Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
മോശം ജീവിതശൈലി കാരണം ഇന്നത്തെക്കാലത്ത് പല ആരോഗ്യപ്രശ്നങ്ങളും വേഗത്തില്‍ മനുഷ്യരെ പിടികൂടുന്നു. എന്നാല്‍ കുട്ടിക്കാലം മുതല്‍ പലരെയും അലട്ടുന്ന ചില രോഗങ്ങളോ പ്രശ്നങ്ങളോ ഉണ്ട്. ജന്മനാ ഉള്ള ഹൃദ്രോഗം അത്തരത്തിലുള്ള ഒരു പ്രശ്നമാണ്. ജനിതക കാരണങ്ങളാല്‍ തന്നെ ജനിച്ചയുടന്‍ കുട്ടികളില്‍ സംഭവിക്കുന്ന ഒരു രോഗമാണിത്. ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങള്‍ക്ക് മെഡിക്കല്‍ ഭാഷയില്‍ പറയുന്ന പദമാണ് കണ്ജെന്ഷ്യന് ഹാര്‍ട്ട് ഡിസീസ് (CHD).
ജനനസമയത്ത് ഈ ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയാല്‍ കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടത്തില്‍ അവര്‍ക്ക് ഹൃദയസംബന്ധമായ നിരവധി പ്രശ്നങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഏറെയാണ്. എന്നിരുന്നാലും, ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ സാധാരണയായി കുട്ടി വളരുമ്പോള്‍ മാത്രമേ പ്രത്യക്ഷപ്പെടുകയുള്ളൂ. കണ്ജെന്ഷ്യന് ഹാര്‍ട്ട് ഡിസീസിന്റെ കാരണങ്ങള്‍, ലക്ഷണങ്ങള്‍, പ്രതിരോധം എന്നിവയെക്കുറിച്ച് ഇവിടെ വായിച്ചറിയാം.

നീലകലര്‍ന്ന നിറം
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നതിനാല്‍, കണ്ജെന്ഷ്യന് ഹാര്‍ട്ട് ഡിസീസ് (CHD) ഉള്ള വ്യക്തികള്‍ക്ക് ചുണ്ടുകള്‍, മുഖം അല്ലെങ്കില്‍ നഖം എന്നിവയില്‍ നീലകലര്‍ന്ന നിറം വന്നേക്കാം. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളിലോ അദ്ധ്വാനത്തിലോ ഏര്‍പ്പെടുന്നവര്‍ക്ക് ഇങ്ങനെ സംഭവിക്കും. രക്തപ്രവാഹം ചര്‍മ്മത്തിന്റെ ഉപരിതലത്തോട് അടുത്ത പ്രദേശങ്ങളില്‍ പലപ്പോഴും ശ്രദ്ധിക്കപ്പെടുന്ന ഈ സയനോസിസ്, രക്തപ്രവാഹത്തിലെ അപര്യാപ്തമായ ഓക്സിജന്റെ ഒരു സൂചനയാണ്.
ശ്വാസതടസ്സം
അദ്ധ്വാനിക്കുമ്പോഴോ മറ്റോ ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ താളപ്പിഴയുണ്ട് എന്നതിന്റെ ലക്ഷണമാകാം. കണ്ജെന്ഷ്യന് ഹാര്‍ട്ട് ഡിസീസ് നിങ്ങളുടെ രക്തം ഫലപ്രദമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ ദുര്‍ബലപ്പെടുത്തിയേക്കാം. ഇത് ശ്വാസതടസ്സത്തിലേക്ക് നയിക്കുന്നു. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങള്‍ക്ക് നെഞ്ചില്‍ ഭാരമോ ഇറുകിയ ഒരു തോന്നലോ അനുഭവപ്പെടുന്നു.
ക്ഷീണം
ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ തന്നെ അകാരണമായ ക്ഷീണം തോന്നുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ സൂചനയാകാം. CHD നിങ്ങളുടെ ഹൃദയപേശികളെ ആയാസപ്പെടുത്തും. തല്‍ഫലമായി, ഹൃദയത്തിന്റെ ഉല്പാദനം കുറയുകയും ശരീരത്തിലുടനീളമുള്ള ടിഷ്യൂകളിലേക്ക് ഓക്സിജന്‍ വരുന്നത് കുറയുകുയം ചെയ്യുന്നു. സ്ഥിരമായ ക്ഷീണം നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുവെങ്കില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ടെസ്റ്റ് ചെയ്യുന്നത് നല്ലതാണ്.
പെരിഫറല്‍ എഡെമ
ഹൃദയ പ്രവര്‍ത്തനത്തിന്റെ തകരാര്‍ കാരണമായുണ്ടാകുന്ന ദ്രാവക ശേഖരണം കാരണം കാലുകളിലോ വയറിലോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലോ വീക്കം അല്ലെങ്കില്‍ നീര്‍വീക്കം ഉണ്ടാകാം. രക്തം കാര്യക്ഷമമായി പമ്പ് ചെയ്യാനുള്ള ഹൃദയത്തിന്റെ കഴിവിനെ CHD തടസ്സപ്പെടുത്തുന്നു. ഇത് ദ്രാവകം നിലനിര്‍ത്തുന്നതിനും പ്രശ്നമുള്ള പ്രദേശങ്ങളില്‍ വീക്കം വരുന്നതിനും ഇടയാക്കും.
പീഡിയാട്രിക് പ്രശ്നങ്ങള്‍
ശിശുക്കളിലും കുട്ടികളിലും വളര്‍ച്ചക്കുറവ്, വളര്‍ച്ചയുടെ കാലതാമസം എന്നിവ ജന്മനായുള്ള ഹൃദയ വൈകല്യങ്ങളുടെ ലക്ഷണമാകാം. സമയബന്ധിതമായ ഇടപെടലിനും ചികിത്സയ്ക്കുമായി ഈ ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്.
നെഞ്ചിലെ അസ്വസ്ഥത
ശാരീരിക അദ്ധ്വാനം ഇല്ലാതെ തന്നെ നെഞ്ചുവേദന, നെഞ്ചില്‍ സമ്മര്‍ദ്ദം എന്നിവ ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം കുറയുന്നതിനെ സൂചിപ്പിക്കുന്നു. CHD ഉള്ള വ്യക്തികള്‍ക്ക് ആന്‍ജീന പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടാം. ഇത്തരത്തില്‍ നെഞ്ചില്‍ എന്തെങ്കിലും അസ്വസ്ഥതകള്‍ തോന്നുവെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണേണ്ടതാണ്.
ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍
തലച്ചോറിലേക്കുള്ള അപര്യാപ്തമായ രക്തപ്രവാഹം തലകറക്കം, ബോധക്ഷയം എന്നിവയിലേക്ക് വഴിവച്ചേക്കാം. പ്രത്യേകിച്ച് ശാരീരിക പ്രവര്‍ത്തനങ്ങളിലോ ശാരീരിക വ്യതിയാനങ്ങളോ ചെയ്യുമ്പോള്‍ ഇത് പ്രത്യക്ഷപ്പെടാം. സെറിബ്രല്‍ പെര്‍ഫ്യൂഷന്‍ കുറയുന്നതിന്റെ ഫലമായി സിന്‍കോപ്പ് അല്ലെങ്കില്‍ ബോധക്ഷയം സംഭവിക്കാം. ഇത് നിങ്ങളുടെ ഹൃദയത്തിന്റെ തകരാറിനെ സൂചിപ്പിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications