For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിവസവും ബ്രഡ് കഴിച്ചാല്‍ ഇങ്ങനെയാവുമോ?

|

നമ്മുടെ നാട്ടില്‍ ഒരു ശീലമുണ്ട് പനി വന്നാല്‍ നമ്മുടെ ഭക്ഷണ ശീലം പെട്ടെന്ന് മാറും. ഇത് പിന്നീട് ബ്രഡ് എന്ന വസ്തുവിലേക്ക് ചുരുങ്ങും. പനി വന്നാല്‍ കഞ്ഞി പോലും കഴിക്കാതെ ബ്രഡിന് പിറകെ പായുന്നവര്‍ ഒട്ടും കുറവല്ല. എന്നാല്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ ബ്രഡ് പലപ്പോഴും ഒരു വില്ലനാണ്. നല്ല ഭക്ഷണം വിഷമാക്കും കാര്യങ്ങള്‍

പലരുടേയും പ്രഭാത ഭക്ഷണം പോലും പലപ്പോഴും ബ്രഡിലൊതുങ്ങും. ബ്രഡ് ബട്ടര്‍, ബ്രഡ് ജാം തുടങ്ങിയ കോംമ്പിനേഷനുകളും ഒട്ടും കുറവല്ല. എന്നാല്‍ സ്ഥിരമായി ബ്രഡ് കഴിച്ചാല്‍ എന്തൊക്കെ മാറ്റങ്ങളാണ് നമ്മുടെ ശരീരത്തില്‍ വരിക എന്നു നമുക്ക് നോക്കാം.

 ഭാരം വര്‍ദ്ധിക്കുന്നു

ഭാരം വര്‍ദ്ധിക്കുന്നു

ഭാരം കുറയ്ക്കാന്‍ കഷ്ടപ്പെട്ട് ഡയറ്റ് ചെയ്യുമ്പോഴാണ് ബ്രഡ് കഴിയ്ക്കുന്നതും. ഇത് ഭാരം വര്‍ദ്ധിക്കാന്‍ കാരണമാകും. പ്രത്യേകിച്ചും വൈറ്റ്ബ്രഡ് നിങ്ങളെ തടിയന്മാരാക്കും.

മടിയ്ക്ക് കാരണം

മടിയ്ക്ക് കാരണം

നമ്മളെ മടിയന്‍മാരാക്കി മാറ്റാന്‍ പലപ്പോഴും ബ്രഡിനു കഴിയും എന്നതാണ് സത്യം. എപ്പോഴും ഉറങ്ങാന്‍ തോന്നുന്നുണ്ടോ ഇതിനു കാരണം ബ്രഡ്തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു

പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് വൈറ്റ് ബ്രഡിനു കഴിയുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് അമിതവണ്ണം പാരമ്പര്യമായിട്ടുള്ളവര്‍ക്ക് എട്ടിന്റെ പണി തരും.

എപ്പോഴും കഴിയ്ക്കണം കഴിയ്ക്കണം

എപ്പോഴും കഴിയ്ക്കണം കഴിയ്ക്കണം

ഏത് സമയവും ഭക്ഷണം കഴിയ്ക്കണം എന്ന ചിന്ത വര്‍ദ്ധിപ്പിക്കാന്‍ വൈറ്റ്ബ്രഡിനെക്കൊണ്ട് സാധിപ്പിക്കും. ഇങ്ങനൊരു ചിന്ത തോന്നിയാല്‍ പിന്നെ പറയേണ്ട കാര്യമില്ലല്ലോ?

ദേഷ്യത്തിന് കാരണം വേണ്ട

ദേഷ്യത്തിന് കാരണം വേണ്ട

ദേഷ്യം വരാനും സങ്കടം വരാനും പ്രത്യേക കാരണങ്ങള്‍ ഒന്നും തന്നെ വേണ്ട അതിനുള്ള കാരണം നമ്മുടെ ബ്രഡില്‍ നിന്നു തന്നെ ഉണ്ടാകുന്നുണ്ട്. മാനസിക നിലയെ മാറ്റുന്നതിന് ബ്രഡിന്റെ ഉപയോഗം കാരണമാകും.

വയറിനും പ്രശ്‌നം

വയറിനും പ്രശ്‌നം

വയര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ ബ്രഡ് നല്‍കുന്ന കാരണങ്ങളൊന്നും ചെറുതല്ല. എപ്പോഴും വയറു വേദനയും മറ്റും സ്ഥിരമായിരിക്കും.

കൊളസ്‌ട്രോളിനേയും കൂടെക്കൂട്ടാം

കൊളസ്‌ട്രോളിനേയും കൂടെക്കൂട്ടാം

കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളിലൊന്നാണ് പലപ്പോഴും ബ്രഡ്. ഇതില്‍ തന്നെ വൈറ്റ് ബ്രഡാണ് ഏറ്റവും വലിയ അപകടകാരി എന്നതും ശ്രദ്ധേയം.

English summary

Seven Things That Happen When You Eat White Bread Daily

There are many harmful effects of white bread on health as it is made from refined flour. Maida can prove harmful for you if eaten daily.
X
Desktop Bottom Promotion