Latest Updates
-
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ജൂൺ 19 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭമുഹൂർത്തം അറിയാം -
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും!
ഹൃദയാഘാതത്തിന്റെ നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം, എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമല്ല
ഹൃദയാഘാതം ഓരോ വര്‍ഷവും ദശലക്ഷക്കണക്കിന് ജനങ്ങളെയാണ് ലോകത്ത് നിന്നും തുടച്ചുനീക്കുന്നത്. അപകടസാധ്യതകളെയും മുന്നറിയിപ്പുകളെയും അവഗണിക്കുന്നത് മുതല്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ അറിയാതിരിക്കുന്നത് വരെ ഹൃദയാഘാതം മൂലമുള്ള മരണങ്ങള് കൂടിക്കൂടി വരാന്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. ഹൃദയാഘാതത്തില്‍ നിന്നും രക്ഷപ്പെടാന്‍ എല്ലാവര്ക്കും ചെയ്യാവുന്ന ഒരു കാര്യം എന്തൊക്കെയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ എന്ന് വ്യക്തമായി അറിഞ്ഞുവെക്കലാണ്.

നെഞ്ചുവേദന എന്തുകൊണ്ട്?
ഹൃദയാഘാതത്തിന്റെ ലക്ഷണമായി എല്ലാവര്ക്കും അറിയുന്ന ഒന്ന് നെഞ്ചുവേദനയാണ്. നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ സൂചനയാണോ എന്ന് തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുന്നത് നഷ്ടപ്പെട്ടേക്കാവുന്ന ഒരു ജീവനെ രക്ഷിക്കും.
അതേസമയം എല്ലാ നെഞ്ചുവേദനകളും ഹൃദയാഘാതം ആയിക്കൊള്ളണമെന്നുമില്ല. ഈ സാഹചര്യത്തില്‍ എങ്ങനെ ഹൃദയാഘാതത്തിന്റെ നെഞ്ചുവേദനയെ സാധാരണ നെഞ്ചുവേദനയില്‍ നിന്നും വേര്‍തിരിച്ചറിയാം എന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്.
ഹൃദയാഘാതം മൂലമുള്ള നെഞ്ചുവേദന എങ്ങനെ ആയിരിക്കും
ഹൃദയാഘാതവുമായി ബന്ധപ്പെട്ട നെഞ്ചുവേദന ഒരു സമ്മര്‍ദ്ദം പോലെയും കാഠിന്യം പോലെയും നെഞ്ചില്‍ ഭാരം കയറ്റിവെച്ചതുപോലെയും ആയിരിക്കും. പൊള്ളുന്നത് പോലെയും അസ്വസ്ഥതയും ഇതിനുണ്ടാകും. ഈ വേദന മിനിട്ടുകളോളം അനുഭവപ്പെടും. ചിലപ്പോള്‍ ്അത് മാറാതെ തുടരുകയും അല്ലെങ്കില്‍ വേദനയും കാഠിന്യം കുറഞ്ഞും കൂടിയും വരികയും ചെയ്യും.
ഹൃദയാഘാതം ഉണ്ടാകുന്ന എല്ലാ അവസരങ്ങളിലും കടുത്ത നെഞ്ചുവേദന അനുഭവപ്പെടണമെന്നില്ല. ചിലയാളുകള്‍ക്ക് ഹൃദയാഘാത സമയത്ത് നേരിയ തോതിലുള്ളതോ അല്ലെങ്കില്‍ സാധാരണമല്ലാത്തതോ ആയ ലക്ഷണങ്ങളാണ് അനുഭവപ്പെടുക. പ്രത്യേകിച്ച് സ്ത്രീകളിലും പ്രായമായവരിലും പ്രമേഹമുള്ളവരിലും.
എവിടെയാണ് വേദന തോന്നുക?
ഹൃദയാഘാതവുമായി ബന്ധപ്പെട്ട നെഞ്ചുവേദന നെഞ്ചിന്റെ കേന്ദ്രഭാഗത്ത് അല്ലെങ്കില്‍ ഇടതുവശത്താണ് കൂടുതലായും അനുഭവപ്പെടുക. ഇത് പിന്നീട് കൈകളിലേക്കും (പ്രത്യേകിച്ച് ഇടതുകയ്യിലേക്ക്) താടിയിലേക്കും, കഴുത്തിലേക്കും, പിന്‍ഭാഗത്തേക്കും ഉദരത്തിലേക്കും വ്യാപിക്കും. വേദന എപ്പോഴും നെഞ്ചില്‍ മാത്രമായി തോന്നണമെന്നില്ല.
ഈ ലക്ഷണങ്ങളും കൂടി പരിഗണിക്കുക
നെഞ്ചുവേദനക്കൊപ്പം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, കിതപ്പ്, ഓക്കാനിക്കല്‍, ഛര്‍ദ്ദി, ദഹനപ്രശ്നം, ക്ഷീണം, തലകറക്കം, ബോധക്ഷയം, അസാധാരണ വിയര്‍പ്പ്, തണുപ്പ്, ചര്‍മ്മത്തില്‍ തണുപ്പ്, കാരണമറിയാത്ത ക്ഷീണം, തളര്‍ച്ച, ഉത്കണ്ഠ എന്നിങ്ങനെയുള്ള ലക്ഷണങ്ങളും ഹൃദയാഘാത സമയത്ത് ശരീരം കാണിക്കാറുണ്ട്.
ഹൃദയാഘാത ലക്ഷണങ്ങള്‍ മിനിട്ടുകളോളം നിലനില്ക്കും. വിശ്രമമോ ചികിത്സയോ ലഭിക്കാതെ അത് കുറയുകയുമില്ല.
ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍
ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ ഉണ്ട്. പ്രായം (പ്രായം കൂടുന്നതിനനുസരിച്ച് ഹൃദയാഘാത സാധ്യതയും കൂടും), ലിംഗം (പുരുഷന്മാര്ക്കാണ് ഹൃദയാഘാതം ഉണ്ടാകാന്‍ കൂടുതല്‍ സാധ്യത, ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളിലും ഹൃദയാഘാത സാധ്യത വര്‍ധിക്കും), കുടുംബ ചരിത്രം (കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടായിട്ടുണ്ടോ), ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ഹൈപ്പര്ടെന്ഷന്), ഉയര്‍ന്ന കൊളസ്ട്രോള്‍ (ഹൈപ്പര്‍ലിപ്പിഡെമിയ), ഡയബെറ്റിസ് മെലിറ്റസ്, പുകവലി, പുകയില ഉപയോഗം, പൊണ്ണത്തടി, അമിതവണ്ണം, ശരീരം അനങ്ങാത്ത ജീവിതശൈലി, വ്യായാമക്കുറവ്, കൊളസ്ട്രോള്‍, സോഡിയം, പൂരിത കൊഴുപ്പ് എന്നിവ കൂടുതല്‍ അടങ്ങിയ അനാരോഗ്യ ഭക്ഷണശീലങ്ങള്‍, അമിത മദ്യപാനം, കടുത്ത മാനസിക പിരിമുറുക്കം, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications