Latest Updates
-
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം
വിഷാദത്തെ അകറ്റിനിര്‍ത്താം, മൂഡ് ഓഫ് മാറ്റി മനസ് തണുപ്പിക്കുന്ന ഭക്ഷണങ്ങള്‍
വിഷാദം എന്നത് ഒരു മാനസികാരോഗ്യ വൈകല്യമാണ്. അത് നിങ്ങള്‍ക്ക് എങ്ങനെ തോന്നുന്നു, നിങ്ങള്‍ ചിന്തിക്കുന്ന രീതി, എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നിവയെയെല്ലാം ആശ്രമയിച്ചിരിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം വിഷാദരോഗത്തിന്റെ ഒരു കാരണമാണ്. എന്നിരുന്നാലും മാനസിക രോഗത്തിലേക്ക് നയിക്കുന്ന മറ്റ് പല കാരണങ്ങളുമുണ്ട്. 2021-ലെ യുണിസെഫ് സര്‍വേയില്‍, ഇന്ത്യയിലെ 15 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ 14 ശതമാനം പേരും വിഷാദത്തിന് അടിമപ്പെട്ടവരാണെന്ന് പറയുന്നു.
ലോകാരോഗ്യ സംഘടനയുടെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ ജനസംഖ്യയുടെ 4.5 ശതമാനം അതായത് ഏകദേശം 5.66 കോടി ആളുകള്‍ വിഷാദരോഗം ബാധിച്ചവരാണെന്നാണ്. കോവിഡ് മഹാമാരി മനുഷ്യരുടെ ശാരീരിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല, ഭൂരിഭാഗം ആളുകളെയും വിഷാദത്തിലേക്ക് തള്ളിവിടുകയും ചെയ്തു. എന്നിരുന്നാലും, വിഷാദരോഗം ചികിത്സിച്ച് മാറ്റാനാവുമെന്നതാണ് ഒരു നല്ല കാര്യം. കൗണ്‍സിലിംഗും മരുന്നുകളും ഈ മാനസികാരോഗ്യത്തെ ചികിത്സിക്കാന്‍ സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കാനും വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്ന ചില ഭക്ഷണങ്ങളും ഉണ്ട്. അത് ഏതൊക്കെയാണെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

കാരറ്റ്
നാരുകളാല്‍ സമ്പന്നമായ കാരറ്റ് കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, വിഷാദം അകറ്റാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ക്യാരറ്റില്‍ അദ്വിതീയമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തില്‍ വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഫലങ്ങളുള്ളതായി കണക്കാക്കുന്നു. ചില പഠനങ്ങള്‍ പ്രകാരം, ആന്റിഓക്സിഡന്റുകള്‍ കൂടുതലായി കഴിക്കുന്നത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കുന്നതായി കാണിക്കുന്നു.
ഇലക്കറികള്‍
ചീര, കെയ്ല്‍, കോളര്‍ഡ് ഗ്രീന്‍സ് തുടങ്ങിയ ഇലക്കറികളില്‍ മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കും. വിഷാദരോഗമുള്ള ആളുകളില്‍ മഗ്‌നീഷ്യം കുറവായിരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇലക്കറികളില്‍ ഫോളേറ്റ് അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത് ഫോളേറ്റ് വിഷാദരോഗം നീക്കാന്‍ സഹായകമാകുമെന്നാണ്.
ഡാര്‍ക്ക് ചോക്കലേറ്റ്
ചില പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് ചോക്ലേറ്റ് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുമെന്നാണ്. ഡാര്‍ക് ചോക്ലേറ്റ് കഴിക്കുന്നത് നിങ്ങളുടെ മൂഡ് പെട്ടെന്ന് ഉണര്‍ത്താന്‍ സഹായിക്കുന്നു. എന്നിരുന്നാലും, നിങ്ങള്‍ ആവശ്യത്തിന് മാത്രം ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുക, കൂടുതലാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
സിട്രസ് പഴങ്ങള്‍
റാസ്‌ബെറി, സ്‌ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയ പഴങ്ങളില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തെ കോശനാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു. സിട്രസ് പഴങ്ങള്‍ക്ക് മാനസികാവസ്ഥ മെച്ചപ്പെടുത്താനും കഴിയുമെന്ന് പഠനങ്ങള്‍ പറയുന്നു.
വാല്‍നട്ട്
തലച്ചോറിന്റെ ആകൃതിയിലുള്ള ഈ ഡ്രൈ ഫ്രൂട്ടില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. തലച്ചോറിനെ ഉത്തേജിപ്പിക്കുന്ന ഗുണങ്ങള്‍ക്കൊപ്പം, വിഷാദരോഗ സാധ്യത കുറയ്ക്കാനും വാല്‍നട്ട് സഹായിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വാല്‍നട്ട് കഴിക്കുന്നവരില്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ഒമേഗ കൊഴുപ്പുകള്‍ മുതല്‍ പ്രോട്ടീന്‍, ഫൈബര്‍ മുതലായവ വരെ വാല്‍നട്ടില്‍ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ മാനസികാവസ്ഥ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തെ ശക്തിപ്പെടുത്തുന്നതിനും സെല്‍ വളര്‍ച്ചയ്ക്കും ഇതിലെ മഗ്നീഷ്യം ഉള്ളടക്കം സഹായിക്കുന്നു.
മുട്ട
ഒരു സമീകൃത ആഹാരമാണ് മുട്ട. ഇതിലും നല്ല പ്രോട്ടീന്‍ സമ്പുഷ്ടമായ സമീകൃതാഹാരം വേറെയില്ല. വിറ്റാമിന്‍ ബി, സിങ്ക്, ഒമേഗ 3 എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണിത്. വിശപ്പും അനാവശ്യ ഭക്ഷണ ആസക്തിയും തടയാന്‍ മുട്ട സഹായിക്കുന്നു. മുട്ട കഴിക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ തന്നെ മാറ്റുന്നു.
ധാന്യം
നല്ല കാര്‍ബോഹൈഡ്രേറ്റും മോശം കാര്‍ബോഹൈഡ്രേറ്റുമുണ്ട്, നല്ല കാര്‍ബോഹൈഡ്രേറ്റുകള്‍ സങ്കടത്തിനും വിഷാദത്തിനും എതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു. ധാന്യ ഉല്‍പന്നങ്ങള്‍ മലബന്ധത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുകയും ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന സെലിനിയം, ഫ്രീ റാഡിക്കലുകളുമായി പോരാടുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. രോഗങ്ങളെ അകറ്റാനുള്ള ഫലപ്രദമായ ഭക്ഷണമാണ് ധാന്യങ്ങള്‍.
മത്സ്യം
എണ്ണമയമുള്ള സാല്‍മണ്‍, അയല, ട്രൗട്ട്, മത്തി, ട്യൂണ എന്നിവ വിഷാദത്തിനെതിരെ പോരാടുന്നതിനുള്ള മികച്ച മത്സ്യവിഭവങ്ങളാണ്. കാരണം അവയില്‍ ഒമേഗ 3 കൊഴുപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ഈ കൊഴുപ്പുകള്‍ തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രധാനമാണ്. കൂടാതെ മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പ്രധാനമായ ന്യൂറോ ട്രാന്‍സ്മിറ്ററായ സെറോടോണിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തുന്നു. മത്സ്യം കഴിക്കുന്ന ആളുകള്‍ക്ക് വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











