സന്ധിവാതത്തിന് ഫലപ്രദമായ വീട്ടുപ്രതിവിധികള്‍

Posted By:
Subscribe to Boldsky

സന്ധിവാതം പലപ്പോഴും നമ്മളെ പ്രശ്‌നത്തിലാക്കുന്നു. സന്ധിവാതം മൂലം സന്ധികളില്‍ ഉണ്ടാകുന്ന വേദനയും നീരും കുറേക്കാലം തുടര്‍ന്നാല്‍ സന്ധികള്‍ ചലിപ്പിക്കാനാവാതെ ഉറച്ചു പോകുന്നു.

സന്ധികളില്‍ ഉണ്ടാകുന്ന ഇത്തരം വേദനകള്‍ ഇല്ലാതാക്കാന്‍ പലപ്പോഴും പല വിധ ചികിത്സകളും നമ്മള്‍ നടത്താറുണ്ട്. എന്നാല്‍ നമ്മുടെ വീട്ടില്‍ നിന്നു തന്നെ ഇത്തരത്തിലൊരു പ്രതിസന്ധിയെ നമുക്ക് മറികടക്കാം. ഇന് സന്ധിവാതത്തിന് വീട്ടില്‍ നിന്നു തന്നെ നമുക്ക് ചികിത്സ തുടങ്ങാം.

സന്ധിവാതത്തിനുപകരിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. യാതൊരു വിധ പാര്‍ശ്വഫലങ്ങളുമുണ്ടാവില്ല എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകതയും.

വെളുത്തുള്ളിയും സന്ധിവാതവും

വെളുത്തുള്ളിയും സന്ധിവാതവും

വെളുത്തുള്ളി ദിവസവും കഴിയ്ക്കുന്നത് സന്ധിവാതത്തെ ഇല്ലാതാക്കുന്നു. ദിവസവും മൂന്നോ നാലോ വെളുത്തുള്ളി കഴിയ്ക്കുന്നതും നല്ലതാണ്.

ചെറി കഴിയ്ക്കുക

ചെറി കഴിയ്ക്കുക

സന്ധിവേദന മാറാന്‍ ഏറ്റവും നല്ല പ്രതിവിധിയാണ് ചെറി കഴിയ്ക്കുന്നത്. ദിവസവും 10-12 ചെറി കഴിയ്ക്കുന്നത് സന്ധിവേദനയെ തുരത്താന്‍ നല്ലതാണ്.

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും

തേനും ആപ്പിള്‍ സിഡാര്‍ വിനീഗറും ഒരു ഗ്ലാസ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക. ദിവസവും രാവിലെ വെറും വയറ്റില്‍ ഈ പാനീയം കഴിക്കുക.

മുന്തിരി ജ്യൂസും നല്ലത്

മുന്തിരി ജ്യൂസും നല്ലത്

വിറ്റാമിന്‍ സിയുടെ കലവറയാണ് മുന്തിരി. ഇത് ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളുന്നു. അതുകൊണ്ട് തന്നെ എന്നും മുന്തിരി ജ്യൂസ് കഴിയ്ക്കുന്നത് നല്ലതാണ്.

കടുകരച്ചിടുക

കടുകരച്ചിടുക

കടുക് അരച്ച് സന്ധിവേദനയുള്ള സ്ഥലങ്ങളില്‍ പുരട്ടുന്നതും നല്ലതാണ്. രാത്രി മുഴുവന്‍ ഇത് കാലില്‍ അരച്ചിടുക. വേദനയുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുന്നതും വേദനയ്ക്ക് ആശ്വാസം നല്‍കും.

ഉപ്പും സന്ധിവേദനയ്ക്ക് പരിഹാരം

ഉപ്പും സന്ധിവേദനയ്ക്ക് പരിഹാരം

എപ്‌സം സാള്‍ട്ട് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ചൂടുപിടിയ്ക്കുന്നത് നല്ലതാണ്. ഇത് വേദനയ്ക്ക് വളരെയധികം ആശ്വാസമാണ്.

English summary

Six Quick Home Remedies For Gout

Take a look at the home remedies to cure gout. These are the quick ways to cure gout and control the uric acid levels.
Story first published: Thursday, March 24, 2016, 11:18 [IST]