കരള്‍ കവരുന്ന പിശാചുക്കള്‍

Posted By:
Subscribe to Boldsky

കരള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ്. വേണമെങ്കില്‍ ശരീരത്തിലെ പരീക്ഷണശാല എന്നു വരെ കരളിനെ വിളിയ്ക്കാം. നമ്മുടെ ശരീരത്തിലെ പല പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളേയും കരള്‍ വഴി ബന്ധിപ്പിച്ചാണ് നടത്തുന്നത് തന്നെ. മാത്രമല്ല ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്ത് ശുദ്ധീകരിച്ച് സൂക്ഷിക്കുന്നതും കരളാണ്. ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ വൃക്കയെ ഓര്‍ക്കാം

എന്നാല്‍ ശരീരത്തില്‍ ഏതെങ്കിലും തരത്തില്‍ വിഷമുണ്ടോ എന്നും കരളില്‍ മാലിന്യങ്ങള്‍ അടിഞ്ഞുപ കൂടിയിട്ടുണ്ടോ എന്നും നമുക്ക് ശരീരം നല്‍കുന്ന സൂചനകളിലൂടെ മനസ്സിലാക്കാം. ഇത്തരം സൂചനകളിലൂടെ തന്നെ പലപ്പോഴും കരളിലെ പ്രശ്‌നങ്ങളെ മനസ്സിലാക്കാനും വിദഗ്ധ ചികിത്സകള്‍ക്ക് വഴിപ്പെടുകയും ചെയ്യാം.

 എപ്പോഴും ക്ഷീണം

എപ്പോഴും ക്ഷീണം

എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ശരീരത്തിലെ ഊര്‍ജ്ജം ഇല്ലാതാവുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്.

പെട്ടെന്നുള്ള ഭാരം കൂടുതല്‍

പെട്ടെന്നുള്ള ഭാരം കൂടുതല്‍

ശരീരത്തിനെ യാതൊരു വിധത്തിലുള്ള കാരണങ്ങളും ഇല്ലാതെ ഭാരം വര്‍ദ്ധിയ്ക്കുന്ന അവസ്ഥയാണെങ്കിലും അല്‍പം ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും ശരീരത്തിനകം വിഷം കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണെന്നതിന്റേയും സൂചനയാകാം. 93% ക്യാന്‍സറിനെയും ചെറുക്കാന്‍ വെളിച്ചെണ്ണ

കൊഴുപ്പ് ദഹിയ്ക്കാനുള്ള ബുദ്ധിമുട്ട്

കൊഴുപ്പ് ദഹിയ്ക്കാനുള്ള ബുദ്ധിമുട്ട്

പലപ്പോഴും കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിച്ചാലും ദഹിക്കാന്‍ എടുക്കുന്ന സമയമുണ്ട്. എന്നാല്‍ കരള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ പോലും ദഹിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാവുന്നു.

 വയറു വേദന

വയറു വേദന

വയറു വേദന ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നതും വയറു വീര്‍ത്തതു പോലെ തോന്നുന്നതും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്.

നെഗറ്റീവ് ഇമോഷന്‍

നെഗറ്റീവ് ഇമോഷന്‍

നെഗറ്റീവ് ഇമോഷന്‍ ആണ് മറ്റൊന്ന്. ഒരു കാര്യമില്ലാതെ തന്നെ പലപ്പോഴും ദേഷ്യം വരുന്നതും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നതും എല്ലാമാണ് മറ്റു ലക്ഷണങ്ങള്‍.

 തലവേദന

തലവേദന

അതികഠിനമായ തലവേദന കൊണ്ട് കഷ്ടപ്പെടുന്നതാണ് മറ്റൊരു പ്രശ്‌നം. മൈഗ്രേയ്ന്‍ പോലും കരളിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ അനുഭവപ്പെടാം എന്നാണ് സത്യം.

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മ പ്രശ്‌നങ്ങള്‍

ചര്‍മ്മസംബന്ധമായ പല പ്രശ്‌നങ്ങളും ഇത്തരത്തില്‍ കരളിനെ കഷ്ടത്തിലാക്കുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചിലും അലര്‍ജിയും ശരീരത്തില്‍ വിഷാംശം കൂടുതലാണ് എന്നതിന്റെ തെളിവാണ്.

 മസില്‍ വേദന

മസില്‍ വേദന

മസില്‍ വേദനയാണ് മറ്റൊന്ന്. കൈകാല്‍ കടച്ചിലും മസില്‍ വേദനയും ഉണ്ടാകുന്നതിന്റേയും പ്രധാന ലക്ഷണം പലപ്പോഴും ശരീരത്തില്‍ വിഷാംശം കൂടുതലായിരിക്കും എന്നത് സൂചിപ്പിക്കുന്നു.

English summary

Signs Which Are Warning you that your Liver is Overloaded With Toxins

Signs Which Are Warning you that your Liver is Overloaded With Toxins That Make You Fat, read to know more.
Story first published: Wednesday, November 30, 2016, 14:30 [IST]
Please Wait while comments are loading...
Subscribe Newsletter