നിങ്ങളുടെ കിഡ്‌നി പരിശോധിയ്ക്കാന്‍ സമയമായി?

Posted By:
Subscribe to Boldsky

കിഡ്‌നി നമ്മുടെ ശരീരത്തില്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ നിരവധിയാണ്. ശരീരത്തിലെ രക്ത ശുദ്ധീകരണത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്നതാണ് വൃക്കകള്‍ ആഥവാ കിഡ്‌നികള്‍. എന്നാല്‍ ഇന്ന് നമ്മുടെ ലോകത്ത് ഏറ്റവും കൂടുതല്‍ അളുകള്‍ കഷ്ടപ്പെടുന്നതും വൃക്കരോഗങ്ങള്‍ കൊണ്ട് തന്നെയാണ്. സോറിയാസിസ് രോഗമുണ്ടെങ്കിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും രോഗം ഗുരുതരമാക്കുന്നത്. അല്ലെങ്കില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ലഭ്യതക്കുറവും ആണ് രോഗത്തെ പലപ്പോഴും പ്രശ്‌നമാക്കുന്നത്. എന്നാല്‍ കിഡ്‌നി നമ്മോട് പിണങ്ങാന്‍ തുടങ്ങുമ്പോള്‍ തന്നെ എന്തൊക്കെ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവും എന്നു നോക്കാം.

അമിത വിയര്‍പ്പ്

അമിത വിയര്‍പ്പ്

അമിത വിയര്‍പ്പാണ് ആദ്യത്തെ പ്രശ്‌നം. മാത്രമല്ല സന്ധികളിലെ അതികഠിനമായ വേദനയും കിഡ്‌നി പ്രശ്‌നത്തിലാണ് എന്നതിന്റെ സൂചനയാണ്.

 മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍

മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍

മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്, രക്തംകലര്‍ന്ന മൂത്രം, മൂത്രത്തിന്റെ നിറവ്യത്യാസം, അര്‍ദ്ധരാത്രിയിലെ മൂത്രശങ്ക, ഇടയ്ക്കിടയ്ക്കുള്ള മൂത്രശങ്ക ഇവയെല്ലാം പ്രശ്‌നത്തിന്റെ തുടക്കമാണ്.

 ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങളും കിഡ്‌നി തകരാറിലാണ് എന്നതിന്റെ സൂചനയാണ്. രക്തത്തില്‍ കൃത്യമായ രീതിയില്‍ ശുദ്ധീകരണം നടക്കാത്തതു കൊണ്ടാണ് ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങള്‍ വരുന്നതും.

 അമിത ക്ഷീണം

അമിത ക്ഷീണം

വെറുതേ ഇരിയ്ക്കുമ്പോഴും ക്ഷീണം അനുഭവപ്പെടുന്നതും പ്രശ്‌നമാണ്. ചുവന്ന രക്ത കോശങ്ങളില്‍ വരുന്ന ഏറ്റക്കുറച്ചിലാണ് ഇത്തരത്തില്‍ ക്ഷീണത്തിന് കാരണം. ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍ കിഡ്‌നി പ്രവര്‍ത്തനക്ഷമമല്ല എന്നതിന്റെ ലക്ഷണമാണ്. രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുന്നതാണ് ഇത്തരത്തില്‍ ശ്വസനസംബന്ധമായ ബുദ്ധിമുട്ടിന് കാരണം.

വായിലെ അരുചി

വായിലെ അരുചി

വെറുതേ ഇരിയ്ക്കുകയാണെങ്കിലും വായില്‍ ഇരുമ്പിന്റെ രുചിയും മറ്റും അനുഭവപ്പെടുന്നു. മാത്രമല്ല ദുര്‍ഗന്ധത്തോടു കൂടിയ നിശ്വാസ വായുവാണ് പലപ്പോഴും അനുഭവപ്പെടുന്നതെങ്കിലും ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്നതും നല്ലതാണ്.

വേദന

വേദന

കിഡ്‌നി പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പുറംവേദന സ്ഥിരമായിരിക്കും. അതും സഹിക്കാന്‍ പറ്റാത്ത രീതിയിലുള്ള വേദനയായിരിക്കും അനുഭവപ്പെടുക.

 ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്

ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ്

ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരുന്നു. മാത്രമല്ല ഓര്‍മ്മക്കുറവും കിഡ്‌നി പ്രവര്‍ത്തനക്ഷമമല്ലെന്നതിന്റെ പ്രധാന ലക്ഷണമാണ്.

English summary

Signs Your Body Tells You That Your Kidneys Are In Danger

These vitals are located right below the rib cage. They cleanse, or filter 120-150 quarts of blood every day.