For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പും കുരുമുളകും നാരങ്ങയും ചേര്‍ന്നാല്‍......

|

ഉപ്പ്, കുരുമുളക്, നാരങ്ങ ഇവ ചേര്‍ന്നാല്‍ സാലഡ് മാത്രമല്ല ഉണ്ടാവുക ഇതിലുപരിയായി പല രോഗങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഈ കൂട്ട് എന്നതാണ് സത്യം. നല്ലൊരു മരുന്നാണ് ഈ മൂന്ന് കൂട്ടുകളും. പലവിധ അസുഖങ്ങള്‍ക്കും ഈ കൂട്ടുകള്‍ ഉപയോഗിക്കാറുണ്ട്. സവാള കൊണ്ട് കൈക്ക് പിറകില്‍ തടവിയാല്‍....

നമ്മളെ പെട്ടെന്ന് പ്രതിസന്ധിയിലാക്കുന്ന തലവേദന, ജലദോഷം എന്നിവയെ പ്രതിരോധിയ്ക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് ഇവ എന്നതാണ് സത്യം. എന്തൊക്കെ രോഗങ്ങളെയാണ് ഈ മൂന്ന് കൂട്ടുകളും പ്രതിരോധിയ്ക്കുന്നത് എന്ന് നോക്കാം.

 തൊണ്ട വേദന

തൊണ്ട വേദന

തൊണ്ട വേദനയെ ഇല്ലാതാക്കാന്‍ ഏറ്റവും പറ്റിയ വീട്ടുവൈദ്യമാണ് ഇത്. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, അരടീസ്പൂണ്‍ കുരുമുളക് പൊടി, ഒരു ടീസ്പൂണ്‍ ഉപ്പ് എന്നിവ ഒരു ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തി ഇടയ്ക്കിടക്ക് കവിള്‍ കൊള്ളുക.

മൂക്കടപ്പിന്

മൂക്കടപ്പിന്

മൂക്കടപ്പിന് ഉത്തമൗഷധമാണ് ഇത്. കുരുമുളക്, കറുവപ്പട്ട, ജീരകം, ഏലക്കായ എന്നിയെല്ലാം കൂടി മിക്‌സ് ചെയ്ത് ഇത് ഇടയ്ക്കിടയ്ക്ക് മണപ്പിയ്ക്കുക.

ഗാലസ്റ്റോണ്‍ മാറാന്‍

ഗാലസ്റ്റോണ്‍ മാറാന്‍

ആമാശയത്തിനകത്ത് അടിഞ്ഞു കൂടുന്ന ക്രിസ്റ്റലുകളാണ് പിന്നീട് ഗാലസ്റ്റോണ്‍ ആയി രൂപാന്തരം പ്രാപിയ്ക്കുന്നത്. ഇതിന് അല്‍പം ഒലീവ് ഓയിലില്‍ അല്‍പം നാരങ്ങാ നീരും അല്‍പം കുരുമുളക് പൊടിയും മിക്‌സ് ചെയ്ത് കഴിയ്ക്കുക. ഇത് സ്റ്റോണ്‍ ഇല്ലാതാക്കും.

വായ്പ്പുണ്ണിന്

വായ്പ്പുണ്ണിന്

വായ്പ്പുണ്ണിനും ഉത്തമ ഔഷധമാണ് ഇത്. ഇതെല്ലാം കൂടി അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് ഇടയ്ക്കിടയ്ക്ക് കവിള്‍ കൊള്ളുക.

 തടി കുറയാന്‍

തടി കുറയാന്‍

അല്‍പം നാരങ്ങാ നീരും അല്‍പം കുരുമുളക് പൊടിയും കൂടി തേനില്‍ മിക്‌സ് ചെയ്ത് കഴിയ്ക്കുക. ഇത് മെറ്റബോളിസം ഉയര്‍ത്തുന്നു. മാത്രമല്ല അമിതവണ്ണമെന്ന പ്രശ്‌നത്തെ ചെറുക്കുകയും ചെയ്യുന്നു.

ഛര്‍ദ്ദി

ഛര്‍ദ്ദി

വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഛര്‍ദ്ദിയ്ക്കും പരിഹാരമാണ് ഇവ. നാരങ്ങ നീര് എപ്പോഴും ഛര്‍ദ്ദിയെ പ്രതിരോധിയ്ക്കുന്നു.

ആസ്ത്മയെ പ്രതിരോധിയ്ക്കുന്നു

ആസ്ത്മയെ പ്രതിരോധിയ്ക്കുന്നു

ആസ്ത്മയെ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും ഈ കൂട്ടുകള്‍ മുന്നില്‍ തന്നെ. ഇതിനോടൊപ്പം അല്‍പം തുളസിയില നീരു കൂടി പിഴിഞ്ഞ് കഴിച്ചാല്‍ മതി

പല്ലുവേദന

പല്ലുവേദന

പല്ലുവേദനയെ പ്രതിരോധിയ്ക്കാനും ഈകൂട്ടുകള്‍ ഉപയോഗിക്കാം, ഇവ മൂന്നും കൂടി അല്‍പാല്‍പമായി മിക്‌സ് ചെയ്ത് ഇതുപയോഗിച്ച് പല്ല് തേച്ചാല്‍ മതി.

പനിയും ജലദോഷവും

പനിയും ജലദോഷവും

പനിയും ജലദോഷവും ഏത് സമയത്താണ് വരുന്നതെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ ഇതില്‍ നാരങ്ങാ നീരിനു പകരം അല്‍പം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ഏത് പനിയും പമ്പ കടക്കും.

മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നതും നാരങ്ങ നീരിലൂടെ പ്രതിരോധിയ്ക്കാം. നാരങ്ങ നീരില്‍ അല്‍പം മൂക്കിനുള്ളില്‍ ഒഴിച്ച് കൊടുത്താല്‍ മതി. ഇത് മൂക്കില്‍ നിന്നും രക്തം വരുന്നത് ഉടന്‍ തടയുന്നു.

English summary

Salt, pepper, and lemon Can Solve These 10 Problems Better Than Any Medicine

Pepper, salt and lemon cannot serve only as things you put on a salad. They can also be used as medicine. Actually, many people around the world use these ingredients to treat everyday ailments.
Story first published: Wednesday, June 1, 2016, 17:35 [IST]
X
Desktop Bottom Promotion