അമിതവണ്ണമുണ്ടോ, കരളിന്റെ കാര്യം ഗോവിന്ദ

Posted By:
Subscribe to Boldsky

അമിതവണ്ണത്തെക്കുറിച്ച് ആധി പിടിയ്ക്കുന്നവര്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ തടി കുറയ്ക്കാന്‍ ഇവര്‍ പെടുന്ന പെടാപാട് ചില്ലറയല്ല. എന്നാല്‍ എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും ഈ ആനത്തടി കുറയുന്നില്ലെങ്കില്‍ ഉടന്‍ തന്നെ നല്ലൊരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. കാരണം അമിതവണ്ണം എന്ന വില്ലന്‍ നമ്മുടെ കരളിനേയും വരെ നശിപ്പിക്കുന്നു. രണ്ടാഴ്ച കൊണ്ട് വയറു കുറയ്ക്കും പാനീയങ്ങള്

കരള്‍സംബന്ധമായ അസുഖങ്ങള്‍ക്ക് അമിതവണ്ണം കാരണമാകുന്നുണ്ടെന്നാണ് മുംബൈ ആസ്ഥാനമായി ഒരു കൂട്ടം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നത് മദ്യപിക്കുന്നവരിലാണ്. കാരണം അല്‍പസ്വല്‍പം മദ്യപിച്ചാലും അത് കൊണ്ടുണ്ടാക്കുന്ന പ്രശ്‌നങ്ങളെ പ്രതിരോധിയ്ക്കാന്‍ നമ്മുടെ കരളിന് കഴിയുമായിരുന്നു.

പക്ഷേ അമിതവണ്ണമുള്ളവരില്‍ കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകും. ഇത് പലപ്പോഴും മദ്യത്തെ പ്രതിരോധിയ്ക്കാനുള്ള കരളിന്റെ കഴിവിനെ ഇല്ലാതാക്കുന്നു. അമിതവണ്ണം എങ്ങനെ കരളിനെ ബാധിയ്ക്കുന്നുവെന്ന് നമുക്ക് നോക്കാം.

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം

മെറ്റബോളിക് സിന്‍ഡ്രോം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെയും ഉയര്‍ന്ന കൊളസ്‌ട്രോളും വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും ടൈപ്പ് ടു ഡയബറ്റിസ് സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു. ഇത് മദ്യപിക്കാതെ തന്നെ കരള്‍ വീക്കത്തിന് കാരണമാകുന്നു. നിത്യേനയുള്ള ചെക്കപ്പ് നിര്‍ത്താതിരിക്കുകയും ഡോകടര്‍ പറഞ്ഞതനുസരിച്ച് ജീവിയ്ക്കുകയുമാണ് ചെയ്യേണ്ട പ്രധാന കാര്യം.

വൈറല്‍ ഇന്‍ഫെക്ഷന്‍

വൈറല്‍ ഇന്‍ഫെക്ഷന്‍

അമിതവണ്ണമുള്ളവരില്‍ വൈറല്‍ ഇന്‍ഫെക്ഷന് സാധ്യത വളരെ കൂടുതലാണ്. ഇത് മഞ്ഞപ്പിത്തം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നമ്മെ നയിക്കുന്നു. ഇതിലൂടെ നമ്മുടെ കരളിന്റെ കാര്യത്തില്‍ തീരുമാനമാകുന്നു. എന്നാല്‍ കൃത്യമായ വാക്‌സിനേഷന്‍ എടുക്കുകയാണെങ്കില്‍ കാര്യങ്ങള്‍ വഴിയ്ക്ക് കൊണ്ടു വരാം.

അമിതവണ്ണം വില്ലനാകുമ്പോള്‍

അമിതവണ്ണം വില്ലനാകുമ്പോള്‍

അമിതവണ്ണം വില്ലനാകുമ്പോളാണ് ഇത്തരത്തില്‍ നമ്മുടെ കരള്‍ പ്രവര്‍ത്തന രഹിതമാകുന്നത്. ഇത് പലതരം ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. നമ്മുടെ ശരീരത്തിലെ അമിത കൊഴുപ്പ് കരളില്‍ സ്റ്റോര്‍ ചെയ്യപ്പെടുന്നു. ഇത് കരള്‍ വീക്കത്തിന് കാരണമാകുന്നു.

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗം

മരുന്നുകളുടെ ഉപയോഗമാണ് പലപ്പോഴും അമിതവണ്ണത്തിലേക്ക് നമ്മളെ നയിക്കുന്നത്. സ്ഥിരമായി മരുന്ന് കഴിയ്ക്കുന്നത് കരളിനെ തകര്‍ക്കുകയും മറ്റ് അസുഖങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.

രോഗപ്രതിരോധ ശേഷി കുറയുന്നു

രോഗപ്രതിരോധ ശേഷി കുറയുന്നു

അമിതവണ്ണക്കാരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് ഇത്. ഇവരുടെ രോഗപ്രതിരോധ ശേഷി ദിവസം ചെല്ലുന്തോറും കുറഞ്ഞു വരുന്നതിന് കാരണമാകുന്നു. ഇത് ലിവര്‍ സിറോസിസ് പോലുള്ള അസുഖങ്ങളിലേക്ക് വഴിവെയ്ക്കുന്നു.

ആയുര്‍വ്വേദ മരുന്നുകള്‍

ആയുര്‍വ്വേദ മരുന്നുകള്‍

പലപ്പോഴും ആയുര്‍വ്വേദ മരുന്നുകളും ആരോഗ്യത്തിന് ഹാനീകരമാണ്. ഇത് അമിതവണ്ണത്തിലേക്ക് നയിക്കുന്നുയ മാത്രമല്ല ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ കഴിയാത്ത അവസ്ഥ ശരീരത്തിനുണ്ടാകുന്നു. ഇത് പലപ്പോഴും നമ്മുടെ കരളിനെ പതുക്കെ പതുകെക നിശ്ശബ്ദമാക്കുന്നു.

English summary

Obesity Can Lead To Liver Failure

Why blame alcohol? Your weight, blood pressure and those over-the-counter herbal products are damaging your liver too.
Story first published: Friday, February 12, 2016, 10:08 [IST]