Just In
Don't Miss
- Sports
IND vs ENG: പന്തിന്റെ വരവ്, രാഹുല്‍ പുറത്തേക്ക്? സൂര്യകുമാറിനും ഇടമില്ല! സെലക്ഷന് കടുപ്പം
- News
കെ സുധാകരന് കെപിസിസി അധ്യക്ഷനാവില്ല, മുല്ലപ്പള്ളി മത്സരിക്കാനുമില്ല, കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ
- Movies
ശാസ്ത്രം തോറ്റു, ആക്രാന്തം ജയിച്ചു, ജഗദീഷിനൊപ്പമുളള രസകരമായ അനുഭവം പങ്കുവെച്ച് മുകേഷ്
- Automobiles
ആക്ടിവ 125 വില്‍പ്പന ഉയര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ഹോണ്ട; ഓഫറും ആനുകൂല്യങ്ങളും ഇതാ
- Finance
സ്വര്‍ണവില താഴോട്ട്; പവന് 280 രൂപ ഇടിഞ്ഞു, അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍
- Travel
ശിവരാത്രി 2021; അമര്‍നാഥ് മുതല്‍ വടക്കുംനാഥന് വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വയറു കുറയ്ക്കാന്‍ മാങ്ങയിലുണ്ടൊരു പ്രയോഗം
ഇപ്പോള്‍ മാമ്പഴത്തിന്റെ കാലമാണ്. പഴങ്ങളുടെ രാജാവാണ് മാമ്പഴം എന്ന കാര്യത്തില്‍ തര്‍ക്കമില്ല എന്നതാണ് സത്യം. എന്നാല്‍ പലപ്പോഴും മാമ്പഴമെന്ന മാങ്ങയുടെ ഗുണങ്ങള്‍ പലതും നമ്മള് അറിയാതെ പോകുന്നു. ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്നതാണ് സത്യം. എന്നാല്‍ ആപ്പിളിനേക്കാള്‍ ആരോഗ്യഗുണങ്ങളാണ് മാമ്പഴത്തിനുള്ളത്.
ആരോഗ്യപരമായി മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മാമ്പഴം തന്നെ കേമന്‍. വയറു കുറയ്ക്കാനും തടി കുറയ്ക്കാനും എന്നു വേണ്ട നമ്മള് ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തരത്തിലുള്ള ആരോഗ്യം സൗന്ദര്യ പ്രശ്നങ്ങള്‍ക്കും പരിഹാരം മാങ്ങയിലുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം. ബ്രഡ് കഴിയ്ക്കുന്നവര്‍ക്ക് ക്യാന്‍സര്‍ സൗജന്യം

വയറു കുറയ്ക്കാം
കുടവയര്‍ എന്ന തലവേദന കൊണ്ട് പ്രശ്നത്തിലായവരാണോ നിങ്ങള്‍. എന്നാല്‍ ഇനി മാമ്പഴം കഴിച്ച് ഈ പ്രശ്നത്തെ നമുക്ക് പരിഹരിയ്ക്കാം. ധാരാളം പ്രോട്ടീനും ന്യൂട്രീഷ്യന്‍സും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് അമിത കലോറിയെ എരിയിച്ചു കളയുന്നു. അതുകൊണ്ട് ഇനി മുതല്‍ മാമ്പഴ ജ്യൂസ് രാവിലെ തന്നെ ശീലമാക്കിക്കോളൂ. ഇത് ആരോഗ്യത്തിനും ശരീരത്തിനും വളരെയധികം സഹായിക്കുന്നു.

ദഹനം എളുപ്പമാക്കുന്നു
അത്താഴം കഴിച്ചതിനു ശേഷം ഒരു കഷ്ണം മാമ്പഴം കഴഇച്ചു നോക്കൂ. ഇത് ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും പരിഹരിയ്ക്കുന്നു. ദഹനം സുഗമമാക്കാനും അതിലൂടെ നല്ല ഉറക്കം ലഭിയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും മാമ്പഴത്തിന് കഴിയും.

ക്യാന്‍സറിന്റെ അന്തകന്‍
ക്യാന്‍സറിന്റെ അന്തകനാണ് മാമ്പഴം. കാരണം ഇതിലടങ്ങിയിട്ടുള്ള ഗാര്‍ലിക് ആസിഡ്, അസ്ട്രാഗാലിന്‍ തുടങ്ങിയവയെല്ലാം ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നതാണ്. രക്താര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ മാമ്പഴത്തിലൂടെ ഇല്ലാതാക്കാം.

കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നു
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും മാങ്ങയെക്കഴിഞ്ഞേ മറ്റു പഴങ്ങള്‍ക്ക് സ്ഥാനമുള്ളൂ. വിറ്റാമിന്ഡ സി തന്നെയാണ് ഇതിലേയും താരം. ഇത് കൊളസ്ട്രോളിനെ നിയന്ത്രണവിധേയമാക്കുന്നു.

പ്രമേഹത്തെ പാട്ടിലാക്കുന്നു
മാങ്ങ മധുരമാണെന്നു കരുതി ഒരിക്കലും പ്രമേഹത്തെ പേടിക്കേണ്ട ആവശ്യമില്ല. മാത്രമല്ല അധികപ്രമേഹത്തെ മാമ്പഴം കുറയ്ക്കുകയും ചെയ്യുന്നു.

കണ്ണിന്റെ സംരക്ഷണം
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പ്രമേഹം തന്നെയാണ് മുന്നില്‍. വിറ്റാമിന്‍ എ കൊണ്ട് സമ്പുഷ്ടമാണ് മാമ്പഴം എന്നത് തന്നെയാണ് കാഴ്ചശക്തിയെ പ്രതിനിധീകരിക്കുന്നതും.

പക്ഷാഘാതത്തെ തകര്‍ക്കുന്നു
പക്ഷാഘാതമെന്ന വില്ലനെ ഇല്ലാതാക്കുന്നതിനും മാങ്ങ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. എന്നും മാമ്പഴം, ജ്യൂസ് ആക്കി അതില്‍ അല്പം തേനും ചേര്‍ത്ത് കഴിച്ചാല്‍ അമൃതിനു തുല്യമാണ് എന്നാണ് പറയുക.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മാമ്പഴം തന്നെ മുന്നില്‍. വിറ്റാമിന്‍ എ സി 25ലധികം കരോട്ടിന്സ് തുടങ്ങിയവയാണ് മാമ്പഴത്തെ ഇത്രയധികം ശക്തനാക്കുന്നത്.

ഓര്‍മ്മക്കുറവ് പരിഹരിയ്ക്കുന്നു
ഓര്‍മ്മക്കുറവ് പരിഹരിയ്ക്കുന്നതിനും മാമ്പഴം തന്നെയാണ് മുന്നില്‍. ഇതിലുള്ള ഗ്ലൂട്ടാമിന്‍ ആസിഡാണ് ഇവിടെ കേമന്‍.

സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമം
ഇരുമ്പ് സത്ത് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് ഏറ്റവും ഉത്തമമാണ് മാമ്പഴം. മാമ്പഴം കഴിയ്ക്കുന്നത് സ്ത്രീസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും പരിഹാരമാകും.

കിഡ്നി സ്റ്റോണ്‍ മാറുന്നു
മാമ്പഴത്തിന്റെ ഉപയോഗം കിഡ്നി സ്റ്റോണ്‍ എന്ന പ്രശ്നത്തേയും ഇല്ലാതാക്കുന്നു. മാത്രമല്ല കിഡ്നി സംബന്ധമായ എന്തസുഖങ്ങള്ക്കും മാമ്പഴം തന്നെയാണ് ബെസ്റ്റ് മരുന്ന്.

വയറിന്റെ അസ്വസ്ഥതകള്‍
വയറിന്റെ അസ്വസ്ഥതകള്‍ മാറുന്നതിന് മാമ്പഴം കഴിച്ചാല്‍ മതി. വയറിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടെങ്കില്‍ ഉടന്‍ തന്നെ ഒരു കഷ്ണം മാമ്പഴം കഴിച്ചു നോക്കൂ.

മുടി കൊഴിച്ചില്‍
മുടി കൊഴിച്ചിലിനെ പ്രതിരോധിയ്ക്കാനും മാങ്ങയ്ക്ക് കഴിയും. മാങ്ങ നിങ്ങള്‍ വിചാരിയ്ക്കുന്നതു പോലെ അത്ര ചില്ലറക്കാരനല്ല എന്നതാണ് കാര്യം.

അകാല നര ചെറുക്കുന്നു
അകാല നരയെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും മാമ്പഴം മതി. അകാല നരയുണ്ടാക്കുന്ന പ്രശ്നത്തെ മാമ്പഴം കഴിച്ച് നമുക്ക് പരിഹരിക്കാവുന്നതാണ്.

ചര്‍മ്മം മൃദുലമാക്കാന്‍
ചര്‍മ്മത്തെ മൃദുലതയോട് കൂടി സംരക്ഷിക്കാന്‍ മാങ്ങ സഹായിക്കുന്നു. മാത്രമല്ല മുഖക്കുരു പോലുള്ള പ്രശ്നങ്ങള്‍ക്കും മാമ്പഴം പരിഹാരമാണ്. നന്നായി പഴുത്ത മാമ്പഴത്തിന്റെ പള്‍പ്പ് മുഖത്ത് തേച്ചാല്‍ മതി.