Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ഒരു ദിവസം ആറുമണിക്കൂറില് കുറവാണോ ഉറക്കം, സൂക്ഷിച്ചോളൂ ഈ അസുഖങ്ങള് വരാം
ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉറക്കമില്ലായ്മ. മതിയായ ഉറക്കം ലഭിക്കാത്തത് ഉയര്ന്ന രക്തസമ്മര്ദ്ദം, പൊണ്ണത്തടി, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങി പലതരത്തിലുള്ള കാര്ഡിയോവാസ്കുലാര് രോഗങ്ങള്(ഹൃദ്രോഗങ്ങളും രക്തക്കുഴലുകളെ ബാധിക്കുന്ന രോഗങ്ങളും) ഉണ്ടാകാന് കാരണമാകുമെന്ന് ഗവേഷണ റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നു.

സ്ട്രെസ്സ്, ഉത്സാഹക്കുറവ്, അലസത, ശാരീരികമായ ഉന്മേഷക്കുറവ്, മോശം ഭക്ഷണക്രമം എന്നിങ്ങനെ പലതരത്തിലുള്ള മോശം ശീലങ്ങള് ഉണ്ടാകാന് ഉറക്കക്കുറവ് കാരണമാകുമെന്ന് 2021ലെ ഒരു പഠനം കണ്ടെത്തിയിരുന്നു. ആവശ്യത്തിന് ഉറക്കം കിട്ടാതെ വരുമ്പോള് ശരീരം കൂടുതല് സ്ട്രെസ്സ് ഹോര്മോണ് ഉല്പ്പാദിപ്പിക്കുകയും അത് രക്തക്കുഴലുകളെ സങ്കോചപ്പെടുത്തി രക്തസമ്മര്ദ്ദം ഉയരാന് കാരണമാകുകയും ്െചയ്യും.
മാത്രമല്ല, ഒരു ദിവസം ഏഴുമണിക്കൂറില് കുറവ് ഉറങ്ങുന്നത് ഹൃദയാഘാതം, വിഷാദം, ഹൃദ്രോഗ സാധ്യത, സ്ട്രോക്ക് എന്നിങ്ങനെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള് ഉണ്ടാക്കാനിടയുണ്ടെന്നും പഠനറിപ്പോര്ട്ടില് പറയുന്നു.
മാത്രമല്ല, സ്ഥിരമായി ഉറക്കക്കുറവ് ഉണ്ടാകുന്നത് രക്തസമ്മര്ദ്ദം വര്ധിപ്പിക്കുമെന്നും ഇത് ഹൃദയപ്രശ്നങ്ങള്ക്കും വൃക്കരോഗങ്ങള്ക്കും കാരണമാകുമെന്നും പഠനങ്ങള് കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം 7-9 മണിക്കൂര് എങ്കിലും ഉറങ്ങണമെന്നാണ് അമേരിക്കന് ഹാര്ട്ട് അസോസിയേഷന് ശുപാര്ശ ചെയ്യുന്നത്. എന്നിരുന്നാലും ഉറങ്ങുന്ന മണിക്കൂറുകള് മാത്രമല്ല, എത്ര ഗാഢമായി ഉറങ്ങിയെന്നതും ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്.
ഉറക്കം നല്കുന്ന ആശ്വാസം
ഉറക്കത്തിന് പല ഘട്ടങ്ങളുണ്ട്. നോണ് റാപ്പിഡ് ഐ മൂവ്മെന്റ് (NREM) എന്ന ഘട്ടത്തില് ഹൃദയമിടിപ്പ് പതുക്കെയാകുന്നു, രക്തസമ്മര്ദ്ദം താഴുകയും ശ്വാസോച്ഛാസം ക്രമമാകുകയും ചെയ്യുന്നു. ഈ സമയത്ത് ഹൃദയവും രക്തക്കുഴലുകളുമെല്ലാം വിശ്രമിക്കുന്ന സമയമാണ്. എന്നാല് മതിയായ ഉറക്കം ലഭിക്കാതെ വരുമ്പോള് അല്ലെങ്കില് ഗാഢമായി ഉറങ്ങാന് കഴിയാതെ വരുമ്പോള് ഹൃദയത്തിനും രക്തക്കുഴലുകള്ക്കും വിശ്രമിക്കാനുള്ള സമയം ലഭിക്കാതെ വരും. ഇത് ഗുരുതരമായ ഇന്ഫ്ളമേഷന്, ഓക്സിഡേറ്റീവ് സ്ട്രെസ്സ്, ഹോര്മോണല് അസന്തുലിതാവസ്ഥ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്കും അത് ക്രമേണ കാര്ഡിയോവാസ്കുലാര് രോഗങ്ങളിലേക്കും ഒരു വ്യക്തിയെ നയിക്കും.
പ്രമേഹവും ഉണ്ടാകുന്നു
ഉറക്കക്കുറവ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും സ്വാധീനിക്കും. ഗ്ലൂക്കോസ്, ഇന്സുലിന് തുടങ്ങി രക്ചച്ചിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന് സഹായിക്കുന്ന ഹോര്മോണുകളുമായുള്ള ശരീരത്തിന്റെ പ്രവര്ത്തനത്തെയും ഉറക്കക്കുറവ് ബാധിക്കും. ഇത് ഇന്സുലിന് പ്രതിരോധം എന്ന അവസ്ഥയ്ക്ക് കാരണമാകും.ശരീരത്തിലെ കോശങ്ങള്ക്ക് ഇന്സുലിനോട് വേണ്ട രീതിയില് പ്രതികരിക്കാന് കഴിയാതെ വരികയും ഗ്ലൂക്കോസ് ഫലപ്രദമായ രീതിയില് ഉപയോഗപ്പെടുത്താന് കഴിയാതെ വരികയും ചെയ്യുന്ന അവസ്ഥയാണിത്. ഇന്സുലിന് പ്രതിരോധം ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകും. ടൈപ്പ് 2 പ്രമേഹം ക്രമേണ ഹൃദ്രോഗങ്ങളിലേക്കും സ്ട്രോക്കിലേക്കും നയിക്കും.
നല്ല ഉറക്കം എങ്ങനെ ലഭിക്കും
- കൃത്യനായ ഉറക്ക ശീലം ഉണ്ടാക്കിയെടുക്കുക. എന്നും ഒരേ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.
- ഉറങ്ങുന്ന സമയത്തോടടുപ്പിച്ച് കാപ്പി അല്ലെങ്കില് കഫീന് അടങ്ങിയ പാനീയങ്ങള്, നിക്കോട്ടിന്, അമിത ആഹാരം എന്നിവ ശീലമാക്കാതിരിക്കുക.
- സുഖപ്രദവും ആശ്വാസം നല്കുന്നതുമായ സാഹചര്യം കിടപ്പുമുറിയില് സജ്ജീകരിക്കുക.
- ഉറങ്ങുന്നതിന് മുമ്പ് ഫോണോ മറ്റ് ഇലക്ട്രോണിക്സ് സാധനങ്ങളോ ഉപയോഗിക്കാതിരിക്കുക.
- ദിവസവും വ്യായാമം ചെയ്യുക. പക്ഷേ ഉറങ്ങുന്നതിന് തൊട്ടുമുമ്പാകരുത്.
- പകല് ഉറക്കങ്ങള് കുറയ്ക്കുക.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
