Latest Updates
-
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും
ഒരു കാരണവശാലും ഇവര്‍ കാപ്പി കുടിക്കരുത്, ആയുസ്സിന് ദോഷം
കാപ്പി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. പലപ്പോഴും പലര്‍ക്കും പോസിറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒന്നാണ് കാപ്പി എന്നതില്‍ സംശയം വേണ്ട. നിര്‍ബന്ധമായും ദിവസവും ഒരു കാപ്പിയെങ്കിലും കുടിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരുണ്ടായിരിക്കും. അത്രയധികം കാപ്പി ഇഷ്ടപ്പെടുന്നവര്‍ നമുക്ക് ചുറ്റും ഉണ്ട്. കാപ്പി ഒരു ദിവസം കുടിച്ചാല്‍ തന്നെ അത് ടൈപ്പ്-2 പ്രമേഹം, വിഷാദം, സമ്മര്‍ദ്ദം എന്നിവയെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.
എന്നാല്‍ കാപ്പി കുടിച്ചാല്‍ അത് ആരോഗ്യത്തോടെ അല്ലാതെയാവുന്ന ചില സാഹചര്യങ്ങളുണ്ട്. പരമാവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുമെങ്കിലും കാപ്പി ചില പാര്‍ശ്വഫലങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു. ഇത്തരക്കാര്‍ ഒരു കാരണവശാലും കാപ്പി കുടിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചിലരോട് ഡോക്ടര്‍മാര്‍ ഇടപെട്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പറയാറുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

ഉറക്ക പ്രശ്നങ്ങളുള്ളവര്‍
ഉറക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഒരു കാരണവശാലും കാപ്പി കുടിക്കരുത്. ഇത് ഉറക്കത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതിന് പകരം കൂടുതല്‍ സമയം ഉണര്‍ന്നിരിക്കുന്നതിന് കാരണമാകുന്നു. രാത്രിയില്‍ ശാന്തമായ ഉറക്കം ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുന്ന തരത്തിലേക്ക് കാപ്പിയുടെ ഉപയോഗം മാറുമ്പോള്‍ ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ഉറങ്ങാന്‍ പോവുന്നതിന് ുമ്പുള്ള മണിക്കൂറുകളില്‍ കഫീന്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
കഫീന്‍ പ്രവര്‍ത്തിക്കുന്നത്
കഫീന്‍ തലച്ചോറില്‍ അഡിനോസിന്‍ റിസപ്റ്ററുകളെ തടയുകയാണ് ചെയ്യുന്നത്. ഇതാണ് നിങ്ങളില്‍ ഉറക്കത്തെ നിയന്ത്രിക്കുന്നതും. സാധാരണ അവസ്ഥയില്‍ ഉണര്ന്നിരിക്കുന്തോറും തലച്ചോറില്‍ അഡിനോസിന്‍ അടിഞ്ഞു കൂടുന്നു. അത് എത്രത്തോളം കൂടുന്നുവോ അത്രത്തോളം നിങ്ങള്‍ക്ക് ഉറക്കം വരുന്നു. കഫീന്‍ ഈ പ്രക്രിയയെ തടയുമ്പോള്‍, നിങ്ങളുടെ ഉറക്കം പൂര്‍ണമായും തടസ്സപ്പെടുന്നു.
മെറ്റബോളിസത്തിന്റെ വേഗത കുറവുള്ളവര്‍
മെറ്റബോളിസത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. അത് പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്നതിന് കാരണമാവുന്നത് നിങ്ങളുടെ കാപ്പി കുടി ഒരു കാരണമായേക്കാം. വിദഗ്ധരുടെ അഭിപ്രായത്തില്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ചില വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആഗിരണത്തെ തടയുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ പലപ്പോഴും ശരീരത്തില്‍ വീക്കത്തിന് കാരണമാകുന്നു. അതുകൊണ്ട് ഇവര്‍ കാപ്പി കുടിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം.
ഉത്കണ്ഠ കൂടിയവര്‍
വിദഗ്ധരുടെ അഭിപ്രായത്തില്‍, കഫീന്‍ ചിലപ്പോള്‍ ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. മാനസികാരോഗ്യത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. കഫീന്‍ തന്നെയാണ് ഇവിടേയും വില്ലന്‍. ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെച്ച് വേണം കാപ്പി കുടിക്കുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
