Latest Updates
-
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം! -
2026 ജൂലൈ 29 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട മുഹൂർത്തങ്ങൾ ഇതാ -
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
ഭക്ഷണം കഴിഞ്ഞുള്ള നടത്തം ആയുസ്സിന്റെ താക്കോല്‍; ആരോഗ്യഗുണങ്ങള്‍ അനവധി
അത്താഴം കഴിച്ചയുടന്‍ അര കാതം നടക്കണം എന്ന ചൊല്ല് നിങ്ങള്‍ കേട്ടിട്ടില്ലേ? അതെ അത്താഴത്തിന് ശേഷം അല്പനേരം നടക്കുന്നത് ശരീരത്തിന് വളരെയേറെ ഗുണങ്ങള്‍ നല്കുന്നു. ഇത് ദഹനവുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് മുക്തി നല്‍കും. ഗ്യാസ്, അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് വളരെ ഗുണകരമാണ്. ദഹനത്തിന് മാത്രമല്ല, ആരോഗ്യത്തിനും നടത്തം നല്ലതാണ്.
നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍, രാത്രിയില്‍ ഭക്ഷണശേഷമുള്ള നടത്തം വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഭക്ഷണത്തിന് ശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും നല്ല ഉറക്കം നല്‍കുകയും ചെയ്യുന്നു. ഭക്ഷണശേഷം നടന്നാല്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ചില ആരോഗ്യ ഗുണങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്.

ഹൃദയാരോഗ്യത്തിന് നല്ലത്
ഹൃദയാരോഗ്യം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്ന ഒരു വ്യായാമമാണ് നടത്തം. പതിവായുള്ള നടത്തം മെച്ചപ്പെട്ട രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ധമനികളുടെ കാഠിന്യം കുറയ്ക്കുന്നതിലൂടെയും രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യുന്നു. നടത്തം ഹാനികരമായ എല്‍ഡിഎല്‍ അല്ലെങ്കില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും ഗുണം ചെയ്യുന്ന എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഈ ഗുണങ്ങളെല്ലാം നിങ്ങളുടെ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
ഉറക്കം മെച്ചപ്പെടുത്തുന്നു
ഭക്ഷണത്തിന് ശേഷം നടക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തെ നല്ല രീതിയില്‍ സ്വാധീനിക്കുന്നു. ഭക്ഷണത്തിനു ശേഷമുള്ള നടത്തം അസ്വസ്ഥത കുറയ്ക്കാനും നല്ല ഉറക്കം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. അത്താഴത്തിനുശേഷമുള്ള നടത്തം നിങ്ങളുടെ സര്‍ക്കാഡിയന്‍ താളം നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഇത് കൂടുതല്‍ സ്ഥിരതയുള്ള ഉറക്കം നല്കുന്നു.
മാനസികാരോഗ്യത്തിന് നല്ലത്
ഭക്ഷണത്തിന് ശേഷമുള്ള നടത്തം നിങ്ങളുടെ മാനസിക ക്ഷേമത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഇത് എന്‍ഡോര്‍ഫിനുകളുടെ ഉത്തേജനം സജീവമാക്കുന്നു. ഈ എന്‍ഡോര്‍ഫിനുകള്‍ ഒരു സ്വാഭാവിക മൂഡ് ലിഫ്റ്ററായി പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ക്ക് മാനസിക സന്തോഷവും ശാന്തതയും നല്കുന്നു. അത്താഴശേഷമുള്ള നടത്തം സമ്മര്‍ദ്ദത്തെയും ഉത്കണ്ഠയെയും ചെറുക്കാന്‍ സഹായിക്കും.
ദഹനത്തെ സഹായിക്കുന്നു
ഭക്ഷണത്തിന് ശേഷം നടക്കുന്നത് നിങ്ങളുടെ ദഹനത്തെ ഉത്തേജിപ്പിക്കും. അത്താഴത്തിന് ശേഷം നടക്കുന്നത് നിങ്ങളുടെ ശരീരത്തിന് കൂടുതല്‍ ഗ്യാസ്ട്രിക് എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ അനുവദിക്കുന്നു. അതോടൊപ്പം ആമാശയം ആഗിരണം ചെയ്ത പോഷകങ്ങള്‍ സ്വാംശീകരിക്കാനും അനുവദിക്കുന്നു. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും വയറു വീര്‍ക്കല്‍, മലബന്ധം എന്നിവ കുറയ്ക്കുകയും വയറുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും പ്രശ്നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുന്നു.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
ഉപാപചയം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗമാണ് നടത്തം. അത്താഴത്തിന് ശേഷം ഉടന്‍ കിടക്കുന്നതിനുപകരം നടക്കുന്നത് ഒരു ശീലമാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതല്‍ കലോറി എരിയാനും ശരീരത്തെ നല്ല നിലയില്‍ നിലനിര്‍ത്താനും സഹായിക്കും. അത്താഴത്തിന് ശേഷം നടക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സഹായകമാണ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു
അത്താഴത്തിന് ശേഷം നടക്കുന്നത് നിങ്ങളുടെ ദഹനത്തെ മെച്ചപ്പെടുത്തുകയും അങ്ങനെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ ആന്തരിക അവയവങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുകയും പ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശക്തമായ പ്രതിരോധശേഷി, കോവിഡ് 19 പോലുള്ള ഗുരുതരമായ അണുബാധകള്‍ ഉള്‍പ്പെടെയുള്ള വിവിധ അണുബാധകളെ അകറ്റിനിര്‍ത്താനും സഹായകമാകുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു
ഭക്ഷണം കഴിച്ച് 30 മിനിറ്റിനു ശേഷം രക്തത്തിലെ പഞ്ചസാര വര്‍ദ്ധിക്കാന്‍ തുടങ്ങുന്നു. എന്നിരുന്നാലും, നിങ്ങള്‍ അത്താഴത്തിന് ശേഷം നടക്കുന്നുവെങ്കില്‍ കുറച്ച് ഗ്ലൂക്കോസ് ശരീരം ഉപയോഗിക്കാന്‍ തുടങ്ങും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹ രോഗികള്‍ തീര്‍ച്ചയായും ഈ ശീലം പിന്തുടരുന്നത് നല്ലതാണ്.
ശരീരഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാന്‍ ലളിതമായ ഒരു വഴിയാണ് അത്താഴത്തിന് ശേഷം നടക്കുക എന്നത്. ഭക്ഷണശേഷം അല്പനേരം നടക്കുന്നത് കലോറി എരിയുന്നതിനും രക്തചംക്രമണത്തിനും സഹായിക്കുന്നു. ഇത് ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് ഗുണംചെയ്യുന്നു. ആരോഗ്യകരമായ ജീവിതശൈലി നയിക്കുന്നതില്‍ ഒരു പ്രധാന ഘടകമാണ് അത്താഴത്തിനുശേഷമുള്ള നടത്തം.
ഭക്ഷണ ആസക്തി കുറയ്ക്കുന്നു
നല്ല രീതിയില്‍ ഭക്ഷണം കഴിച്ചിട്ടും നിങ്ങള്‍ക്ക് പലപ്പോഴും വിശപ്പ് വരാറുണ്ടോ? അങ്ങനെ വിശപ്പ് തോന്നാതിരിക്കാനായി അത്താഴത്തിന് ശേഷം നിങ്ങള്‍ നടക്കുന്നത് ശീലമാക്കുക. അര്‍ദ്ധരാത്രി സാധാരണയായി ലഘുഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള വഴിയെയും തടസ്സപ്പെടുത്തും. ഭക്ഷണത്തിനു ശേഷം നടക്കുന്നത് നിങ്ങളുടെ വയറ് നിറച്ച പ്രതീതി ഉളവാക്കുകയും രാത്രിയില്‍ വിശക്കുന്നത് തടയുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications