ശരീരത്തില്‍ മരവിപ്പോ, ബലഹീനതയോ നിസ്സാരമല്ല: എഴുന്നേല്‍ക്കാനാവാത്ത വിധം കിടത്തുന്ന ലക്ഷണങ്ങള്‍

സ്‌ട്രോക്ക് എന്ന വാക്ക് നമുക്ക് വളരെയധിം പരിചിതമാണ്. പക്ഷാഘാതം എന്നാണ് ഇതിനെ പറയുന്നത്. വളരെയധികം അപകടകരമായ ഒരു അവസ്ഥയാണ് ഇത്. ജീവന്‍ വരെ അപകടത്തിലേക്ക് എത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോവാന്‍ വെറും നിമിഷങ്ങള്‍ മാത്രം മതി എന്നതാണ് സത്യം. മസ്തിഷ്‌കത്തിന്റെ ഒരു ഭാഗത്ത് രക്തയോട്ടം തടസ്സപ്പെടുകയോ അല്ലെങ്കില്‍ കുറയുകയോ ചെയ്യുമ്പോഴാണ് ഇത്തരത്തില്‍ ഒരു ഗുരുതര അപകടം ഉണ്ടാവുന്നത്. ഈ സമയം സിരകളില്‍ രക്തം കട്ടപിടിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് രക്ത വിതരണം തടസ്സപ്പെടുകയും ചെയ്യുന്നു. ഇത് പിന്നീട് ഗുരുതരാവസ്ഥകളിലേക്ക് നയിക്കും.

സ്‌ട്രോക്ക് വളരെ പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് മുന്നോടിയെന്ന നിലയില്‍ ശരീരം പല വിധത്തിലുള്ള മാറ്റങ്ങള്‍ കാണിക്കുന്നുണ്ട്. പലരും ഇത്തരം ലക്ഷണങ്ങളെ അവഗണിക്കുന്നതിന്റെ ഫലമായി പലപ്പോഴും ഗുരുതരാവസ്ഥകള്‍ ഉണ്ടാവും. അത്തരത്തിലുള്ള ചില ലക്ഷണങ്ങളെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. കൃത്യമായി ലക്ഷണങ്ങള്‍ തിരിച്ചറിയുന്നതും രോഗാവസ്ഥയില്‍ നിന്ന് മുക്തി നേടുന്നതിനും ചികിത്സയിലേക്കും എത്തിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Understanding the Signs

ബലഹീനതയും മരവിപ്പും
ശരീരത്തില്‍ പെട്ടെന്ന് ബലഹീനതയും മരവിപ്പും അനുഭവപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അതൊരിക്കലും നിസ്സാരമാക്കരുത്. കാരണം ഇത് സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പതിവിലും കൂടുതല്‍ ക്ഷീണവും തളര്‍ച്ചയും എല്ലാം ഇതിന്റെ ഭാഗമായി സംഭവിക്കുന്നതാണ്. പ്രത്യേകിച്ച് ശരീരത്തിന്റെ ഒരു വശത്തായി ഇത്തരം ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് അല്‍പം ഗൗരവത്തോടെ കാണേണ്ട ഒന്ന് തന്നെയാണ. മരവിപ്പ് മുഖത്തോ കൈകാലുകളിലോ എവിടെ വേണമെങ്കിലും ഉണ്ടാവുന്നതാണ്.

സംസാരിക്കുന്നതിലെ ബുദ്ധിമുട്ട്
ശരീരം കാണിക്കുന്ന ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് സംസാരിക്കുന്നതിലോ അല്ലെങ്കില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിലോ ഉള്ള ബുദ്ധിമുട്ട്. ഇതൊരിക്കലും നിസ്സാരമായ ഒന്നല്ല. പലപ്പോഴും ആരാണ് എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മസ്തിഷ്‌കം ശരിയായി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഈ സാഹചര്യത്തിലും അധികം താമസിക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

കാഴ്ചയിലെ വ്യത്യാസം
കാഴ്ച സംബന്ധമായ പ്രശ്‌നങ്ങളും അല്‍പം ശ്രദ്ധിക്കണം. കാരണം ഇത്തരം പ്രശ്‌നങ്ങള്‍ നിങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് മാത്രമല്ല സ്‌ട്രോക്ക് പോലുള്ളവയുടെ സൂചനകള്‍ തന്നെയാവാം. അതുകൊണ്ട് തന്നെ രണ്ട് കണ്ണുകളിലേയും കാഴ്ച നഷ്ടപ്പെടുന്നത് പോലെ തോന്നുകയോ ഇരുട്ട് മൂടിയ പോലെ തോന്നുകയോ ചെയ്താല്‍ ഉടന്‍ തന്നെ അതിന് വേണ്ട പരിഹാരങ്ങളിലേക്ക് കടക്കേണ്ടതാണ്. വരാനിരിക്കുന്ന സ്‌ട്രോക്കിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.

ഇടയ്ക്കിടെ തലകറക്കം
തലകറക്കത്തെ സാധാരണ ഒരു അവസ്ഥയായി കാണാതെ അതിന്റെ കാരണങ്ങള്‍ തിരിച്ചറിയുന്നതിന് ശ്രദ്ധിക്കണം. ഒരു കാരണവുമില്ലാതെ ഇടക്കിടെ തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് സ്‌ട്രോക്കിന് അടുത്തെത്തി നിങ്ങള്‍ എന്നതാണ്. വിശ്രമിച്ചതിന് ശേഷവും ഇത് വിട്ടുമാറാതെ നില്‍ക്കുകയും അതിനോട് അനുബന്ധിച്ച് അതികഠിനമായ തലവേദനയും നടക്കാനും നില്‍ക്കാനും ഉള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം തന്നെ അനുഭവപ്പെടുന്നു. ഇതെല്ലാം ബ്രെയിന്‍ സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാവാം.

മുഖത്തുണ്ടാവുന്ന തളര്‍ച്ചയും ക്ഷീണവും
നിങ്ങളുടെ മുഖത്ത് സാധാരണത്തേതിനേക്കാളും കൂടുതല്‍ തളര്‍ച്ചയും ക്ഷീണവും തോന്നുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അസാധാരണമായുണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ സ്‌ട്രോക്കിന്റെ ലക്ഷണമാണ് എന്നത് തിരിച്ചറിയേണ്ടതാണ്. ഈ ഒരു ഘട്ടത്തില്‍ മുഖത്തിന്റെ ഒരു ഭാഗം തൂങ്ങിക്കിടക്കുന്നത് പോലേയോ അല്ലെങ്കില്‍ ചിരിക്കുമ്പോള്‍ പോലും അസ്വസ്ഥത തോന്നുന്ന അവസ്ഥയോ ഉണ്ടായേക്കാം. ഇതെല്ലാം അശ്രദ്ധയോടെ അവഗണിച്ച് വിടരുത്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത് തന്നെയാണ് ഇവയെല്ലാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Wednesday, April 24, 2024, 8:44 [IST]
X
Desktop Bottom Promotion