For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചവെള്ളം വരെ തടി കുറയ്ക്കും

|

തടി കുറയ്ക്കുന്ന പാനീയങ്ങളെക്കുറിച്ച് നാം പല പ്രാവശ്യം വായിച്ചിട്ടുണ്ട്. പലപ്പോഴും നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യവും തടിയുമെല്ലാം നിശ്ചയിക്കുന്നത്. എന്നാല്‍ പലപ്പോഴും നമ്മുടെ അനാരോഗ്യകരമായ ശീലങ്ങള്‍ നമുക്ക് സമ്മാനിയ്ക്കുന്നതാണ് അമിതവണ്ണം എന്ന അവസ്ഥയെ. ഗ്രീന്‍ ടീ എങ്ങനെ കുടിയ്ക്കണം?

ജ്യൂസ് കഴിച്ച് തടി കുറയ്ക്കുന്നതിനെക്കുറിച്ച് നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ വെറും പച്ചവെള്ളത്തിലൂടെ തടി കുറയ്ക്കാമെന്നത് സത്യമാണ്. ഇന്നത്തെ ജീവിതശൈലിയില്‍ സോഫ്റ്റ്ഡ്രിങ്കുകള്‍ക്ക് നാം നല്‍കുന്ന പ്രാധാന്യം പോലും പച്ചവെള്ളത്തിന് നല്‍കുന്നില്ല എന്നതാണ് സത്യം. പുരുഷന്‍മാര്‍ക്കായി 6 ചായകള്‍

എന്തൊക്കെ പാനീയങ്ങള്‍ കഴിച്ചാല്‍ തടി കുറയും എന്നു നിങ്ങള്‍ക്കറിയാമോ. അനാരോഗ്യകരമായി ഒന്നും നല്‍കാത്ത ചില പാനീയങ്ങളുണ്ട്. ഇവ കഴിച്ചാല്‍ തടി കുറയുകയും കുടവയര്‍ ചുരുങ്ങുകയും ചെയ്യും.

പച്ചവെള്ളം

പച്ചവെള്ളം

പച്ചവെള്ളം എത്രത്തോളം കുടിയ്ക്കുന്നുവോ അത്രത്തോളം നല്ലതാണ്. ആരോഗ്യപരമായും മാനസികപരമായും ഫ്രഷ്‌നസ് നിലനിര്‍ത്താന്‍ പച്ചവെള്ളത്തിന് കഴിയും. മാത്രമല്ല ശീരരഭാരം കുറയ്ക്കാന്‍ ഇത്രത്തോളം പറ്റിയ മറ്റൊന്നില്ല എന്നു കന്നെ പറയാം.

 വെജിറ്റബിള്‍ സൂപ്പ്

വെജിറ്റബിള്‍ സൂപ്പ്

വെജിറ്റബിള്‍ സൂപ്പാണ് മറ്റൊന്ന്. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഈ സൂപ്പ് മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല അത്താഴത്തിനു മുന്‍പ് സൂപ്പ് കുടിയ്ക്കുന്നത് ദഹനത്തെ വളരെയധികം സഹായിക്കുന്നു.

 ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ തടി കുറയ്ക്കുന്നതിന് ഏറ്റവും പറ്റിയ പാനീയമാണ് എന്നതാണ് സത്യം. ഇത് മെറ്റബെളിസം നിരക്ക് ഉയര്‍ത്തുകയും പെട്ടെന്ന് തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് എന്നതും ഗ്രീന്‍ ടീയെ വ്യത്യസ്തമാക്കുന്നു.

കട്ടന്‍കാപ്പി

കട്ടന്‍കാപ്പി

പാല്‍കാപ്പിയും കട്ടന്‍കാപ്പിയും ആരോഗ്യം നല്‍കുന്നു. എന്നാല്‍ കട്ടന്‍കാപ്പിയാണ് തടി കുറയ്ക്കുന്നതിന് സഹായിക്കുന്നത്. കഫീന്‍ നമ്മുടെ വിശപ്പിനെ കുറയ്ക്കുന്നു. ഇത് അമിതവണ്ണത്തെ ചെറുക്കാന്‍ സഹായിക്കുന്നു.

കൊഴുപ്പില്ലാത്ത പാല്‍

കൊഴുപ്പില്ലാത്ത പാല്‍

കൊഴുപ്പില്ലാത്ത പാല്‍ തടി കുറയ്ക്കാന്‍ ഉത്തമമാണ്. വിറ്റാമിന്‍ ഡി, കാല്‍സ്യം തുടങ്ങിയവ മസിലിനെ ബലപ്പെടുത്തുകയും എല്ലിന് കൂടുതല്‍ കരുത്ത് നല്‍കുകയും ചെയ്യുന്നു.

കര്‍പ്പൂര തുളസി വെള്ളം

കര്‍പ്പൂര തുളസി വെള്ളം

കര്‍പ്പൂര തുളസി വെള്ളം കുടിയ്ക്കുന്നതും തടി കുറയ്ക്കാന്‍ പറ്റിയ പാനീയമാണ്. എന്നും രാവിലെ വെറും വയറ്റില്‍ കര്‍പ്പൂര തുളസി വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കുന്നു.

 ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് തടി കുറയ്ക്കുന്ന കാര്യത്തില്‍ മുന്‍പിലാണ്. വിറ്റാമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ധാരാളം ഉള്ളതിനാല്‍ തടി കുറയില്ലെന്ന സംശയവും വേണ്ട.

English summary

Special Drinks To Help You Lose Weight

Don't drink your calories. Instead drink these low-calorie drink options.
Story first published: Friday, January 1, 2016, 13:47 [IST]
X
Desktop Bottom Promotion