For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഭാത ഭക്ഷണത്തോടൊപ്പം ഉണക്കമുന്തിരിയും

|

ഒരു ദിവസത്തിന്റെ ആരോഗ്യവും ഉന്‍മേവും മുഴുവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നത് നമ്മള്‍ എന്നും രാവിലെ കഴിയ്ക്കുന്ന ഭക്ഷണമാണ്. പക്ഷേ നമ്മള്‍ സ്ഥിരമായി കഴിയ്ക്കുന്ന ഭക്ഷണത്തോടൊപ്പം അല്‍പം ആരോഗ്യവും കൂടെ ചേര്‍ക്കാന്‍ പാകത്തിലുള്ള ചില ഭക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഭക്ഷ്യവിഷബാധയുണ്ടാക്കും ഈ ഭക്ഷണങ്ങള്‍

വെറും വയറ്റില്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിയ്ക്കുന്നതും ചില പാനീയങ്ങള്‍ കുടിയ്ക്കുന്നതും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങള്‍ എന്നു നോക്കാം.

നാരങ്ങാ വെള്ളവും തേനും

നാരങ്ങാ വെള്ളവും തേനും

ദഹനത്തെ മികച്ചതാക്കാന്‍ സഹായിക്കുന്നതാണ് നാരങ്ങയും ചേനും. ചെറുചൂടോടെ നാരങ്ങാ വെള്ളത്തോടൊപ്പം തേന്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. മാത്രമല്ല തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് കുറയ്ക്കാനും ഇത് സഹായിക്കും.

 ഈന്തപ്പഴം വെള്ളത്തിലിട്ടത്

ഈന്തപ്പഴം വെള്ളത്തിലിട്ടത്

വെള്ളത്തിലിട്ട് കുതിര്‍ത്തിയ ഈന്തപ്പഴം വെറും വയറ്റില്‍ മൂന്നെണ്ണം കഴിയ്ക്കുന്നത് അനീമിയയെ ചെറുക്കുന്നു. ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുള്ള അയേണ്‍, ഹിമോഗ്ലോബിന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കും.

ജീരകവെള്ളം

ജീരകവെള്ളം

രാവിലെ എഴുന്നേറ്റ ഉടനെ ജീരകവെള്ളം കുടിച്ചു നോക്കൂ. പതിവായി ഇത് ചെയ്താല്‍ വ്യത്യാസം നിങ്ങള്‍ക്ക് ഉടന്‍ മനസ്സിലാവും. കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ഹൃദയാരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

കറിവേപ്പില

കറിവേപ്പില

വെറുംവയറ്റില്‍ കറിവേപ്പില കഴിയ്ക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

വെളുത്തുള്ളി നാരങ്ങാ വെള്ളം

വെളുത്തുള്ളി നാരങ്ങാ വെള്ളം

വെളുത്തുള്ളി ദഹനത്തെ മെച്ചപ്പെടുത്തുന്നതില്‍ മുന്നിലാണ്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി അമിതവണ്ണത്തെ കുറയ്ക്കാന്‍ വെളുത്തുള്ളി നാരങ്ങാ വെള്ളം സഹായിക്കുന്നു.

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ്

കറ്റാര്‍വാഴ ജ്യൂസ് ചൂടുവെള്ളത്തില്‍ മിക്‌സ് ചെയ്ത് കുടിയ്ക്കുന്നത് അമിതവണ്ണത്തെ കുറയ്ക്കുന്നു. എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കാം.

ഉണക്കമുന്തിരി

ഉണക്കമുന്തിരി

ഉണക്കമുന്തിരി രക്തം ഉണ്ടാവാന്‍ വളരെ നല്ലതാണ്. ഇത് എന്നും രാവിലെ വെള്ളത്തിലിട്ട് കുതിര്‍ത്തി കഴിയ്ക്കുന്നത് ആരോഗ്യം വര്ഡദ്ധിപ്പിക്കും. മാത്രമല്ല ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

English summary

Seven healthy food to eat everyday morning

Healthy foods you should be eating before breakfast, take a look.
Story first published: Thursday, September 8, 2016, 17:33 [IST]
X
Desktop Bottom Promotion