് ആദ്യത്തെ വാക്ക്, അതായത് മതം എന്നത് ദൈവവുമായി ബന്ധപ്പെട്ട വിഷയമാണ്. അതില്‍ മനുഷ്യന് ഇടപെടാനോ, എന്തെങ്കിലും ചെയ്യാനോ സാധ്യമാകില്ല. മതം എന്നത് വളരെ ശക്തമായ ഒരു വിശ്വാസമാണ്.

The Role Of Religion And Spirituality In Health

രണ്ടാമത്തെ വാക്കായ ആത്മീയത മതവും ദൈവവുമായി ഏറ്റവും അടുത്ത് ബന്ധപ്പെട്ടിരിക്കുന്ന വിശ്വാസമെന്നാണ് നിര്‍വ്വചിക്കപ്പെടുന്നത്. ആര്‍ക്കും മതവും, ആത്മീയതയും, മാനസികാരോഗ്യവും തമ്മിലുള്ള ബന്ധത്തെ നിഷേധിക്കാനാകില്ല. ഈ ചോദ്യത്തിന് ഉത്തരം അന്വേഷിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്.

The Role Of Religion And Spirituality In Health

ആരോഗ്യത്തില്‍ ആത്മീയതക്ക് എന്താണ് പങ്ക്, ദൈവമാണ് സൃഷ്ടാവും സംഹരിക്കുന്നവനും, ലോകത്തിലെ എല്ലാ മതങ്ങളും ദൈവം ഒരാളേ ഉള്ളുവെന്നും അവനാണ് ലോകം സൃഷ്ടിച്ചതെന്നും വിശ്വസിക്കുന്നു. ദൈവം ലോകത്തെ സംരക്ഷിക്കുകയും അന്ത്യത്തില്‍ അത് നശിപ്പിക്കുകയും ചെയ്യും. ഇതൊരു വസ്തുതയാണ്. ഇതിനെ ആരും നിഷേധിക്കുന്നില്ല. ലോകത്തിലെ സകലതിനെയും നിയന്ത്രിക്കുന്ന ഏക ശക്തിയാണ് ദൈവം. ദൈവത്തില്‍ വിശ്വാസമില്ലാത്ത ചില ആളുകള്‍ ദൈവത്തിന്‍റെ നിലനില്‍പ്പിനെ നിഷേധിക്കുന്നു. എന്നാല്‍ ജീവന്‍റെ ആരംഭത്തെപ്പറ്റി അവര്‍ക്ക് വിശദീകരണങ്ങളൊന്നുമില്ല.

ദൈവം രോഗങ്ങള്‍ ഭേദമാക്കുന്നു. ദൈവമാണ് ജീവന്‍റെ ഏക ഉറവിടം എന്നതിനാല്‍ തന്‍റെ വിശ്വാസികളുടെ രോഗങ്ങളെ സുഖപ്പെടുത്തുകയും അവരെ ആരോഗ്യത്തോടെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ വൈദ്യശാസ്ത്രം ദൈവത്തിലോ ദൈവത്തിന്‍റെ നിലനില്‍പ്പിലോ വിശ്വസിക്കുന്നില്ല. വൈദ്യശാസ്ത്രം പരാജയപ്പെട്ടിടത്ത് ദൈവം രക്ഷകനായ നിരവധി സംഭവങ്ങളുണ്ട്.

അവസാനിക്കാത്ത അത്ഭുതങ്ങള്‍ എവിടെയും കാണാനാവും. ഇതിനാലാണ് ആത്മീയതയും, മതവും, മാനസികാരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പറയുന്നത്. ആത്മീയതക്ക് ആരോഗ്യത്തില്‍ എന്താണ് പങ്ക്? ദൈവം മനുഷ്യന് ആത്മവിശ്വാസം നല്‍കുന്നു. മാനസികാരോഗ്യത്തെക്കുറിച്ച് പറയുമ്പോള്‍ ആത്മവിശ്വാസത്തേക്കാളും സ്വാശ്രയബുദ്ധിയേക്കാളും വിലയേറിയതായും ഫലപ്രദമായതുമായ ഒന്നുമില്ലായെന്ന് അംഗീകരിക്കേണ്ടി വരും.

The Role Of Religion And Spirituality In Health

ഇവ രണ്ടുമാണ് ദൈവം തങ്ങളെ അനുഗ്രഹിക്കുമ്പോള്‍ മാത്രം അറിയാനാകുന്ന ദൈവികമായ അനുഭവം. ആരോഗ്യത്തില്‍ മതത്തിനും ആത്മീയതക്കും എന്താണ് പങ്ക് എന്ന് ചര്‍ച്ച ചെയ്യുമ്പോള്‍ ആത്മവിശ്വാസവും സ്വാശ്രയബുദ്ധിയുമുള്ള ആളുകളുടെ മാനസിക രോഗങ്ങള്‍ ദൈവം സുഖമാക്കുന്നത് പരിഗണിക്കണം. ദൈവവും ആത്മീയതയും സമമാണ്. ശാരീരികമോ മാനസികമോ ആയ രോഗമാണെങ്കിലും വിശ്വാസമുണ്ടെങ്കില്‍ ആത്മവിശ്വാസം നേടാനും സൗഖ്യം പ്രാപിക്കാനും സാധിക്കും.

തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന അനുഗ്രഹമാണ് വിശ്വാസം. ഇതുവഴി അത്ഭുതങ്ങള്‍ സൃഷ്ചിക്കാനാകും. വൈദ്യശാസ്ത്രം പരാജയപ്പെടുന്നിടത്ത് മതവും ആത്മീയതയും പ്രവര്‍ത്തിക്കും എന്ന് പൊതുവെ ആളുകള്‍ പറയാറുണ്ട്.

The Role Of Religion And Spirituality In Health

ദൈവം തന്‍റെ ജനങ്ങളെ സ്നേഹിക്കുന്നു. അവര്‍ക്ക് ശാരീരികമോ മാനസികമോ ആയ രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ സൗഖ്യം ലഭിക്കാന്‍ ദൈവം സഹായിക്കുന്നു. അത്തരമൊരു മഹത്തായ സ്നേഹമാണ് ദൈവത്തിന്‍റേത്. ദൈവത്തില്‍ വിശ്വസിക്കുക. ദൈവം മനുഷ്യജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും.

English summary

The Role Of Religion And Spirituality In Health

Spirituality plays an important role in the health sector. Read to know what is the role of health in spirituality.
Story first published: Saturday, September 17, 2016, 20:03 [IST]