കാഴ്ചയ്ക്ക് സുന്ദരനല്ല, പക്ഷേ ക്യാന്‍സര്‍ തടയും

Posted By:
Subscribe to Boldsky

നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിയ്ക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. അതുകൊണ്ടു തന്നെ അതിനു നമ്മള്‍ അത്ര വിലയേ കണക്കാക്കിയിട്ടുള്ളൂ. എന്നാല്‍ പലപ്പോഴും നമ്മള്‍ അവഗണിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കായിരിക്കും ഏറ്റവും കൂടുതല്‍ നമ്മളെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയുന്നത്. രുചിയില്‍ മാത്രമല്ല ഗുണത്തിലും മുന്നിലാണ് മധുരക്കിഴങ്ങെന്നതാണ് സത്യം. ഷാമ്പൂ സൂക്ഷിച്ചുപയോഗിച്ചാല്‍ ദു:ഖിക്കേണ്ടേ

ക്യാന്‍സറിനെ തടാന്‍ മധുരക്കിഴങ്ങിനു കഴിയുമെന്നാണ് അടുത്തിടെ നടന്ന പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കാഴ്ചയ്ക്ക് അത്ര സുന്ദരനല്ലെങ്കിലും മധുരക്കിഴങ്ങിനുള്ള ഗുണം നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. ക്യാന്‍സര്‍ പ്രതിരോധിയ്ക്കാനുള്ള മധുരക്കിഴങ്ങിന്റെ കഴിവിനെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതോടെ ഇപ്പോള്‍ എല്ലാവരുടേയും ഭക്ഷണക്രമത്തിലെ നിത്യ വിഭവമായി മാറിയിരിക്കുകയാണ് മധുരക്കിഴങ്ങ്.

Sweet Potato Resists Cancer Possibility

മധുരക്കിഴങ്ങിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സി എന്നിവയും ബീറ്റആ കരോട്ടിനുമാണ് ക്യാന്‍സര്‍ തടയുന്നത്. ക്യാന്‍സര്‍ തടയുക എന്നതു മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യ കാര്യത്തിലും മധുരക്കിഴങ്ങ് ഭയങ്കര സംഭവമാണ്. കലോറി താഴ്ന്നതിനാല്‍ അമിതവണ്ണമെന്ന വില്ലനേയും ഇനി പേടിക്കേണ്ട. എങ്കിലും ക്യാന്‍സര്‍ പ്രതിരോധ ശേഷിയാണ് ഹൈലൈറ്റ് ചെയ്ത് നില്‍ക്കുന്നത് എന്നതാണ് കാര്യം. ക്യാന്‍സറിനെ തുരത്താന്‍ വെളുത്ത നിറം ബെസ്റ്റാ

കിഡ്‌നി ക്യാന്‍സര്‍, രക്താര്‍ബുദം, സ്തനാര്‍ബുദം, ഗര്‍ഭാശയത്തിലെ ക്യാന്‍സര്‍, ലിവര്‍ ക്യാന്‍സര്‍, ശ്വാസകോശാര്‍ബുദം തുടങ്ങിയവയെല്ലാം നേരിടാന്‍ മധുരക്കിഴങ്ങിനു കഴിയും. സ്വീറ്റ് പൊട്ടറ്റോ എന്നാണ് പേരെങ്കിലും പ്രമേഹത്തെ നിയന്ത്രിക്കാനും മധുരക്കിഴങ്ങിന് കഴിയും. മത്രമല്ല പ്രായമാകുന്നതിന്റെ എല്ലാ തരത്തിലുള്ള ലക്ഷണങ്ങളേയും മധുരക്കിഴങ്ങ് നിശ്ശേഷം തുടച്ചു മാറ്റും. കാര്‍ബോ ഹൈഡ്രേറ്റ് കലവറയാണെന്നതിനാല്‍ ഓര്‍മ്മശക്തിയേയും സഹായിക്കുന്നു.

cancer fighting food
English summary

Sweet Potato Resists Cancer Possibility

Sweet potatoes contain the polyphenol anti-oxidants caffeic acid and di- and tri-caffeoylquinic acids, which are the substances that may have cancer-fighting properties.
Story first published: Thursday, January 7, 2016, 13:00 [IST]