Latest Updates
-
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ദാമ്പത്യത്തില്‍ വഴക്കുകള്‍ പതിവ്, പരസ്പര വിയോജിപ്പ് അവസാനിപ്പിക്കാന്‍ വേണ്ടത് ഈ 7 കാര്യം
സ്നേഹിക്കുന്നതും പങ്കാളിയുമായി ബന്ധം പുലര്‍ത്തുന്നതും വളരെ സന്തോഷകരമായ ഒരു ഫീലിംഗാണ്. ഒരു ബന്ധത്തില്‍ ഇടയ്ക്കിടെ വഴക്കുകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ എല്ലാ കാര്യത്തിലും നിങ്ങള്‍ വഴക്കിടാന്‍ തുടങ്ങിയാല്‍ അത് നിങ്ങള്‍ തമ്മിലുള്ള സ്നേഹം കുറയ്ക്കും. നിങ്ങളുടെ പ്രശ്നങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് സമാധാനപരമായി പറയുന്നുവെങ്കില്‍ നിങ്ങളുടെ പ്രശ്നം പരിഹരിക്കാനാകും.
എന്നാല്‍ നിങ്ങള്‍ ഒരു കാരണവുമില്ലാതെ അമിതമായി പ്രതികരിക്കുകയും കുറ്റപ്പെടുത്താന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ തര്‍ക്കം കൂടുതല്‍ വഷളാകുന്നു. വഴക്കുകള്‍ ഒഴിവാക്കാനും ബന്ധത്തില്‍ വീണ്ടും സ്നേഹം നിറയ്ക്കാനും നിങ്ങള്‍ പാലിക്കേണ്ട നുറുങ്ങുകളെക്കുറിച്ചാണ് ഈ ലേഖനം. നിങ്ങളുടെ പങ്കാളിയുമായി നിങ്ങള്‍ നിരന്തരം വഴക്കിടുകയാണെങ്കില്‍, ഈ കാര്യങ്ങള്‍ പിന്തുടരുക.

ശാന്തമായി സംസാരിക്കുക
വഴക്കുകള്‍ തീര്‍ക്കാന്‍ നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കേണ്ടത് വളരെ പ്രധാനമാണ്. സംസാരിക്കുന്നതിലൂടെ നിങ്ങളുടെ പങ്കാളിയുടെ വികാരങ്ങള്‍ നന്നായി മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അവരുടെ സന്തോഷത്തിനായി ചെറിയ കാര്യങ്ങള്‍ക്ക് പോലും അവരോടൊപ്പം സമയം ചെലവഴിക്കണം. അവര്‍ നിങ്ങളെ കുറിച്ച് ഇഷ്ടപ്പെടാത്തത് എന്താണെന്നും അവരെ ഏറ്റവും കൂടുതല്‍ ദേഷ്യം പിടിപ്പിക്കുന്നത് എന്താണെന്നും കണ്ടെത്താന്‍ ശ്രമിക്കുക. നിങ്ങളുടെ തര്‍ക്കത്തിന്റെ കാരണം എന്താണെന്ന് അറിയാന്‍ ഇത് നിങ്ങളെ സഹായിക്കും.
ഒരുമിച്ചു സമയം ചെലവഴിക്കുക
ഇക്കാലത്ത് എല്ലാവരും തന്നെ തിരക്കിട്ട ഒരു ലോകത്താണ് ജീവിക്കുന്നത്. അതിനാല്‍ പലപ്പോഴും പങ്കാളികള്‍ അവരുടെ സമയം ചിലവഴിക്കുന്നത് ഫോണ്‍ കോളുകളിലോ സന്ദേശങ്ങളിലോ മറ്റ് കാര്യങ്ങളിലൂടെയോ ആയിരിക്കും. ഇതുമൂലം മിക്ക വീടുകളിലും വഴക്കുകളും നടക്കുന്നു. നല്ലൊരു ദാമ്പത്യ ബന്ധം നിലനിര്‍ത്താന്‍ നിങ്ങള്‍ പങ്കാളിയുമായി സമയം ചിലവഴിക്കണം. വിവാഹശേഷം ഭര്ത്താക്കന്മാര് അധികം സംസാരിക്കാറില്ല, ഒരുമിച്ച് സമയം ചിലവഴിക്കാറില്ല എന്നിങ്ങനെയാണ് മിക്ക സ്ത്രീകളും പരാതിപ്പെടുന്നത്. ഇത് ബന്ധത്തിലെ വഴക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് സമയം കിട്ടുമ്പോഴെല്ലാം പങ്കാളിയുമായി സംസാരിക്കുക. പരസ്പരം നല്ല സമയം ചെലവഴിക്കുക. ഇത് വഴക്കുകള്‍ കുറയ്ക്കും. കൂടാതെ നിങ്ങള്‍ക്ക് പങ്കാളിയുടെ പരസ്പരം ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിയാനും കഴിയും. രണ്ടുപേരും തമ്മിലുള്ള തര്‍ക്കം ചെറുതായാലും വലുതായാലും, ബന്ധം വഷളാകാതിരിക്കാന്‍ പരസ്പരം മനസിലാക്കി ജീവിക്കുക.
കാരണം കണ്ടെത്താന്‍ ശ്രമിക്കുക
നിങ്ങളുടെ ബന്ധത്തില്‍ ഇടയ്ക്കിടെ വഴക്കുകളുണ്ടാകുന്നുവെങ്കില് അതിന്റെ കാരണം കണ്ടെത്തുക. പല ദമ്പതികളും വഴക്കിന്റെ കാരണം അവഗണിക്കുന്നു. പിന്നീട് പഴയ കാര്യങ്ങള്‍ പറഞ്ഞ് അവരുടെ ബന്ധത്തില്‍ കയ്പ്പ് വീണ്ടും വരുന്നു. ഇക്കാരണത്താല്‍, ബന്ധങ്ങളില്‍ കൂടുതല്‍ അകലം വരാന്‍ തുടങ്ങുന്നു. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിയുമായി ഇരുന്ന് സംസാരിക്കുകയും വഴക്കിന്റെ കാരണം കണ്ടെത്തി എത്രയും വേഗം പ്രശ്നം പരിഹരിക്കുകയും ചെയ്യുക.
മിണ്ടാതിരിക്കുന്നതാണ് നല്ലത്
പലപ്പോഴും രണ്ടുപേരും വഴക്കിടുമ്പോള്‍ പങ്കാളികളില്‍ ഒരാള്‍ നിശബ്ദത പാലിക്കുന്നതില്‍ കുഴപ്പമില്ല. ഇത് വഴക്ക് കൂടുതല്‍ വഷളാകാതിരിക്കാന്‍ സഹായിക്കുന്നു. പലപ്പോഴും വഴക്ക് കൂടാനുള്ള കാരണം അനാവശ്യ സംസാരമാണ്. അതിനാല്‍, നിങ്ങളുടെ അഭിപ്രായങ്ങളും വാദങ്ങളും വഴക്ക് ശമിച്ച ശേഷം വിശദീകരിക്കാന്‍ ശ്രമിക്കുക. വഴക്കിന്റെ സമയത്ത് പങ്കാളികളിലൊരാള്‍ നിശബ്ദത പാലിക്കുക.
സ്വാതന്ത്ര്യം പ്രധാനമാണ്
സ്നേഹത്തില്‍ സ്വാതന്ത്ര്യം നല്‍കുന്നതിലൂടെ മാത്രമേ ബന്ധങ്ങള്‍ മനോഹരമാകൂ. അത്തരമൊരു സാഹചര്യത്തില്‍, നിങ്ങളുടെ പങ്കാളിക്ക് ഭക്ഷണം കഴിക്കാനും കുടിക്കാനും വസ്ത്രം ധരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കണം. അവരുടെ ധാരണ അനുസരിച്ച് പങ്കാളി തീരുമാനങ്ങള്‍ എടുക്കട്ടെ. ഇത് ദാമ്പത്യത്തില്‍ വഴക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
ഉത്തരവാദിത്തങ്ങള്‍ പങ്കിടുക
സ്ത്രീകള്‍ക്ക് പലപ്പോഴും ദാമ്പത്യജീവിതത്തില്‍ ഉത്തരവാദിത്തങ്ങളുടെ ഭാരം ഇടയ്ക്കിടെ വര്‍ദ്ധിക്കുന്നു. കുട്ടി, കുടുംബം, ഓഫീസ്, പാചകം, മറ്റ് കുടുംബാംഗങ്ങളുടെ പരിചരണം എന്നിങ്ങനെയായി സ്ത്രീകള്‍ പലപ്പോഴും തിരക്കിലായിരിക്കും. അത്തരമൊരു സാഹചര്യത്തില്‍, നല്ലൊരു പങ്കാളി ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്തങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുക എന്നതാണ്. ജോലി സമ്മര്‍ദം മൂലം വഴക്കുകള്‍ ഉണ്ടാകാതിരിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.
തെറ്റുണ്ടെങ്കില്‍ അത് സമ്മതിക്കുക
ഏതൊരു ബന്ധത്തിന്റെയും തുടക്കത്തില്‍ ഒരുപാട് സ്നേഹം ഉണ്ടാകും, എന്നാല്‍ കാലക്രമേണ സ്നേഹം കുറയാന്‍ തുടങ്ങുന്നു. ഇത് എല്ലാ പങ്കാളികള്‍ക്കിടയിലും സംഭവിക്കുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് നാളത്തേക്ക് എല്ലാം വളരെ മനോഹരവും വളരെ റൊമാന്റികും ആയി തോന്നുന്നു. എന്നാല്‍ 2-3 വര്‍ഷം കഴിയുമ്പോള്‍, സ്നേഹം കുറയുകയും ഇരുവരും അവരവരുടെ ഉത്തരവാദിത്തങ്ങളില്‍ മുഴുകുകയും ചെയ്യുന്നു.
പലപ്പോഴും, ചെറിയ കാര്യങ്ങളില്‍ വഴക്കിടുകയും കുറച്ച് ദിവസത്തേക്ക് സംസാരിക്കുക പോലും ചെയ്യാതിരിക്കുകയും ചെയ്യുന്നു. മിക്ക ദമ്പതികളിലും ഇത് സംഭവിക്കുന്നു. എന്നിരുന്നാലും, ഒരു ബന്ധത്തില്‍ വളരെയധികം വഴക്കിടുന്നത് നല്ലതല്ല. ഇത് വീട്ടിലെ അന്തരീക്ഷം നശിപ്പിക്കുകയും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. വഴക്കുകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ തെറ്റുകള്‍ സമ്മതിക്കുക. പല ബന്ധത്തിലും ഈഗോ പ്രശ്നം മൂലം പരസ്പരം വിട്ടുകൊടുക്കാറില്ല. ഇത് വഴക്ക് കൂടുതല്‍ വഷളാക്കും. അതിനാല്‍ വഴക്കുകള്‍ തീര്‍ക്കാനായി തെറ്റ് നിങ്ങളുടെ ഭാഗത്താണെങ്കില്‍ പങ്കാളിയോട് അത് സമ്മതിച്ച് ക്ഷമ ചോദിക്കുക. ഇത് വഴക്ക് പരിഹരിക്കുകയും സ്നേഹം വളര്‍ത്തുകയും ചെയ്യും.



Click it and Unblock the Notifications
