Latest Updates
-
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്!
രാത്രിയിലെ ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍ ഒട്ടും നിസ്സാരമാക്കല്ലേ: ഗുരുതരാവസ്ഥ ശ്രദ്ധിക്കണം
ഇടക്കിടെയുള്ള മൂത്രമൊഴിക്കല്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് ചില ആരോഗ്യാവസ്ഥകളെ സൂചിപ്പിക്കുന്നതാണ് എന്നത് തന്നെ കാരണം. നിങ്ങളുടെ ഉറക്കം തടസ്സപ്പെടുത്തുന്നു എന്നതിലുപരി അത് ആരോഗ്യത്തിന് ഗുരുതരമായ അവസ്ഥകളാണ് ഉണ്ടാക്കുന്നത്. രാത്രിയില്‍ നിരന്തരം മൂത്രമൊഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളുട സൂചനയാണെന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്. രാത്രിയില്‍ ഉണ്ടാവുന്ന ഈ പ്രതിസന്ധിക്ക് പുറകിലുള്ള ചില അനാരോഗ്യകരമായ അവസ്ഥകള്‍ എന്തൊക്കെയെന്ന് നോക്കാം.
നോക്ടൂറിയ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം നിങ്ങളുടെ ഉറക്കത്തെയും സമ്മര്‍ദ്ദ നിലകളെയും കാര്യമായി കുഴപ്പത്തിലാക്കും. അമിതമായ മൂത്രമൊഴിക്കലിന് കാരണമാകുന്ന അഞ്ച് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അതിലുപരി അത് ആരോഗ്യത്തിന് വെല്ലുവിളിയായി മാറാതിരിക്കുന്നതിനുള്ള മുന്‍കരുതലുകളും എടുക്കണം.

ഡയബറ്റിസ് മെലിറ്റസ്
ടൈപ്പ് 2 പ്രമേഹം ഉള്ളവരില്‍ കാണപ്പെടുന്ന പോളിയൂറിയ എന്നറിയപ്പെടുന്ന അവസ്ഥയാണ് ഇത്തരത്തില്‍ അമിതമായി മൂത്രമൊഴിക്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നത്. ഇത് പലപ്പോഴും അമിതമായ മൂത്രമൊഴിക്കലിലേക്ക് നയിക്കും. ശരീരത്തില്‍ നിന്ന് അധിക ഗ്ലൂക്കോസ് നീക്കം ചെയ്യുന്നതിന് വേണ്ടി പലപ്പോഴും വൃക്കകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. ഇത് മൂത്രത്തിന്റെ അത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ, പ്രമേഹം മൂത്രാശയത്തിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകളെ തകരാറിലാക്കുകയും അത് വഴി നൊക്റ്റൂറിയ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മൂത്രനാളിയിലെ അണുബാധകള്‍ (UTIs):
മൂത്രനാളിയിലുണ്ടാവുന്ന അണുബാധകള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇത് നിങ്ങളുടെ വൃക്കകളിലോ അല്ലെങ്കില്‍ മൂത്രാശയത്തിലോ പ്രശ്നങ്ങളും സമ്മര്‍ദ്ദവും ചെലുത്തുന്നു. ഇതിന്റെ ഫലമായി പലപ്പോഴും രാത്രിയില്‍ അമിതമായി മൂത്രമൊഴിക്കേണ്ട അവസ്ഥയുണ്ടാവുന്നു. ഇതാണ് നിരന്തരമായ മൂത്രമൊഴിക്കലിനും നിരന്തരമായി മൂത്രമൊഴിക്കുന്നതിനുള്ള പ്രേരണക്കും കാരണമാകുന്നു. ഇവരില്‍ പലപ്പോഴും മൂത്രമൊഴിക്കുമ്പോള്‍ കത്തുന്ന സംവേദനം, മൂത്രം ദുര്ഗന്ധത്തോടെയുള്ളതോ അല്ലെങ്കില്‍ പെല്‍വിക് ഭാഗത്ത് വേദനയോ ഉണ്ടായേക്കാം.
ബെനിന്‍ പ്രോസ്റ്റാറ്റിക് ഹൈപ്പര്‍പ്ലാസിയ
ഇത്തരം ഒരു അവസ്ഥയുടെ പേര് അല്പം പരിചയക്കുറവുള്ളതാണെങ്കിലും പലരും ഈ അവസ്ഥയെ അനുഭവിക്കുന്നവരായിരിക്കും. ഇവര്‍ക്ക് പ്രോസ്റ്റേറ്റ് വലുതാവുന്ന അവസ്ഥയുണ്ടാവുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ഇത് മൂത്രസഞ്ചിയില്‍ നിന്നുള്ള മൂത്രത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്നു. ഇത് ബുദ്ധിമുട്ടും പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ ഇവര്‍ക്ക് ഇടക്കിടെ മൂത്രമൊഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് രാത്രിയില്‍ ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിന് സാധ്യതയുണ്ട്.
ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍
രാത്രിയിലെ ഇടക്കിടെയുള്ള മൂത്രശങ്കയും പലപ്പോഴും ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ ഉടനീളം രക്തം പമ്പ് ചെയ്യുന്നതിന് ഹൃദയാരോഗ്യം അനിവാര്യമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അതിന് സാധിക്കാതെ വരുന്നത് പലപ്പോഴും ഹൃദയസ്തംഭനത്തിലേക്ക് എത്തുന്നു. ശ്വാസകോശത്തിലും മറ്റ് അവയവങ്ങളിലും ദ്രാവകം നിലനിര്‍ത്തുന്നതിനും പലപ്പോഴും ഇത് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ അത് മൂത്രത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി രാത്രിയിലുടനീളം മൂത്രമൊഴിക്കേണ്ടതായി വരുന്നു.
ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ (OAB)
മൂത്രത്തിന്റെ തീവ്രത, ആവൃത്തി, നോക്റ്റൂറിയ എന്നിവ മൂലം സംഭവിക്കുന്ന ഒരു അവസ്ഥയാണ് ഓവര്‍ ആക്ടീവ് ബ്ലാഡര്‍ (OAB). OAB ഉള്ള വ്യക്തികള്‍ക്ക് മൂത്രമൊഴിക്കുന്നതിനുള്ള സാധ്യത ഇടക്കിടെ വര്‍ദ്ധിക്കുന്നു, ഇവരില്‍ എപ്പോഴും അമിതമാ. മൂത്രസഞ്ചി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ദൈനംദിന ജീവിതത്തെ വളരെ മോശമായി ബാധിക്കുന്നു. ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്സ്, മൂത്രാശയ വീക്കം, ചില മരുന്നുകള്‍ എന്നിവയെല്ലാം തന്നെ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications