For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വേനല്‍ക്കാലം ആരോഗ്യം കളയാതിരിയ്ക്കാന്‍...

|

വേനല്‍ കത്തി നില്‍ക്കുന്ന സമയമാണ്. ശരീരത്തിന്റെ ഊര്‍ജം മുഴുവന്‍ വെയില്‍ തട്ടിയെടുക്കുന്ന കാലം. ഇതിനു പുറമെ ചൂടു വരുത്തി വയ്ക്കുന്ന പലതരം അസുഖങ്ങളും.

വേനല്‍ക്കാലം അസുഖങ്ങളുടെ കാലമാകാതിരിയ്ക്കാന്‍, ആരോഗ്യം സംരക്ഷിയ്ക്കാന്‍ ചെയ്യേണ്ട പല കാര്യങ്ങളുമുണ്ട്. മിക്കവാറും നമുക്കു തന്നെ പാലിയ്ക്കാവുന്ന ലളിതമായ കാര്യങ്ങള്‍. സദ്യയ്ക്ക് ആദ്യം ചോറ്-പരിപ്പ് എന്തിന്?

വേനല്‍ക്കാല ആരോഗ്യം സംരക്ഷിയ്ക്കാനുള്ള വിവിധ വഴികളെക്കുറിച്ചറിയൂ,

വെള്ളം

വെള്ളം

ഏറ്റവും പ്രധാനം ധാരാളം വെള്ളം കുടിയ്ക്കുകയെന്നതാണ്. ശരീരത്തിലെ ജലാംശം വിയര്‍പ്പായി നഷ്ടപ്പെടുന്ന കാലമാണിത്. കരിക്കിന്‍ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, ചെറുനാരങ്ങാവെള്ളം, സംഭാരം തുടങ്ങിയവയെല്ലാം കുടിയ്ക്കാം.

കുളി

കുളി

ശരീരം തണുപ്പിയ്‌ക്കേണ്ടത് അത്യാവശ്യം. ഇതിനായി ദിവസവും രണ്ടു തവണയെങ്കിലും തണുത്ത വെള്ളത്തില്‍ കുളിയ്ക്കുക. അസുഖങ്ങള്‍ ഒഴിവാക്കാനും ഇത് നല്ലതാണ്.

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍

വെള്ളമടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുക. കുക്കുമ്പര്‍, തണ്ണിമത്തന്‍ തുടങ്ങിയയെല്ലാം ഗുണം ചെയ്യും.

 ഭക്ഷണചിട്ട

ഭക്ഷണചിട്ട

ചൂടുകാലത്ത് ഭക്ഷണചിട്ട പാലിയ്‌ക്കേണ്ടത് അത്യാവശ്യം. നോണ്‍വെജ്, വറുത്ത ഭക്ഷണങ്ങള്‍ തുടങ്ങിയ കഴിവതും കുറയ്ക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളുമെല്ലാം കഴിയ്ക്കാം.

അമിതഭക്ഷണം

അമിതഭക്ഷണം

അമിതഭക്ഷണം ഒഴിവാക്കുക. ദഹനത്തിനും വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് പ്രധാനം. കൂടുതല്‍ മസാലകളും എരിവുമുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കുക. എളുപ്പത്തില്‍ ദഹിയ്ക്കുന്നവ കഴിയ്ക്കുക

അധികം ചൂടുള്ളതും തണുത്തതുമായവ

അധികം ചൂടുള്ളതും തണുത്തതുമായവ

വേനലില്‍ തണുത്തതു കുടിയ്ക്കാനുള്ള പ്രവണത കൂടും. പ്രത്യേകിച്ചു വെയിലില്‍ നിന്നും വന്നാല്‍. എന്നാല്‍ ഇത് നല്ലതല്ല. അധികം ചൂടുള്ളതും തണുത്തതുമായവ ഒഴിവാക്കുന്നതാണ് നല്ലത്.

കൃത്രിമമധുരം

കൃത്രിമമധുരം

കൃത്രിമമധുരം ചേര്‍ത്ത പാനീയങ്ങള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. പ്രത്യേകിച്ചു സോഡ പോലുള്ളവ. ഇവ ശരീരത്തിലെ ജലാംശം കുറയ്ക്കുകയാണ് ചെയ്യുക.

പുറത്തിറങ്ങുമ്പോള്‍

പുറത്തിറങ്ങുമ്പോള്‍

പുറത്തിറങ്ങുമ്പോള്‍ സണ്‍ടാന്‍ ഉപയോഗിയ്ക്കുക. കുട ഉപയോഗിയ്ക്കുക. കടുത്ത ചൂടുള്ള സമയത്ത് പറ്റുമെങ്കില്‍ പുറത്തേയ്ക്കിറങ്ങുന്നത് ഒഴിവാക്കുക.

വ്യായാമം

വ്യായാമം

വ്യായാമം ചൂടെന്ന കാരണം പറഞ്ഞ് ഉപേക്ഷിയ്ക്കാതിരിയ്ക്കുക. കഴിവതും രാവിലെ വ്യായാമം ചെയ്യുക. ഇത് ശരീരത്തിന് ഊര്‍ജം ലഭിയ്ക്കാന്‍ നല്ലതാണ്. വൈകീട്ടാകുമ്പോള്‍ ക്ഷീണം തോന്നുമെന്ന കാരണവുമുണ്ട്.

Story first published: Tuesday, March 15, 2016, 14:46 [IST]
X
Desktop Bottom Promotion