ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

Posted By:
Subscribe to Boldsky

ചൂടുകാലത്ത്‌ ഒരു ഗ്ലാസ്‌ ചെറുനാരങ്ങാവെള്ളം കുടിച്ചാല്‍ മതിയാകും, ക്ഷീണം പമ്പ കടക്കും, ഊര്‍ജം ലഭിയ്‌ക്കുകയും ചെയ്യും.

വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയടങ്ങിയ ഒന്നാണ്‌ ചെറുനാരങ്ങ. വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ തടി കുറയ്‌ക്കാനും ശരീരത്തില്‍ നിന്നും ടോക്‌സിനുകള്‍ നീക്കം ചെയ്യാനുമെല്ലാം ഉത്തമം.

എന്നാല്‍ ചെറുനാരങ്ങാവെള്ളം അമിതമായാലും അപകടമുണ്ട്‌. ഇവയെന്തൊക്കെയെന്നു നോക്കൂ,

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങയുടെ തൊണ്ടില്‍ ഓക്‌സലേറ്റ്‌ അടങ്ങിയിട്ടുണ്ട്‌. ഇത്‌ ശരീരത്തില്‍ അധികമായാല്‍ ഉറച്ച്‌ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങ ഡയൂററ്റിക്കാണ്‌. ഇത്‌ കുടിയ്‌ക്കുന്നത്‌ മൂത്രവിസര്‍ജനം വര്‍ദ്ധിപ്പിയ്‌ക്കും ശരീരത്തില്‍ നിന്നും അമിതമായ മൂത്രം പോകുന്നത്‌ സോഡിയവും അമിതമായി നഷ്ടപ്പെടാന്‍ കാരണമാകും. ശരീരത്തിന്‌ ആവശ്യമായ അളവില്‍ സോഡിയം പ്രധാനമാണ്‌.

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

മൂത്രം അമിതമായി പോകുന്നത്‌ ശരീരത്തില്‍ നിന്നും കൂടുതല്‍ അളവില്‍ വെള്ളം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടാക്കും. ഇത്‌ ഡീഹൈഡ്രേഷന്‌ കാരണമാകും.

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ഇതില്‍ അസിഡിറ്റി കൂടുതലാണ്‌. അമിതമാകുമ്പോള്‍ അസിഡിറ്റി, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുമുണ്ടാകും.

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ഇതിന്റെ അസിഡിറ്റി സ്വഭാവം ഈസോഫാഗല്‍ ലൈനിംഗിന്‌ കേടു വരുത്തും. ഇത്‌ അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകൂം. ഗ്യാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ളക്‌സ്‌ ഡിസോര്‍ഡറിന്‌ ഇത്‌ കാരണമാകും.

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങയുടെ അസിഡിക്‌ സ്വഭാവം പല്ലുകള്‍ക്ക്‌ നല്ലതല്ല. ഇത്‌ പല്ലുകള്‍ ദ്രവിയ്‌ക്കാന്‍ കാരണമാകും.

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

പുറത്തു നിന്നും കയറ്റി വരുന്ന ചെറുനാരങ്ങയില്‍ കേടാവുന്നതു തടയാന്‍ കൃത്രിമ വാക്‌സുകള്‍ ഉപയോഗിയ്‌ക്കാറുണ്ട്‌. കര്‍ണോബ പാം സാധാരണയായി ഉപയോഗിയ്‌ക്കുന്ന ഒരു വാക്‌സാണ്‌. ഇവ ആരോഗ്യത്തിനു ഗുണകരമല്ല.

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങാ വെള്ളം അപകടമാകുമോ?

ചെറുനാരങ്ങാവെള്ളം കുടിച്ച്‌ അസ്വസ്ഥതയുണ്ടാകുന്നുവെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടുന്നു ഗുണകരമായിരിയ്‌ക്കും.

Read more about: health, drink, ആരോഗ്യം
English summary

Side Effects Of Lemon Water

Here are some of the side effects of lemon water. Read more to know about,
Story first published: Saturday, March 26, 2016, 10:27 [IST]
Subscribe Newsletter