For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭക്ഷണത്തോടൊപ്പം വെള്ളം കുടിച്ചാല്‍....

|

വെള്ളം കുടിയ്‌ക്കണമെന്നത്‌ ഏറെ പ്രധാനം. ആരോഗ്യത്തിനും ചര്‍മത്തിനും മുടിയ്‌ക്കുമെല്ലാം ഇതു ഗുണം ചെയ്യും ദഹനപ്രക്രിയ സുഗമമാക്കാന്‍, ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കാന്‍, കൊഴുപ്പും വിഷാംശവുമെല്ലാം പുറന്തള്ളാന്‍... ഇങ്ങനെ പോകുന്നു വെള്ളത്തിന്റെ ഗുണങ്ങള്‍.

എന്നാല്‍ ഭക്ഷണം കഴിയ്‌ക്കുമ്പോഴാണോ കഴിയുമ്പോഴാണോ വെള്ളം കുടിയ്‌ക്കേണ്ടത്‌, അതായത ആരോഗ്യത്തിന്‌ നല്ലത്‌. ഇക്കാര്യത്തില്‍ പലതരം അഭിപ്രായമുണ്ടാകുന്നത്‌ സ്വാഭാവികം.

ചിലര്‍ പറയും ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്‌ക്കണെമെന്ന്‌. ചിലര്‍ പറയും വേണ്ടെന്ന്‌. എന്തു തന്നെയായാലും ഇതിനെല്ലാം പുറകില്‍ ശാസ്‌ത്രിയ വിശദീകരണങ്ങളുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഇതെക്കുറിച്ച്‌ ആയുര്‍വേദം പറയുന്നതു കേള്‍ക്കൂ,

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തിന്‌ അര മണിക്കൂര്‍ മുന്‍പ്‌ു വെള്ളം കുടിയ്‌ക്കുക. ഇത്‌ ദഹനരസങ്ങള്‍ വേണ്ട രീതിയില്‍ ഉല്‍പാദിപ്പിയ്‌ക്കപ്പെടാന്‍ സഹായിക്കും. ലിവര്‍, ഗോള്‍ ബ്ലാഡര്‍ എന്നിവയ്‌ക്ക്‌ ഈര്‍പ്പം ലഭിയ്‌ക്കും.

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തിനൊപ്പം വെള്ളം കുടിയ്‌ക്കുന്നത്‌ ബൈല്‍, വയറ്റിലെ ആസിഡ്‌ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിയ്‌ക്കും. ദഹനത്തിന്‌ തടസമുണ്ടാക്കും. ശരീരത്തില്‍ വിഷാംശം വര്‍ദ്ധിയ്‌ക്കും.

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തോടൊപ്പം വെള്ളം

സാത്വിക്‌ ഡയറ്റിനൊപ്പം, അതായത്‌ വെള്ളമടങ്ങിയ, പ്രധാനമായും വേവിയ്‌ക്കാത്ത വെജിറ്റേറിയന്‍ ഭക്ഷണം ശരീരത്തിന്‌ വേണ്ടി ജലാംശം നല്‍കും. എന്നാല്‍ രജസ്വിക്‌, തമസിക്‌ ഡയറ്റിനൊപ്പം കുറച്ചു വീതം വെള്ളം കുടിയ്‌ക്കുകയും വേണം.

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തിനിടയില്‍ വെള്ളം കുടിയ്‌ക്കാന്‍ തോന്നിയാല്‍ ചെറുനാരങ്ങാനീര്‌ പിഴിഞ്ഞൊഴിച്ച വേള്ളമോ അല്‍പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കലര്‍ത്തിയ വെള്ളമോ കുടിയ്‌ക്കുന്നത്‌ നല്ലതാണ്‌. ഇത്‌ ദഹനത്തെ സഹായിക്കും.

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണശേഷം അരമണിക്കൂര്‍ കഴിഞ്ഞു വെള്ളം കുടിയ്‌ക്കാനാണ്‌ ആയുര്‍വേദം പറയുന്നത്‌. ഇ്‌ത ഭക്ഷണത്തിലെ പോഷകങ്ങള്‍ വേണ്ട വിധത്തില്‍ ആഗിരണം ചെയ്യാനുള്ള കഴിവ്‌ ശരീരത്തിനു നല്‍കും.

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തോടൊപ്പം വെള്ളം

നേരത്തെ വെള്ളം കുടിച്ചിട്ടില്ലെങ്കിലും ശരീരത്തില്‍ വെള്ളത്തിന്റെ കുറവുണ്ടെങ്കിലും ഭക്ഷണത്തോടൊപ്പം വെള്ളം കുടിയ്‌ക്കുക. അല്ലെങ്കില്‍ ദഹനത്തിന്‌ പ്രശ്‌നം വരും. മലബന്ധം, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകും.

ഭക്ഷണത്തോടൊപ്പം വെള്ളം

ഭക്ഷണത്തോടൊപ്പം വെള്ളം

ഇളംചൂടുവെള്ളം കുടിയ്‌ക്കുന്നതാണ്‌ ദഹനത്തിന്‌ ഏറെ നല്ലതെന്ന്‌ ആയുര്‍വേദം പറയുന്നു. സോഡ, കാര്‍ബോണേറ്റഡ്‌ പാനീയങ്ങള്‍ എന്നിവ ഒഴിവാക്കണം.ഗര്‍ഭകാല സെക്‌സ്‌ ഗുണങ്ങള്‍

മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍മുലയൂട്ടലിനു ശേഷം സ്‌തനം തൂങ്ങാതിരിയ്‌ക്കാന്‍

English summary

Is it Fine To Drink Water With Food

Here are some ayurvedic tips to drink water with food. Read more to know about,
X
Desktop Bottom Promotion