Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിട്ടുമാറാതെ രോഗം അലട്ടുന്നോ, കുടുംബത്തില് വാസ്തുദോഷമുണ്ടാവാം
വാസ്തുശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരാണ് പലരും. എന്നാല് വാസ്തുശാസ്ത്രപരമായി നോക്കുകയാണെങ്കില് പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നുണ്ട് എന്നത് തിരിച്ചറിയണം. കാരണം വാസ്തുവും ആരോഗ്യവും തമ്മില് വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പലപ്പോഴും വാസ്തുശാസ്ത്രപരമായ പ്രശ്നങ്ങള് ഉള്ളവരുടെ വീട്ടില് ആരോഗ്യവും പ്രശ്നങ്ങള് സൃഷ്ടിക്കുന്നു. വാസ്തുവിനും ആരോഗ്യത്തിനും തമ്മിലുള്ള ബന്ധം നിസ്സാരമല്ല.
കുടുംബത്തിലോ അല്ലെങ്കില് നിങ്ങള്ക്കോ ഒരു രോഗം മാറുന്നതിന് മുന്പ് അടുത്ത രോഗം പിടിപെടുന്ന അവസ്ഥയുണ്ടാവുന്നുണ്ടോ? എങ്കില് വാസ്തുവിനെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം വാസ്തുസംബന്ധമായ പ്രശ്നങ്ങള് ഉണ്ടെങ്കില് അവരില് ഇത്തരം സാഹചര്യങ്ങള് വിടാതെ പിന്തുടരുന്നു. ചില നിസ്സാരമായ വാസ്തു തകരാറുകള് പലപ്പോഴും പ്രശ്നങ്ങള് ഉണ്ടാക്കുന്നു. കൂടുതല് അറിയാന് വായിക്കൂ.

വടക്ക് കിഴക്ക് ഭാഗത്തെ ദോഷം
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തെ ദോഷങ്ങള് പലപ്പോഴും നിങ്ങളുടെ വീട്ടിലെ അംഗങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്ക്ക് ഇത് കാരണമാകുന്നു. കുടുംബത്തില് ഒരാളല്ലെങ്കില് മറ്റൊരാള് എപ്പോഴും രോഗബാധിതരാവുന്നു. രോഗം ഭേദമായാലും ദിവസങ്ങള്ക്കുള്ളില് തന്നെ നിങ്ങള്ക്കും രോഗം വീണ്ടും വരുന്നു. ഡോക്ടറെ നിരന്തരമായി കാണേണ്ട അവസ്ഥയും ഇവര്ക്കുണ്ടാവുന്നു. അതുകൊണ്ട് തന്നെ വടക്ക് കിഴക്ക് ഭാഗത്തെ ദോഷങ്ങള് ഒരിക്കലും നിസ്സാരമാക്കരുത്.
തെക്ക് പടിഞ്ഞാറ് ദിശ
തെക്ക് പടിഞ്ഞാറ് ദിശയില് പലപ്പോഴും പ്രശ്നങ്ങളുണ്ടെങ്കില് അതും നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. മണ്ണഅ ആണ് ഇവിടെ ഉണ്ടായിരിക്കേണഅടത്. അത് മാത്രമല്ല ഇന്വെര്ട്ടര്, അലമാര തുടങ്ങിയ വസ്തുക്കള് ഈ ഭാഗത്ത് സൂക്ഷിക്കാന് പാടുകയില്ല. അത് മാത്രമല്ല വടക്ക് കിഴക്ക് ദിശകളിലും ഇവയെല്ലാം സൂക്ഷിക്കുന്നത് ശ്രദ്ധിച്ച് വേണം. ഈ ദിക്കില് ഗ്യാസ് സൂക്ഷിച്ചാലും വളരെയധികം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
വെള്ളത്തിന്റെ സാന്നിധ്യം
ഒരിക്കലും തെക്ക് പടിഞ്ഞാറ് ദിശയില് വെള്ളത്തിന്റെ സ്വാധീനം നല്ലതല്ല. ഇത് വീടിന്റെ ഉടമക്ക് അഥവാ ഗൃഹനാഥന് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. ടാപ്പ്, വാഷ് ബേസിന്, കിണര് എന്നിവയൊന്നും ഈ ഭാഗത്ത് നല്ലതല്ല. ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കണം. ഇത് ധാരാളം പണ നഷ്ടത്തിലേക്കും നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല് അപകടത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു.
മരുന്ന് സൂക്ഷിക്കുന്നത്
ഡോക്ടറെ കണ്ട് മരുന്ന് സൂക്ഷിക്കുന്നതും ശരിയായ ദിക്കില് ആയിരിക്കണം. ഒരു കാരണവശാലും മരുന്ന് തെക്ക് ദിശയില് സൂക്ഷിക്കരുത്. ഇത് കൂടുതല് രോഗാവസ്ഥകൡലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. എപ്പോഴും വടക്ക് ദിശക്ക് അഭിമുഖമായി വേണം മരുന്നുകള് സൂക്ഷിക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല് പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് ശരീരത്തിന് ഗുണം നല്കുകയും ചെയ്യുന്നു. വാസ്തുശാസ്ത്രപ്രകാരം മരുന്ന് കഴിക്കുമ്പോള് വടക്കോട്ട് തിരിഞ്ഞിരുന്ന് വേണം മരുന്ന് കഴിക്കുന്നതിനും.
ഉറങ്ങുമ്പോള് ശ്രദ്ധിക്കാന്
ഉറങ്ങുമ്പോളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രോഗാവസ്ഥകളെ മറികടക്കുന്നതിനും മികച്ച രീതിയില് മുന്നോട്ട് പോവുന്നതിനും വേണ്ടി നമുക്ക് തെക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഉറങ്ങാന് ശ്രമിക്കണം. ബെഡ്റൂമിന് ഏറ്റവും അനുയോജ്യമായ സ്ഥലം എന്ന് പറയുന്നത് തെക്ക് പടിഞ്ഞാറ് ദിശയാണ്. ഒരിക്കലും വടക്ക് ദിശയില് തല വെച്ച് ഉറങ്ങരുത്. ഇത് നെഗറ്റീവ് ഫലം ഉണ്ടാക്കുന്നു.
പൂജാമുറി ശ്രദ്ധിക്കാം
ആരോഗ്യത്തിന്റെ കാര്യത്തില് പൂജാമുറിയും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പൂജാമുറി വളരെ പ്രധാനപ്പെട്ടതാണ്. പൂജാമുറിയിലെ വിഗ്രഹങ്ങള് തെക്ക് ദിശക്ക് അഭിമുഖമായി വരത്തക്ക രീതിയില് വെക്കുന്നത് നല്ലതല്ല. ഇത് ദോഷഫലങ്ങള് നല്കുന്നു. ഇത് കൂടാതെ വീട്ടിന് മുറ്റത്ത് നല്ല തുളസിയോ ആര്യവേപ്പോ നടുന്നതും നല്ലതാണ്. ഇതെല്ലാം ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
