Just In
Don't Miss
- Sports
അന്നു ഞാന്‍ കരഞ്ഞു, കോലിക്കു കീഴില്‍ കളിക്കുകയെന്നത് വലിയ സ്വപ്നം- സൂര്യകുമാര്‍ യാദവ്
- Movies
ബിഗ് ബോസില്‍ വാഴുന്നവര്‍ ആരായിരിക്കും? മേധാവിത്വം ഭാഗ്യലക്ഷ്മിയ്ക്കൊപ്പം, ഇനി വീഴാൻ പോകുന്നവര്‍ ഇവരാണ്
- News
മോദി കേരളത്തിലേക്കും അസമിലേക്കു പോവുന്നു; പക്ഷെ സമരം ചെയ്യുന്ന കര്‍ഷകരെ കാണുന്നില്ല: പി ചിദംബരം
- Finance
സ്വര്‍ണ ബോണ്ടുകളില്‍ മാര്‍ച്ച് 1 മുതല്‍ വീണ്ടും നിക്ഷേപിക്കാം; ഇഷ്യു വില ഗ്രാമിന് 4,662 രൂപ
- Automobiles
ഇന്ത്യയിൽ നിന്നും 20 ലക്ഷം കാറുകളുടെ കയറ്റുമതി പൂർത്തിയാക്കി മാരുതി സുസുക്കി
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശീലങ്ങള്‍ തലച്ചോറിനെ 3 ദിവസം കൊണ്ട് തകര്‍ക്കും
നമ്മുടെ ആരോഗ്യത്തെ തകര്‍ക്കുന്ന പല തരത്തിലുള്ള ശീലങ്ങള്‍ നമുക്കുണ്ട്. അറിഞ്ഞോ അറിയാതെയോ ഇതെല്ലാം ശരീരത്തോട് ചെയ്യുന്നത് വളരെ വലിയ ദോഷം തന്നെയാണ്. പല ശീലങ്ങളും നമ്മുടെ നിത്യ ജീവിതത്തില്‍ മാറ്റാന്‍ കഴിയാത്തതായിരിക്കും. വിത്തിന്റെ സവിശേഷത അറിയാതെ പോകരുത്
നമ്മുടെ ശരീരത്തെ ബുദ്ധിയെ നിയന്ത്രിയ്ക്കുന്നത് തലച്ചോറാണ്. നമ്മുടെ പല ശീലങ്ങളും പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ആണ് ഉണ്ടാക്കുന്നത്. മൂന്ന് ദിവസത്തില്‍ കൂടുതല്‍ ഈ ശീലങ്ങള്‍ തുടര്‍ന്നാല്‍ അത് തലച്ചോറിന്റെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിയ്ക്കും.
തലച്ചോറിനെ ദിവസങ്ങള്‍ കൊണ്ട് പ്രശ്നത്തിലും പ്രതിസന്ധിയിലും ആക്കുന്ന ചില ശീലങ്ങള്‍. ഇവ ഉടനേ നമ്മള് നിര്‍ത്തിയില്ലെങ്കില്‍ അത് പലപ്പോഴും ഗുരുതരമായ അവസ്ഥിലേക്ക് നമ്മളെ കൊണ്ടു ചെന്നെത്തിയ്ക്കും.

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത്
ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കാര്യമാണ് ഇത്. രാവിലെയുള്ള ഭക്ഷണമാണ് പലപ്പോഴും നമ്മുടെ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതിന് ഊര്‍ജ്ജം നല്‍കുന്നത്. എന്നാല്‍ രാവിലെയുള്ള ഭക്ഷണം ഒഴിവാക്കുന്നതിലൂടെ തലച്ചോറിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജ്ജം ലഭിയ്ക്കാതെ വരുന്നു.

ഉറക്കമില്ലായ്മ
ഉറക്കമില്ലായ്മയാണ് മറ്റൊരു പ്രശ്നം. ശരീരത്തിനാവശ്യമായ രീതിയില്‍ ഉറക്കം ലഭിയ്ക്കാത്തത് പലപ്പോഴും തലച്ചോറിനെ പ്രതികൂലമായി ബാധിയ്ക്കുന്നു. ഇത് മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും മറ്റ് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവെയ്ക്കുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉറപ്പിക്കാം കരള്‍രോഗം

കൂടുതല്‍ മധുരം കഴിയ്ക്കുന്നത്
കൂടുതല്‍ മധുരം കഴിയ്ക്കുന്നതാണ് മറ്റൊന്ന്. ഇത് തലച്ചോറിനെ പണിമുടക്കിലേക്ക് നയിക്കുന്നു. പ്രമേഹം വര്‍ദ്ധിക്കുന്നതോടെ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുന്നു.

അമിതമായ ഭക്ഷണം
അമിതമായ ഭക്ഷണശീലം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് അമിതവണ്ണത്തിലേക്കും വയറു വീര്‍ക്കുന്നതിനും കാരണമാകുന്നു. ഇത്തരം ശഈലം നമ്മുടെ മെന്റല്‍ പവ്വറിനെ കുറയ്ക്കുന്നു.

പുകവലി
പുകവലി ശരീരത്തിനെ മാത്രമല്ല തലച്ചോറിനേയും പ്രശ്നത്തിലാക്കുന്നു. തലച്ചോറിനെ മന്ദീഭവിപ്പിയ്ക്കുന്ന അവസ്ഥയിലേക്ക് ഇത് നമ്മെ കൊണ്ട് ചെന്നെത്തിയ്ക്കുന്നു.

തലമൂടിപ്പുതച്ചുള്ള ഉറക്കം
തലമൂടിപ്പുതച്ച് ഉറങ്ങുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം ശീലം തലച്ചോറിനെ പ്രതിസന്ധിയിലാക്കുന്നു. തലമൂടി പുതച്ച് ഉറങ്ങുമ്പോള്‍ നിശ്വാസവായുവായ കാര്‍ബണ്‍ഡൈ ഓക്സൈഡ് തലച്ചോറിനെ പ്രശ്നത്തിലാക്കുന്നു.

വായുമലിനീകരണം
വായുമലിനീകരണമാണ് മറ്റൊരു പ്രശ്നം. വായു മലിനീകരണം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുന്നു.

രോഗസമയത്ത് ജോലി
രോഗസമയത്ത് ജോലി ചെയ്യുന്നതും പലപ്പോഴും പ്രശ്നം സൃഷ്ടിയ്ക്കുന്ന ഒന്നാണ്. രോഗസമയത്ത് പോലും തലച്ചോറിനെ വിശ്രമിക്കാന്‍ അനുവദിയ്ക്കാത്തത് പല വിധത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

സംസാരം കുറവ്
തലച്ചോറിന് കൃത്യസമയത്ത് പ്രവര്‍ത്തിക്കാന്‍ കഴിയാതിരിയ്ക്കുമ്പോള് അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് സംസാരിയ്ക്കാതിരിയ്ക്കുന്നത്.

ചിന്താശേഷി കുറയ്ക്കുന്നത്
ഒരു കാര്യത്തെപ്പറ്റിയും ചിന്തിയ്ക്കാതെ ചിന്താശേഷി കുറയ്ക്കുന്നതാണ് മറ്റൊന്ന്. ആലോചിക്കാനും ചിന്തിയ്ക്കാനും സമയം കണ്ടെത്താതിരിയ്ക്കുന്നത്.