വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

Posted By:
Subscribe to Boldsky

ചായ, കാപ്പി മിക്കവാറും പേരുടെ പതിവാണ്. ഇത് പലര്‍ക്കും ഒരു ശീലം തന്നെയാണ്. സ്ഥിരമാക്കിക്കഴിഞ്ഞാല്‍ ഇതില്ലാതെ പറ്റില്ലെന്ന അവസ്ഥയിലേയ്ക്കുവരെയെത്താം. ചിലര്‍ക്കാവട്ടെ, ഇതു കുടിയ്ക്കാതിരുന്നാല്‍ തലവേദന പോലുള്ള പ്രശ്‌നങ്ങളുമുണ്ടാകാം.

മിതമായ തോതില്‍ ചായ, കാപ്പി എന്നിവ കുടിയ്ക്കുന്നതു കൊണ്ടു ദോഷമുണ്ടെന്നു പറയാനാകില്ല. എന്നാല്‍ അമിതമായാല്‍ പ്രശ്‌നങ്ങള്‍ പലതുണ്ടാകാം.

ചായയുടെ കാര്യം തന്നെയെടുക്കാം. ചായ അമിതമായാല്‍ പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ, നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ സംഭാരം

 വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

ആല്‍ക്കലൈന്‍, അസിഡിക് അംശങ്ങളുള്ളതുകൊണ്ടുതന്നെ വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍, അമിതമാകുമ്പോള്‍ ഇത് മനംപിരട്ടല്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കാം. വയറ്റിലെ സ്രവങ്ങളെ ഇതു ബാധിയ്ക്കുന്നതാണ് കാരണം.

 വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

പാലൊഴിച്ച ചായയേക്കാള്‍ കട്ടന്‍ ചായയാണ് ആരോഗ്യപ്രദം. എന്നാല്‍ ഇതും അമിതമായാല്‍ വയറിന് കനം തോന്നിയ്ക്കും.

 വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

ചായ അമിതമായി കുടിയ്ക്കുന്നത് ശരീരത്തിന് ക്ഷീണം തോന്നിപ്പിയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

 വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

കൂടുതല്‍ കടുപ്പമുള്ള ചായ കുടിയ്ക്കുന്നത് വയറ്റിലെ ലൈനിംഗിനെ ബാധിയ്ക്കും. പ്രത്യേകിച്ചു വെറുംവയറ്റില്‍. ചായയിലെ അസിഡിറ്റിയാണ് കാരണം. വയറ്റില്‍ അസിഡിറ്റിയും ആസിഡ് റിഫഌക്‌സുമെല്ലാമുണ്ടാകാന്‍ ഇത് കാരണമാകും.

 വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

രണ്ടോ മൂന്നോ തരം ഫ്‌ളേവറുള്ള ചായ കലര്‍ത്തി കുടിയ്ക്കുന്നത് മദ്യം കഴിച്ച പോലുള്ള ഹാംഗോവറിന് കാരണമാകും.

 വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റ് ഉപ്പുള്ള മറ്റു ഭക്ഷണങ്ങളോ കഴിയ്ക്കുന്നത് നല്ലതാണ്. കാരണം ഇവ വയറ്റിലെത്തുമ്പോള്‍ ചായ വലിച്ചെടുക്കാന്‍ സഹായിക്കും. ഉപ്പുള്ളവ കഴിയ്ക്കുമ്പോള്‍ ശരീരത്തിന് സോഡിയം ലഭിയ്ക്കുകയും ചെയ്യും.

 വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

വെറുംവയറ്റില്‍ ചായ കുടിയ്ക്കുമ്പോള്‍

ഭക്ഷണശേഷം, പ്രത്യേകിച്ച് അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച ശേഷം ചായ കുടിയ്ക്കുന്നത് കഴിവതും ഒഴിവാക്കുക. ചായയിലെ ടാനിന്‍ അയേണുമായി പ്രതിപ്രവര്‍ത്തിയ്ക്കും.

Read more about: health tea ചായ
English summary

Side Effects Of Drinking Too Much Tea

Do You Know The Side Effects Of Drinking Too Much Tea and that too on an empty stomach? Well, here are some of the things you should know about this drink.
Story first published: Sunday, March 20, 2016, 13:58 [IST]