കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഭക്ഷണം

Posted By:
Subscribe to Boldsky

കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള മരുന്നുകള്‍ ഉപയോഗിച്ച് ഉള്ള ആരോഗ്യം കൂടി നശിച്ച അവസ്ഥയിലായിരിക്കും നമ്മളില്‍ പലരും. ഭക്ഷണ നിയന്ത്രണവും മരുന്നുകളും എല്ലാം കൊളസ്‌ട്രോളിനെ പ്രതിരോധിയ്ക്കാനായി നമ്മള്‍ ചെയ്യുന്നതാണ്.

ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനാണ് ശ്രമിക്കേണ്ടത്. എന്നാല്‍ പലപ്പോഴും നമ്മുടെ തന്നെ അശ്രദ്ധയും ഭക്ഷണ ശീലവും പലപ്പോഴും കൊളസ്‌ട്രോളിനെ അപകടകാരിയാക്കി മാറ്റുന്നു. നല്ല ഉറക്കം വേണോ, ചെറി കഴിയ്ക്കാം

എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മരുന്നു കഴിയ്ക്കാതെ തന്നെ കഴിയും. ഏതൊക്കെ രീതിയിലാണ് ഇത്തരത്തില്‍ ഭക്ഷണത്തിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാനാവുന്നത് എന്ന് നോക്കാം.

ഓട്‌സ്

ഓട്‌സ്

പ്രഭാത ഭക്ഷണത്തില്‍ ഓട്‌സ് ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മാത്രമല്ല നല്‍കുന്നത്. കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് കൊളസ്‌ട്രോളിനെ വരുതിയ്ക്ക നിര്‍ത്താന്‍ ഓട്‌സിന് കഴിയും.

ബ്ലൂബെറി

ബ്ലൂബെറി

എല്ലാ ദിവസവും ഭക്ഷണത്തില്‍ അരക്കപ്പ് ബ്ലൂ ബെറി ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിനും അഴകിനും നല്ലതാണ്. മാത്രമല്ല ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നു.

മുട്ട പ്രശ്‌നക്കാരനല്ല

മുട്ട പ്രശ്‌നക്കാരനല്ല

കൊഴുപ്പ് കൂടുതലുള്ളതിനാല്‍ മുട്ട കഴിയ്ക്കുന്നത് ശരീരത്തില്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുമെന്നും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുകയും ഇത് ഹൃദയാഘാതത്തിനു വഴിവെയ്ക്കുമെന്നൊരു ധാരണ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കൊളസ്‌ട്രോള്‍ പേടിയില്ലാതെ കഴിക്കാന്‍ പറ്റുന്ന പോഷകാഹാരമാണ് മുട്ട.

ചീര

ചീര

ചീര നല്‍കുന്ന ആരോഗ്യം എത്ര വലുതാണ് എന്നത് പറയാന്‍ കഴിയില്ല. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ചീര. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിന് ദോഷകരമാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിനും ചീര സഹായിക്കുന്നു.

മത്സ്യം

മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് ഉള്ളതിനാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് മത്സ്യം കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നത്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് മത്സ്യം കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ആവക്കാഡോ

ആവക്കാഡോ

മോണോസാച്ചുറേറ്റഡ് ഫാറ്റ് അടങ്ങിയതാണ് ആവക്കാഡോ. ദിവസവും ആവക്കാഡോ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റ് കഴിയ്ക്കുന്നതും ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു.

ബദാം, വാള്‍നട്ട്

ബദാം, വാള്‍നട്ട്

ബദാം, വാള്‍നട്ട് ആരോഗ്യമുള്ള ഹൃദയത്തിന് ഏറ്റവും നല്ലതാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് ബദാമും വാള്‍നട്ടും ഏറ്റവും ഉത്തമമാണ്.

English summary

How To Lower Cholesterol Naturally

It's easier to lower cholesterol than you might think! Learn more about cholesterol and how to improve your numbers today with these simple tips.
Story first published: Friday, April 1, 2016, 10:38 [IST]