For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൂക്ഷിയ്ക്കൂ, കറ്റാര്‍വാഴ ക്യാന്‍സറുണ്ടാക്കും!!

|

ആരോഗ്യകരമായ പ്രകൃതിദത്ത വസ്തുക്കളില്‍ കറ്റാര്‍ വാഴയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ചര്‍മസംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഉപയോഗിയ്ക്കാവുന്ന ചുരുക്കം ചില വസ്തുക്കളില്‍ ഒന്നാണിത്.

എന്നാല്‍ കറ്റാര്‍വാഴ ചിലപ്പോഴെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും. ഇതെക്കുറിച്ചു കൂടുതലറിയൂ, പുരുഷരോമം, ചില സ്ത്രീ ചിന്തകള്‍....

വയറിളക്കമുണ്ടാക്കും

വയറിളക്കമുണ്ടാക്കും

കറ്റാര്‍വാഴ ജ്യൂസില്‍ അന്ത്രാക്വയനിന്‍ എന്നൊരു ഘടകമുണ്ട്. ഇത് അധികം ഉള്ളില്‍ ചെന്നാല്‍ വയറിളക്കമുണ്ടാക്കും.

വയറുവേദന

വയറുവേദന

ഇതില്‍ ലാറ്റെക്‌സ് എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഹെമറോയ്ഡ്, വയറുവേദന, അള്‍സര്‍, അപ്പെന്റിസൈറ്റിസ് തുടങ്ങിയ പല രോഗങ്ങളും അധികമാകാന്‍ ഇത് ഇടയാക്കും.

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍

ഗര്‍ഭിണികള്‍ കറ്റാര്‍ വാഴ ജ്യൂസ് കുടിയ്ക്കുന്നത് മാസം തികയാതെയുള്ള പ്രസവത്തിനും ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വൈകല്യങ്ങള്‍ക്കും അബോര്‍ഷനുമെല്ലാം വഴി വയ്ക്കും. ഇത് ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിന് ഇട വരുത്തും.

 ഡീഹൈഡ്രേഷന്‍, ഇലക്ട്രോളൈറ്റ്

ഡീഹൈഡ്രേഷന്‍, ഇലക്ട്രോളൈറ്റ്

അണ്‍പ്രോസസ്ഡ് കറ്റാര്‍വാഴ ജ്യൂസ് കുടിയ്ക്കുന്നത് ശരീരത്തില്‍ ഡീഹൈഡ്രേഷന്‍, ഇലക്ട്രോളൈറ്റ് അസന്തുലിതാവസ്ഥയ്ക്കും ഇടയാക്കും. മൂത്രത്തിന്റെ നിറം പിങ്കും ചുവപ്പും വരെയാകാം.

കിഡ്‌നി

കിഡ്‌നി

കൂടുതല്‍ കുടിച്ചാല്‍ ഇത് പെല്‍വിസില്‍ രക്തം കെട്ടിക്കിടക്കുന്നതിന് കാരണമാകും. ഇത് കിഡ്‌നി പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

ഹൈപ്പോഗ്ലൈസീമിയ, പ്രമേഹം

ഹൈപ്പോഗ്ലൈസീമിയ, പ്രമേഹം

രക്തത്തിലെ ഗ്ലൂക്കോസ് ക്രമപ്പെടുത്തുന്നതിന് കറ്റാര്‍വാഴ ഏറെ നല്ലതാണ്. എന്നാല്‍ ഹൈപ്പോഗ്ലൈസീമിയ, പ്രമേഹം എന്നിവരുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇതു കുടിയ്ക്കുക.

ഹൃദയത്തിന് ദോഷം

ഹൃദയത്തിന് ദോഷം

ഇത് കൂടുതല്‍ കുടിയ്ക്കുന്നത് അഡ്രിനാലിന്‍ തോത് വര്‍ദ്ധിപ്പിയ്ക്കും. ഹൃദയാരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കിത് പ്രശ്‌നങ്ങളുണ്ടാക്കും. ശരീരത്തിലെ പൊട്ടാസ്യം തോത് കുറയ്ക്കുന്നതു കൊണ്ടും ഹൃദയത്തിന് ദോഷം വരുത്തും.

ക്യാന്‍സറിന് ഇട

ക്യാന്‍സറിന് ഇട

ഇത് അമിതമായി ഒരു വര്‍ഷം തുടര്‍ച്ചയായി കുടിച്ചാല്‍ പ്‌സ്യൂഡോമെലാനോസിസ് കോളി എന്ന ഒരു അവസ്ഥയുണ്ടാകും. കോളോറെക്ടല്‍ ക്യാന്‍സറിന് ഇട വരുത്തുന്ന ഒരവസ്ഥ.

ഗ്യാസോഇന്‍സ്‌റ്റൈനല്‍

ഗ്യാസോഇന്‍സ്‌റ്റൈനല്‍

ഇത് അമിതമായി കുടിയ്ക്കുന്നത് ഗ്യാസോഇന്‍സ്‌റ്റൈനല്‍ പ്രശ്‌നങ്ങളുണ്ടാക്കും. വയറിന്റെ ലൈനിംഗിനെ ബാധിയ്ക്കുന്നതാണ് കാരണം.

കറ്റാര്‍ വാഴ ജ്യൂസ് ക്യാന്‍സര്‍ കാരണം

കറ്റാര്‍ വാഴ ജ്യൂസ് ക്യാന്‍സര്‍ കാരണം

എന്നാല്‍ കറ്റാര്‍ വാഴ അമിതമായ കുടിയ്ക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതെന്നോര്‍്ക്കുക. മിതമായ അളവില്‍ കുടിയ്ക്കുന്നത് ഗുണം നല്‍കുകയാണ് ചെയ്യുന്നത്.

English summary

Side Effects Of Drinking Aloe Vera Juice

Here are some of the side effects of aloe vera juice. Read more to know about,
Story first published: Friday, July 22, 2016, 12:33 [IST]
X
Desktop Bottom Promotion