സാമ്പാര്‍ ആളത്ര നിസ്സാരക്കാരനല്ല

Posted By:
Subscribe to Boldsky

ഉച്ചയ്ക്ക് ഊണു കഴിയ്ക്കാന്‍ സാമ്പാറില്ലെങ്കില്‍ പിന്നെ ഭക്ഷണം കഴിച്ചിട്ട് കാര്യമില്ലെന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും. നമ്മുടെ ഈ സാമ്പാര്‍ പ്രേമം തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. സാമ്പാറും ചോറും എന്ന് പറഞ്ഞാല്‍ തന്നെ എന്തോ ഒരു പ്രത്യേകതയാണ് പലപ്പോഴും.

സാമ്പാറിനെ നമ്മുടെ ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കി കൂടെക്കൂട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങള്‍ കുറേ ആയി. സാമ്പാറിനെ അങ്ങനെ വെറും കറി എന്ന രീതിയില്‍ പുച്ഛിച്ചു തള്ളാന്‍ വരട്ടെ. നമ്മുടെ ആരോഗ്യത്തിന് സാമ്പാറും ചോറും നല്‍കുന്ന ഗുണങ്ങള്‍ ഏത് അമൃത് കഴിച്ചാലും ലഭിക്കില്ല എന്നതാണ് സത്യം. എള്ളും തേനും ചേര്‍ന്നാല്

എന്തുകൊണ്ട് സാമ്പാര്‍ എന്നു പേരു വന്നതെന്ന് നിങ്ങള്‍ക്കറിയാമോ? സാമ്പാറില്‍ ചുരുങ്ങിയത് ആറ് തരം പച്ചക്കറികളെങ്കിലും വേണം. ഇതാണ് സാമ്പാറിന്റെ അട്‌സിഥാനം. എന്തൊക്കെ ആരോഗ്യഗുണങ്ങളാണ് സാമ്പാര്‍ ഒഴിച്ച് ചോറു കഴിയ്ക്കുന്നതിലൂടെ നമുക്ക് ലഭിയ്ക്കുന്നത് എന്ന് നോക്കാം.

ആന്റി ഓക്‌സിഡന്റ് നിറയെ

ആന്റി ഓക്‌സിഡന്റ് നിറയെ

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് സാമ്പാര്‍. എത്ര പാചകം ചെയ്താലും ഗുണങ്ങളൊന്നും നഷ്ടപ്പെടാതെ തന്നെ സാമ്പാറിനെ നമുക്ക് ലഭിയ്ക്കുന്നു. ആന്റി ഓക്‌സിഡന്റ് ധാരാളം ഉള്ളതു കൊണ്ട് രോഗപ്രതിരോധ ശേഷി വര്‍ദ്ധിക്കുകയും ചെയ്യുന്നു.

 പ്രോട്ടീന്‍ കൂടുതല്‍

പ്രോട്ടീന്‍ കൂടുതല്‍

പച്ചക്കറികള്‍ കൂടുതല്‍ ഉപയോഗിക്കും എന്നുള്ളതു കൊണ്ട് തന്നെ പ്രോട്ടീന്‍ സമ്പുഷ്ടമായിരിക്കും സാമ്പാര്‍ എന്നതും പ്രത്യേകതയാണ്. നിരവധി പ്രോട്ടീനുകളാല്‍ സമ്പുഷ്ടമാണ് സാമ്പാര്‍.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും ബെസ്റ്റ് ഐഡിയയാണ് സാമ്പാര്‍. സാമ്പാര്‍ അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി കൊളസ്‌ട്രോള്‍ എന്ന വില്ലനെ തുരത്തുന്നു.

കൊളസ്‌ട്രോള്‍ പോയാല്‍ ഹൃദയാഘാതം

കൊളസ്‌ട്രോള്‍ പോയാല്‍ ഹൃദയാഘാതം

കൊളസ്‌ട്രോള്‍ ഇല്ലാതായാല്‍ അത് വഴി ഹൃദയാഘാതത്തേയും ഇല്ലാതാക്കുന്നു. ഇത് ആരോഗ്യമുള്ള ഹൃദയത്തെ നമുക്ക് സമ്മാനിയ്ക്കുന്നു.

അമിതവണ്ണത്തെ ചെറുക്കുന്നു

അമിതവണ്ണത്തെ ചെറുക്കുന്നു

സാമ്പാറിനെങ്ങനെ അമിതവണ്ണത്തെ ചെറുക്കാന്‍ സാധിയ്ക്കും? എന്നാല്‍ സാമ്പാര്‍ സ്ഥിരമായി കഴിയ്ക്കുന്നതിലൂടെ അമിതവണ്ണമെന്ന വില്ലനേയും ഇല്ലാതാക്കുന്നു. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാവുന്നതിലൂടെയാണ് അമിതവണ്ണത്തിനും റെഡ് കാര്‍ഡ് നല്‍കുന്നത്.

ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

ഉപ്പ്, പുളി, മുളക് എന്നിവയെല്ലാം ശരീരത്തിന്റെ ആവശ്യത്തിനുസരിച്ച് ലഭ്യമാകുന്നു എന്നതു കൊണ്ട് തന്നെ ദഹനത്തിന് സാമ്പാര്‍ സഹായിക്കുന്നു. ദഹനപ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിന് സാമ്പാര്‍ അത്രയേറെ മിടുക്കനാണ്.

 ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലുള്ള ടോക്‌സിനുകളെ പുറന്തള്ളുന്നതിനും സാമ്പാറിന് കഴിയും. അതുകൊണ്ട് തന്നെ സാമ്പാര്‍ ദിവസവും ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ അത്രയും നല്ലത്.

കായം സാമ്പാറിന്റെ പ്രത്യേകത

കായം സാമ്പാറിന്റെ പ്രത്യേകത

എല്ലാ കറികളില്‍ നിന്നും സാമ്പാറിനെ വ്യത്യസ്തമാക്കുന്നതും ഇതാണ്. കായവും ഉപ്പും എല്ലാം ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവില്ല.

English summary

Is eating Sambar everyday good for health

Sambar is the most common dish for an Indian hailing from South India and is an accompaniment for various cereals.
Subscribe Newsletter