ആവി പിടിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധ

Posted By:
Subscribe to Boldsky

പനിയോ ജലദോഷമോ വന്നാല്‍ ഉടന്‍ തന്നെ ആവി പിടിയ്ക്കുക എന്നതാണ് നമ്മള്‍ മലയാളികളുടെ ശീലം. എന്നാല്‍ ഇങ്ങനെ ആവി പിടിയ്ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു നിങ്ങള്‍ക്കറിയാമോ? പലപ്പോഴും ആവി പിടിയ്ക്കുന്നത് രോഗം കുറയ്ക്കാനാണ് എന്നാല്‍ നമ്മുടെ അറിവില്ലായ്മ പലപ്പോഴും രോഗത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നുള്ളതാണ് കാര്യം. വയര്‍ ഷേപ്പാവാന്‍ നാല് എളുപ്പവഴികള്

ആരോഗ്യത്തേക്കാള്‍ കൂടുതല്‍ അനാരോഗ്യത്തിലേക്കാണ് ഇത്തരം അറിവില്ലായാമ നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്. ആവി പിടിയ്ക്കുമ്പോള്‍ അത്യാവശ്യമായ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അല്‍പം ശ്രദ്ധയും കരുതലും ഉണ്ടെങ്കില്‍ ആവി പിടിയ്ക്കല്‍ സുഖകരമാക്കാം.

ബാം ഉപയോഗിക്കുന്നത്

ബാം ഉപയോഗിക്കുന്നത്

ജലദോഷമോ ചുമയോ ഉള്ളപ്പോഴാണ് ബാം ഇട്ട വെള്ളം കൊണ്ട് നമ്മള്‍ ആവി പിടിപ്പിക്കുന്നത്. എന്നാല്‍ ഇതിനു പകരം തുളസിയിലയോ യൂക്കാലി തൈലമോ ഉപയോഗിച്ച് ആവി പിടിയ്ക്കാവുന്നതാണ്.

മുഖത്തേക്ക് ആവി

മുഖത്തേക്ക് ആവി

ആവി പിടിയ്ക്കുമ്പോള്‍ പലരും ചെയ്യുന്ന തെറ്റുകളില്‍ സാധാരണമാണ് മുഖത്തേക്ക് ആവി വരുന്നത്. എന്നാല്‍ ഇത്തരത്തില്‍ അഞ്ച് മിനിട്ടില്‍ കൂടുതല്‍ നേരം മുഖത്തേയ്ക്ക് ആവി കൊള്ളിക്കാന്‍ പാടില്ല.

കണ്ണിനും പ്രത്യേക ശ്രദ്ധ

കണ്ണിനും പ്രത്യേക ശ്രദ്ധ

കണ്ണിലേക്ക് ആവിയടിക്കാന്‍ പാടില്ല എന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം. അതുകൊണ്ട് തന്നെ കണ്ണിനു മുകളില്‍ തുണി കൊണ്ട് മൂടി വേണം ആവി പിടിയ്ക്കാന്‍.

ഉപ്പില്‍ കാര്യമില്ല

ഉപ്പില്‍ കാര്യമില്ല

ചിലര്‍ ആവി പിടിയ്ക്കുന്ന വെള്ളത്തില്‍ ഉപ്പ് ഇടാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ഉപ്പ് ചേര്‍ത്തതു കൊണ്ട് യാതൊരു തരത്തിലുള്ള ഗുണവും ഉണ്ടാവില്ല.

വേപ്പറൈസര്‍ ഉപയോഗിക്കുമ്പോള്‍

വേപ്പറൈസര്‍ ഉപയോഗിക്കുമ്പോള്‍

വേപ്പറൈസറുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. വേപ്പറൈസര്‍ സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം മാത്രം വെള്ളം നിറയ്ക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

English summary

How To Use A Steam Vaporizer For Cough And Congestion

Cold and flu season is here, and with that comes uncomfortable symptoms. Learn how to use a steam vaporizer for cough and congestion.
Story first published: Saturday, January 30, 2016, 15:17 [IST]
Subscribe Newsletter