മൂന്നാം കണ്ണിന്റെ സ്ഥാനത്ത് അമര്‍ത്തിയാല്‍

Posted By:
Subscribe to Boldsky

തൃക്കണ്ണ് അഥവാ മൂന്നാം കണ്ണ് എന്ന് പറയുമ്പോള്‍ നമുക്ക് ഓര്‍മ്മ വരുന്നത് ശിവനെയാണ്. എന്നാല്‍ നമ്മുടെ പല വേദനകളേയും ഇല്ലാതാക്കാന്‍ തൃക്കണ്ണിന്റെ സ്ഥാനത്ത് അമര്‍ത്തിയാല്‍ മതി. എന്താ വിശ്വാസം വരുന്നില്ലേ? സത്യമാണ് ടെന്‍ഷനും സമ്മര്‍ദ്ദവും ഇല്ലാതാക്കാന്‍ മൂന്നാം കണ്ണിന്റെ പോയിന്റില്‍ അമര്‍ത്തിയാല്‍ മതി.

സ്‌ട്രെസ്സും ടെന്‍ഷനും മാത്രമല്ല തലവേദനയും അതിലേറെ ഗുരുതരമായ ചെന്നിക്കുത്ത് വരെ ഇല്ലാതാവാന്‍ ഈ ട്രിക്ക് സഹായിക്കും. വേദനസംഹാരികള്‍ കൊണ്ട് മാറ്റാന്‍ പറ്റാത്ത പല രോഗങ്ങളേയും ഇല്ലാതാക്കാന്‍ ഈ ഒറ്റമൂലി കൊണ്ട് കഴിയും. പുരികങ്ങള്‍ക്ക് നടുവിലായി മൂക്കിന്റെ പാലം നെറ്റിയിലേക്ക് എത്തുന്ന ആ പോയിന്റാണ് മൂന്നാം കണ്ണിന്റെ സ്ഥാനം.

എന്നാല്‍ ആദ്യം വേദന മാറാനായി അമര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൃത്യം ഈ സ്ഥലത്ത് ചൂണ്ട് വിരല്‍ വെച്ച് അമര്‍ത്തണം. അതിനു ശേഷം ഒരു മിനിട്ട് ദീര്‍ഘായി ശ്വാസോച്ഛ്വാസം ചെയ്യണം. ഈ ചികിത്സ എന്തിനൊക്കെ ഫലപ്രദം എന്ന് നോക്കാം

മനസ്സിനെ ശാന്തമാക്കാന്‍

മനസ്സിനെ ശാന്തമാക്കാന്‍

ഇന്നത്തെ കാലത്ത് മനസ്സിന്റെ ആധിയാണ് എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണം. എന്നാല്‍ ഇതിനെ ചെറുക്കാന്‍ ഇത്തരത്തില്‍ മൂന്നാം കണ്ണിന്റെ പോയിന്റില്‍ ഒന്ന് അമര്‍ത്തി നോക്കൂ.

 ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ ഇന്നത്തെ കാലത്തെ പ്രശ്‌നങ്ങളില്‍ മുന്നില്‍ തന്നെയാണ്. ഉറക്കമില്ലായ്മ പരിഹരിയ്ക്കാനും ഇത്തരം ചികിത്സ കൊണ്ട് നടക്കും.

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍

കാഴ്ചസംബന്ധമായ പ്രശ്‌നങ്ങള്‍

കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളേയും ഇതിലൂടെ പരിഹരിയ്ക്കാന്‍ കഴിയും. മാത്രമല്ല കണ്ണിനുണ്ടാകുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ കഴിയും.

 തലവേദന

തലവേദന

മൈഗ്രേയ്ന്‍ ഉള്‍പ്പടെയുള്ള അതിശക്തമായ തലവേദനകളെ ഇല്ലാതാക്കാന്‍ ഈ ചികിത്സ ഫലപ്രദമാണ്.

ക്ഷീണം കുറയ്ക്കാന്‍

ക്ഷീണം കുറയ്ക്കാന്‍

അമിത ക്ഷീണം എപ്പോഴും പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അമിത ക്ഷീണമുണ്ടാക്കുന്ന പ്രശ്‌നങ്ങളെ പരിഹരിയ്ക്കാനും ഇതിലൂടെ കഴിയും.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

ഇന്നത്തെ ചെറുപ്പക്കാരുടെ കൂടപ്പിറപ്പാണ് മാനസിക സമ്മര്‍ദ്ദം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ പലപ്പോഴും ശ്രമിക്കുന്നവരില്‍ പകുതി പേരും പരാജിതരാകുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഈ വഴി ഉപയോഗപ്പെടുത്താം.

English summary

Benefits of pressing the third eye point

The third eye point for relieving these discomforts or conditions is exactly between the eyebrows, in the curve where the bridge of the nose meets the forehead.
Story first published: Monday, September 5, 2016, 10:00 [IST]