Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
രക്തയോട്ടം മോശമായാല്‍ ശരീരം നല്‍കും അപായ സൂചന; രക്തചംക്രമണം നേരെയാക്കാന്‍ വഴി
മനുഷ്യശരീരത്തില്‍ എപ്പോഴും രക്തചംക്രമണം നടക്കുന്നു. രക്തചംക്രമണത്തിലൂടെയാണ് ശരീരത്തിലുടനീളം പോഷകങ്ങളും ഓക്സിജനും എത്തുന്നത്. എന്നാല്‍ ചില കാരണങ്ങളാല്‍ രക്തചംക്രമണം കുറയാന്‍ തുടങ്ങിയാല്‍, അത് ശരീരത്തില്‍ പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും. മോശം രക്തചംക്രമണത്തിന്റെ ചില ലക്ഷണങ്ങളും ശരീരത്തില്‍ രക്തചംക്രമണം കൂട്ടാന്‍ ചെയ്യേണ്ട ചില കാര്യങ്ങളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.
രക്തചംക്രമണം മോശമാകാന്‍ കാരണം
രക്തക്കുഴലുകളിലെ തടസ്സം, മോശം ഹൃദയാരോഗ്യം, പ്രമേഹം, അമിതവണ്ണം, മദ്യം,സിഗരറ്റ് ഉപയോഗം, മോശം ജീവിതശൈലി എന്നിവ ഉള്‍പ്പെടെ പല കാരണങ്ങളാല്‍ നിങ്ങളുടെ രക്തചംക്രമണം മോശമായേക്കാം. അമിതമായ അളവില്‍ മദ്യവും പുകയിലയും ഉപയോഗിക്കുന്നത് രക്തചംക്രമണത്തെ ബാധിക്കും. പുകയിലയില്‍ കാണപ്പെടുന്ന നിക്കോട്ടിന് ധമനികള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും രക്തത്തിന്റെ കനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം രക്തം സുഗമമായി ശരീരത്തിലൂടെ ഒഴുകാന്‍ സാധിക്കില്ല. രക്തചംക്രമണം മോശമാകുമ്പോള്‍ ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെടും.

രക്തചംക്രമണം മോശമായാലുള്ള പ്രശ്നങ്ങള്‍
ശരീരത്തിലെ രക്തചംക്രമണം കുറയുമ്പോള്‍ കൈകളും കാലുകളും വിറയ്ക്കാന്‍ തുടങ്ങുന്നു. ഇതോടൊപ്പം കൈകളിലും കാലുകളിലും തളര്‍ച്ച അനുഭവപ്പെടുന്നു. രക്തചംക്രമണം കുറയുമ്പോള്‍ തലച്ചോറ് പോലുള്ള ശരീരത്തിലെ അവശ്യ അവയവങ്ങളിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുകയും ആവശ്യമായ അളവില്‍ രക്തം കൈകളിലും കാലുകളിലും എത്താതിരിക്കുകയും ചെയ്യുന്നു.
ആവശ്യമായ അളവില്‍ രക്തം കൈകളിലും കാലുകളിലും എത്താത്തതിനാല്‍, കൈകളും കാലുകളും മരവിച്ചു തുടങ്ങുന്നു. ഇതോടൊപ്പം മൂര്‍ച്ചയുള്ള കുത്തല് വേദനയോ ഇക്കിളിയോ പോലുള്ള അവസ്ഥകളും അനുഭവപ്പെടാം. രക്തചംക്രമണം കുറയുന്നതിനാല്‍ കാലുകളുടെ പേശികളില്‍ ആയാസം ഉണ്ടാകും. കാലുകളുടെ ഞരമ്പുകള്‍ ചുരുങ്ങുകയും അവയുടെ യഥാര്‍ത്ഥ സ്ഥിതിയിലേക്ക് മടങ്ങാന്‍ കഴിയാതെ വരികയും കഠിനമായ വേദന ഉണ്ടാകുകയും ചെയ്യും. കൈകളും കാലുകളും വളരെയെറെ തണുക്കുകയോ അല്ലെങ്കില്‍ നീലയായി കാണപ്പെടുകയോ ചെയ്യും. മുടി കൊഴിച്ചില്‍, നഖങ്ങള്‍ ദുര്‍ബലമാകല്‍ തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും.
രക്തചംക്രമണം നേരെയാക്കാന്‍ വഴികള്‍
വ്യായാമം
വ്യായാമം ശരീരത്തിന് നല്ലതാണ്. ഇത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന്റെ മറ്റ് പല മേഖലകളെയും സഹായിക്കുന്നു. ദിവസവും 30 മിനിറ്റ് നേരിയതോ മിതമായതോ ആയ വ്യായാമം ചെയ്യാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ലതും എളുപ്പവുമുള്ള വഴിയാണിത്.
മസാജ് ചെയ്യുക
രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു മികച്ച മാര്‍ഗം ഒരു മസാജ് ചെയ്യുക എന്നതാണ്. മസാജിന് നിങ്ങളുടെ ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം നല്കാന് മാത്രമല്ല, നിങ്ങളുടെ ശരീരത്തിന്റെ രക്തയോട്ടം ഉത്തേജിപ്പിക്കാനും കഴിയും. നിങ്ങളുടെ കൈകാലുകളിലൂടെ രക്തവും ലിംഫ് ദ്രാവകവും നീക്കാന്‍ സഹായിക്കുന്നതിലൂടെ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിന് മസാജ് സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുക
കുടിവെള്ളത്തിന്റെ ഗുണങ്ങള്‍ വളരെ വലുതാണ്. അത് നമ്മുടെ കോശങ്ങളിലേക്ക് പോഷകങ്ങളും ഓക്സിജനും കൊണ്ടുപോകുന്നു, മൂത്രസഞ്ചിയില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളുന്നു, ദഹനത്തെ സഹായിക്കുന്നു, മലബന്ധം തടയുന്നു, രക്തസമ്മര്‍ദ്ദം സാധാരണമാക്കുന്നു, ഹൃദയമിടിപ്പ് സ്ഥിരപ്പെടുത്തുന്നു, അവയവങ്ങളെയും ടിഷ്യുകളെയും സംരക്ഷിക്കുന്നു, ശരീര താപനില നിയന്ത്രിക്കുന്നു, ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നു തുടങ്ങി ആരോഗ്യകരമായ രക്തചംക്രമണം വരെ പ്രോത്സാഹിപ്പിക്കുന്നു. അതിനാല്‍ ഒരു ദിവസം നിങ്ങള്‍ 2 മുതല്‍ 3 ലിറ്റര്‍ വരെ വെള്ളം കുടിക്കണം.
സമ്മര്‍ദ്ദം നിയന്ത്രിക്കുക
സമ്മര്‍ദ്ദത്തെ 'നിശബ്ദ കൊലയാളി' എന്ന് വിളിക്കുന്നു, ഇത് 60%ത്തിലധികം മനുഷ്യ രോഗങ്ങള്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും രക്തചംക്രമണ രോഗങ്ങള്‍ക്കും കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു. സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പഠിക്കുന്നത് രക്തചംക്രമണം ഉള്‍പ്പെടെയുള്ള നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യും. സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി വ്യായാമം ചെയ്യുക, മസാജ് ചെയ്യുക, ആരോഗ്യകരമായ ഭക്ഷണക്രമം, ധാരാളം ഉറങ്ങുക, ധ്യാനം, യോഗ തുടങ്ങിയവ ചെയ്യുക.
ഒമേഗ-3 ഫാറ്റി ആസിഡുകള്‍ കഴിക്കുക
ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളാണ് കൊഴുപ്പുള്ള മത്സ്യം (സാല്‍മണ്‍, ട്യൂണ, മത്തി, ട്രൗട്ട്, മത്തി), മീന്‍ എണ്ണ, കാലെ, ഫ്ളാക്സ് സീഡുകള്‍, വാല്‍നട്ട്, മത്തങ്ങ വിത്തുകള്‍ എന്നിവ.
മദ്യപാനം കുറയ്ക്കുക
അമിതമായ മദ്യപാനം നിങ്ങളുടെ ധമനികള്‍ കഠിനമാക്കുന്നതിലേക്ക് നയിച്ചേക്കാം. ഇത് രക്തം ശരിയായി ഒഴുകാനുള്ള നിങ്ങളുടെ ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്നു.
സ്ട്രെച്ചിംഗ്
ദിവസത്തില്‍ രണ്ട് തവണ ബേസിക്കായ കുറച്ച് സ്ട്രെച്ചിംഗ് വ്യായാമം ചെയ്തുമിനിറ്റ് കൊണ്ട്, നിങ്ങള്‍ക്ക് നിങ്ങളുടെ രക്തചംക്രമണം ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിയും. നിങ്ങളുടെ ശരീരത്തിലെ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സ്ട്രെച്ചിംഗ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
