For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാവയ്ക്ക ജ്യൂസും നാരങ്ങാ നീരും അമൃതിനു തുല്യം

|

പഴങ്ങളും പച്ചക്കറികളും ഒഴിച്ചു നിര്‍ത്തിയുള്ള ജീവിതത്തെക്കുറിച്ച് നമുക്കാര്ക്കും ഓര്‍ക്കാന്‍ വയ്യ. അത്രയേറെ സ്വാധീനം നമ്മുടെ ജീവിതത്തില്‍ പഴങ്ങളും പച്ചക്കറികളും വഹിയ്ക്കുന്നുണ്ട്. കാര്‍ബോഹൈഡ്രേറ്റ്, കാല്‍സ്യം, മഗ്നീഷ്യം, അയേണ്‍ തുടങ്ങി നിരവധി പോഷകങ്ങളും മൂലകങ്ങലും പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിട്ടുണ്ട്.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പാവയ്ക്ക എന്നറിയപ്പെടുന്ന കയ്പ്പയ്ക്കയുടെ കാര്യം. കാരണം ആരോഗ്യത്തിന് ഇത്രയേറെ ഗുണങ്ങള്‍ നല്‍കുന്ന പച്ചക്കറി വേറൊന്നില്ല എന്നു തന്നെ പറയാം. അത്രയേറെ ഗുണങ്ങളാണ് കയ്പ്പയ്ക്കക്കുള്ളത്. നെഞ്ചെരിച്ചിലല്ലാ, അതു ക്യാന്‍സറാകാം!!

എന്നാല്‍ പാവയ്ക്ക പാചകം ചെയ്ത് കഴിയ്ക്കുന്നതിനേക്കാള്‍ നല്ലത് ജ്യൂസ് ആക്കി കഴിയ്ക്കുന്നതാണ്. എന്നാല്‍ എങ്ങനെ ജ്യൂസ് ആക്കണമെന്നതാണ് പലര്‍ക്കും അറിയാത്തത്. എന്തൊക്കെയാണ് പാവയ്ക്ക ജ്യൂസിന്റെ ആരോഗ്യഗുണങ്ങള്‍ എന്നു നോക്കാം.

 ജ്യൂസ് തയ്യാറാക്കുന്ന വിധം

ജ്യൂസ് തയ്യാറാക്കുന്ന വിധം

പാവയ്ക്ക രണ്ടെണ്ണം എടുത്ത് അതിന്റെ കുരിവും വെളുത്ത ഭാഗവും കളയുക. ബാക്കിയുള്ളത് ചെറിയ കഷ്ണങ്ങളാക്കി അരമണിക്കൂര്‍ വെള്ളത്തില്‍ ഇട്ട് വെയ്ക്കുക. അതിനു ശേഷം ഇതെടുത്ത് മിക്‌സിയില്‍ നല്ലതുപോലെ അടിച്ചു ചേര്‍ക്കുക. സ്വാദിനായി അല്‍പം നാരങ്ങ നീരും ചേര്‍ക്കാവുന്നതാണ്.

രക്തം ശുദ്ധീകരിയ്ക്കുന്നു

രക്തം ശുദ്ധീകരിയ്ക്കുന്നു

രക്തം ശുദ്ധീകരിയ്ക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളെ പുറംന്തള്ളി പല തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു.

കരളിന്റെ ആരോഗ്യം

കരളിന്റെ ആരോഗ്യം

കരളില്‍ അടിഞ്ഞിരിയ്ക്കുന്ന വിഷാംശത്തെ ഇല്ലാതാക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല കരളിന്റെ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു.

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹം നിയന്ത്രിക്കുന്നു

പ്രമേഹപ്പേടിയുള്ളവര്‍ പാവയ്ക്ക ജ്യൂസ് കുടിയ്ക്കുന്നത് സ്ഥിരമാണ്. രാവിലെ പ്രഭാത ഭക്ഷണത്തിനു മുന്‍പായി ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കുടിച്ചു കൊണ്ട് ആരംഭിച്ചു നോക്കൂ. ഇത് പ്രമേഹത്തെ ഒരാഴ്ച കൊണ്ട് തന്നെ കെട്ടു കെട്ടിയ്ക്കും.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കാനും മുന്നിലാണ് പാവയ്ക്ക നീര്. ശരീരത്തിലെ ചീത്ത കൊളസ്ട്രാളിനെ കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നു.

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നു

ക്യാന്‍സര്‍ പ്രതിരോധിയ്ക്കുന്നതിനും പാവയ്ക്ക ജ്യസ് സഹായിക്കുന്നു. ക്യാന്‍സര്‍ ഉണ്ടാക്കുന്ന കോശങ്ങളെ ഇല്ലാതാക്കാന്‍ പാവയ്ക്ക ജ്യൂസിനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പാവയ്ക്ക് ജ്യൂസിന്റെ നിരന്തരമായ ഉപയോഗം കാരണമാകുന്നു. ഇതിലൂടെ നമ്മളെ ബാധിയ്ക്കാവുന്ന പല ഗുരുതരമായ രോഗങ്ങള്‍ക്കും തടയിടാന്‍ കഴിയുന്നു.

 തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ദിവസവും പാവയ്ക്ക ജ്യൂസ് കഴിച്ചാല്‍ മതി. ഇത് തടിയെ കുറയ്ക്കുകയും മെറ്റബോളിസം ഉയര്‍ത്തുകയും ചെയ്യുന്നു.

കുടലിലെ വിരകള്‍

കുടലിലെ വിരകള്‍

നമ്മുടെ കുടലില്‍ പറ്റിപിടിച്ച് ശരീരത്തിനപകടകരമായി വളരുന്ന വിരകളെ നശിപ്പിക്കുന്നതിന് പാവയ്ക്ക ജ്യൂസ് സഹായിക്കുന്നു.

ഹാങ് ഓവര്‍ മാറ്റാന്‍

ഹാങ് ഓവര്‍ മാറ്റാന്‍

ഹാങ്ങ്ഓവര്‍ പ്രതിരോധിയ്ക്കാനും പാവയ്ക്ക ജ്യൂസ് തന്നെയാണ് നല്ലത്. എത്ര ഫിറ്റായാലും ഒരു ഗ്ലാസ് പാവയ്ക്ക ജ്യൂസ് കഴിച്ചാല്‍ മതി ഹാങ് ഓവര്‍ മാറാന്‍.

മൂലക്കുരുവിന് പ്രതിവിധി

മൂലക്കുരുവിന് പ്രതിവിധി

മൂലക്കുരുവിന് പ്രതിവിധിയാണ് പാവയ്ക്ക ജ്യൂസ്. ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകളാണ് മൂലക്കുരുവിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്.

English summary

Ten most health benefits of bitter melon juice

How to make a juice from bitter melon and ten most healthy benefits from it.
Story first published: Monday, July 18, 2016, 10:50 [IST]
X
Desktop Bottom Promotion