വെളുത്തുള്ളി ഇല്ലാതാക്കും ഈ ഗുരുതര പ്രശ്‌നങ്ങള്‍

Posted By:
Subscribe to Boldsky

വെളുത്തുള്ളി സൂപ്പര്‍ഫുഡുകളുടെ ലിസ്റ്റില്‍ എന്നും എപ്പോഴും മുന്നിലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യകാര്യത്തില്‍ മരുന്നുകളേക്കാള്‍ ഫലം ചെയ്യുന്നത് വെളുത്തുള്ളി കൊണ്ടുള്ള ഒറ്റമൂലികളാണ്. വര്‍ഷങ്ങളായി മരുന്നായി ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി. കീടനാശിനി അടങ്ങിയിട്ടുണ്ടോ, തിരിച്ചറിയാം...

വെളുത്തുള്ളി ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല. അത്രയ്ക്കധികമാണ്. മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങുന്നതിനു മുന്‍പേയും മരുന്നുകള്‍ ഉപയോഗിക്കുമ്പോഴും വെളുത്തുള്ളിയ്ക്കുള്ള സ്ഥാനം അതുപോലെ തന്നെയുണ്ട്. വെളുത്തുള്ളി കൊണ്ട് പലപ്രശ്‌നങ്ങളേയും ഇല്ലാതാക്കാം അവ എന്തൊക്കെയെന്ന് നോക്കാം. മുഖം മുന്നറിയിപ്പ് തരും ആരോഗ്യകാര്യങ്ങള്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണ് ഈ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്. വെളുത്തുള്ളിയിലുള്ള ചില ഘടകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. രക്തസമ്മര്‍ദ്ദമാണ് പലപ്പോഴും ഹൃദയാഘാതത്തിന് വഴിവെയ്ക്കുന്നതും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും വെളുത്തുള്ളി നല്ലതാണ്. വെളുത്തുള്ളി പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചിലും വെളുത്തുള്ളിയുമായി എന്ത് ബന്ധം എന്ന് തോന്നാം എന്നാല്‍ സത്യമാണ് വെളുത്തുള്ളി കൂടുതല്‍ കഴിയ്ക്കുന്നവരില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവില്ല എന്നതാണ് സത്യം.

മുഖക്കുരു

മുഖക്കുരു

സൗന്ദര്യ പ്രശ്‌നങ്ങളില്‍ മുന്നിലാണ് മുഖക്കുരു. മുഖക്കുരു ഇല്ലാതാക്കുന്നതിനും വെളുത്തുള്ളി തന്നെ ശരണം. മുഖക്കുരു ഉള്ള സ്ഥലങ്ങളില്‍ വെളുത്തുള്ളി നീര് തേച്ചാല്‍ മതി.

 പനിയും ചുമയും

പനിയും ചുമയും

പനിയും ചുമയും എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വരാം. എന്നാല്‍ ഇതിനെ പ്രതിരോധിച്ച് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു.

 കാന്‍സര്‍

കാന്‍സര്‍

കാന്‍സര്‍ പോലെ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തെ പുല്ലു പോലെ നേരിടാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. സ്തനാര്‍ബുദം, കുടലിലെ ക്യാന്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങളെ എളുപ്പം പ്രതിരോധിയ്ക്കാനുള്ള പ്രത്യേക കഴിവ് വെളുത്തുള്ളിയ്ക്കുണ്ട്.

അണുബാധ

അണുബാധ

പലപ്പോഴും അണുബാധ കൊണ്ടുണ്ടാകുന്ന പല പ്രശ്‌നങ്ങളേയും പരിഹരിയ്ക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയും. ഇത് ബാക്ടീരിയയേയും വൈറസിനേയും തുരത്തി ഇല്ലാതാക്കും.

വായുസംബന്ധമായ പ്രശ്‌നങ്ങള്‍

വായുസംബന്ധമായ പ്രശ്‌നങ്ങള്‍

വായുസംബന്ധമായ പ്രശ്‌നങ്ങളേയും വെളുത്തുള്ളി ഇല്ലാതാക്കും. ശരിയായ ദഹനം ലഭിയ്ക്കാത്തതും എല്ലാം വെളുത്തുള്ളി കഴിയ്ക്കുന്നതിലൂടെ പരിഹരിയ്ക്കപ്പെടുന്നു.

വിഷാംശത്തെ പുറന്തള്ളുക

വിഷാംശത്തെ പുറന്തള്ളുക

ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളാനുള്ള കഴിവും വെളുത്തുള്ളിയ്ക്കുണ്ട്. വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകളാണ് ഇത്തരത്തില്‍ വെളുത്തുള്ളിയെ സൂപ്പര്‍ഫുഡാക്കി മാറ്റുന്നത്.

 ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നു

ഊര്‍ജ്ജം നല്‍കുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. രക്തശുദ്ധീകരണത്തിനും ദോഷം രക്തം കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും എല്ലാം വെളുത്തുള്ളി തന്നെ കേമന്‍.

English summary

Ten problems that garlic solves better than pills

Garlic is on so many lists of the best super foods. It is an amazing foodstuff. Let's take a look at some problems that garlic solves better than pills.
Story first published: Friday, July 22, 2016, 16:20 [IST]
Subscribe Newsletter