വാതവേദന മാറ്റാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍

Posted By: Super Admin
Subscribe to Boldsky

അരക്കെട്ടില്‍ നിന്ന് കാല്‍പ്പാദം വരെ കാലിന്‍റെ പിന്നിലൂടെ ഒരു തീവ്രമായ വേദന നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വാതം(സയാറ്റിക്ക) ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. ഇടുപ്പില്‍ നിന്ന് കാലുകളിലേക്കുള്ള ഞരമ്പുകളെയാണ് ഇത് ബാധിക്കുന്നത്.

ഭാഗ്യവശാല്‍ ചിലപ്പോള്‍ ഈ വേദന തനിയെ അപ്രത്യക്ഷമാകും. എന്നാല്‍ ഇത് വീണ്ടും വരില്ല എന്ന കാര്യത്തിന് യാതൊരു ഉറപ്പുമില്ല. ഈ വേദന മറികടക്കാന്‍ മിക്കവരും വേദനാസംഹാരികളെയാവും ആശ്രയിക്കുക.

എന്നാല്‍ ഇത് താല്‍ക്കാലികമായ ആശ്വാസം മാത്രമേ നല്‍കുകയുള്ളൂ. വേദന വീണ്ടും വരാതിരിക്കാനും ദീര്‍ഘകാലത്തേക്ക് അശ്വാസം ലഭിക്കാനും ചില പ്രകൃതിദത്തമായ ചികിത്സകള്‍ ചെയ്യാവുന്നതാണ്.

Natural Remedies For Sciatica

1. വാതസംബന്ധമായ വേദന മാറ്റാനുള്ള ആദ്യത്തെ മാര്‍ഗ്ഗം എന്നത് നന്നായി വിശ്രമിക്കുകയാണ്. കാലിന് സമ്മര്‍ദ്ദമുണ്ടാക്കുന്ന ജോലികള്‍ ചെയ്യാതെ രണ്ടുമൂന്ന് ദിവസം പൂര്‍ണ്ണമായി വിശ്രമിക്കുക. വേദനയുള്ള ഭാഗത്ത് ചൂടും, തണുപ്പും ഏല്‍പ്പിക്കുക. ഇത് വേഗത്തില്‍ ആശ്വാസം നല്‍കും. വിശ്രമം പൂര്‍ത്തിയായാല്‍ ചെറിയ ദൂരം നടക്കുകയും ലഘുവായ വ്യായാമങ്ങള്‍ ചെയ്യുകയും ചെയ്യുക.

Natural Remedies For Sciatica

2. ഫിസിയോ തെറാപ്പിസ്റ്റിനെ കാണുക - ഫിസിയോ തെറാപ്പിസ്റ്റിന് വേദനയില്‍ നിന്ന് ആശ്വാസം നല്‍കുന്ന ചില വ്യായാമങ്ങള്‍ നിങ്ങളെ പരിശീലിപ്പിക്കാനാവും. അവര്‍ നിങ്ങളോട് ചില പ്രത്യേക സ്ട്രെച്ചിങ്ങ് വ്യായാമങ്ങള്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും അവ ഞരമ്പിന് ആശ്വാസം നല്‍കുകയും ചെയ്യും.

Natural Remedies For Sciatica

3. അക്യുപങ്ങ്‍ചര്‍ - അടിസ്ഥാന പ്രശ്നം പരിഹരിക്കുന്നതിനായി ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ സൂചികള്‍ തറയ്ക്കുന്ന ചികിത്സയാണിത്. ശരീരത്തിലെ ചില പ്രത്യേക ഭാഗങ്ങളില്‍ മര്‍ദ്ദം ഏല്‍പ്പിക്കുന്ന അക്യുപ്രഷറും പരീക്ഷിക്കാവുന്നതാണ്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പ്രശ്നമുള്ള ഭാഗം സുഖപ്പെടാന്‍ സഹായിക്കുകയും ചെയ്യും.

Natural Remedies For Sciatica

4. ചിറോപ്പതി - നട്ടെല്ലിനെയും ബന്ധപ്പെട്ട സന്ധികളെയും, രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് പേശികളിലും ചലന ഞരമ്പുകളെയും കേന്ദ്രീകരിച്ചുള്ള ചികിത്സയാണിത്. ചികിത്സ പ്രായം, ശാരീരികാവസ്ഥ, വേദനയുടെ തോത്, വ്യക്തിയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവയെ അടിസ്ഥാനമാക്കി ക്രമീകരിക്കുന്നതാണ്.

Natural Remedies For Sciatica
English summary

Natural Remedies For Sciatica

Here is the best article that tells you what are the treatments for sciatica pain. These are the natural remedies for sciatica pain.
Story first published: Wednesday, August 3, 2016, 22:00 [IST]