For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാപ്പിക്കറിയാം കരളിനെ സംരക്ഷിക്കാന്‍

|

കാപ്പി ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കും. അടുക്കളയില്‍ നിന്നുളള കാപ്പിയുടെ ഗന്ധം പലപ്പോഴം രാവിലെ നിങ്ങളെ ഉണര്‍ത്താനായുളള അലാറമായി പ്രവര്‍ത്തിച്ചേക്കാം. ഈ സ്വാദുളള പാനീയം ലോകത്താകമാനം പ്രശസ്തമാണ്. 400 മില്ല്യന്‍ കപ്പ് കാപ്പി എല്ലാവര്‍ഷവും ഉപയോഗിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ കാപ്പി ലോകപ്രശസ്തമായ ഒരു പാനീയമാണ്. ഈ ലക്ഷണങ്ങള്‍ ഗര്‍ഭാശയ ക്യാന്‍സറിന്റേതാവാം

കാപ്പിയില്‍ ധാരാളം ആന്റിഓക്‌സിഡന്‍സും ,കഫിനും, വിറ്റാമിന്‍ B2, വിറ്റാമിന്‍ B5, പൊട്ടാസ്യം,മഗ്‌നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കാപ്പി കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്ന് ശാസ്ത്രിയമായി തെളിയിച്ചിട്ടുണ്ട്. കാപ്പി കുടിക്കുന്നതിലൂടെയുളള ഗുണങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു.

കാപ്പി ആയുസ്സ് വര്‍ദ്ധിപ്പിക്കും

കാപ്പി ആയുസ്സ് വര്‍ദ്ധിപ്പിക്കും

കാപ്പിയില്‍ ധാരാളം ആന്റിഓക്‌സിഡന്‍സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീ റാഡിക്കല്‍സുമായി പൊരുതുന്നു. ഫ്രീ റാഡിക്കല്‍സ് നിങ്ങളുടെ പ്രതിരോധശേഷിയെ ദുര്‍ബലമാക്കുന്നു. രോഗം വരാനുളള പ്രവണത കൂട്ടുന്നു.

 മരണനിരക്ക് കുറയ്ക്കുന്നു

മരണനിരക്ക് കുറയ്ക്കുന്നു

 തേന്‍ കറുവപ്പട്ട മിക്‌സ്, 4 മിനിട്ട് വ്യായാമം തേന്‍ കറുവപ്പട്ട മിക്‌സ്, 4 മിനിട്ട് വ്യായാമം

ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു

ക്യാന്‍സറില്‍ നിന്നും സംരക്ഷിക്കുന്നു

ആന്റിഓക്‌സിഡന്‍സിന്റെ സഹായത്തോടുകൂടിയാണ് കാപ്പിക്ക് ശരിരത്തിലെ ക്യാന്‍സറ്ിനെ ചെറുത്തുനില്‍ക്കാന്‍ സാധിക്കുന്നത്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ബയോളജിക്കല്‍ ആക്ട്ടിവ് സംയുകതങ്ങളായ കഫിന്‍, ഫിനോലിക്ക് ആസിഡ് എന്നിവ ആന്‍ിഓക്‌സിഡന്‍സിന്റെ പ്രവര്‍ത്തികള്‍ ചെയ്യുന്നു. ഇത് ഗഌക്കോസിന്റെയും സെക്‌സ് ഹോര്‍മോണ്‍സിന്റെയും പരിണാമത്തിനു സഹായിക്കും. ഇത് മൂത്രാശയ ക്യാന്‍സറിനെ തടയുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു.

 ചര്‍മ്മത്തിലെ ക്യാന്‍സര്‍

ചര്‍മ്മത്തിലെ ക്യാന്‍സര്‍

കാപ്പിയില്‍ അടങ്ങിയ കഫിന്‍ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ക്യാന്‍സറിനെ തടയുമെന്നാണ്. 2014 ല്‍ യൂറോപ്പ്യന്‍ ജേര്‍ണല്‍ ഓഫ് ക്യാന്‍സര്‍ പ്രിവന്‍ഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത് കാപ്പിയില്‍ അടങ്ങിയ കഫീന്‍ 43 ശതമാനം ക്യാന്‍സര്‍ സെല്ലുകളുടെ വളര്‍ച്ചയെ തടയുമെന്നാണ്. കാപ്പി കഴിക്കത്തവരുമായി താരതാമ്യപ്പെടുത്തുമ്പോഴാണിത്.

ലിവര്‍ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍

ലിവര്‍ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍

നിയന്ത്രിതമായ കാപ്പി ഉപയോഗം നിങ്ങളുടെ ലിവര്‍ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ കഴിയും. കാപ്പി നിങ്ങളുടെ ലിവറിന് ദോഷകരമായി ബാധിക്കുന്ന ഖവീല്‍ കഫീസ്റ്റോള്‍ എന്നിവ ശരിരത്തില്‍ എത്തുന്നത് തടയുന്നു. ഏതെങ്കിലും കരള്‍ രോഗമുളളവര്‍ ഫില്‍ട്ടര്‍ ചെയ്യാത്ത് കാപ്പി കുടിക്കരുത്, ഇത് രോഗം കൂടുതല്‍ വഷളാക്കും.

കിഡ്‌നി സ്റ്റോണ്‍ തടയും

കിഡ്‌നി സ്റ്റോണ്‍ തടയും

കിഡ്‌നി സ്റ്റോണ്‍ വളരെ വേദനാജനകമായ ഒന്നാണ്. സ്ഥിരമായി കാപ്പി കുടിക്കുന്നത് കരള്‍ സ്റ്റോണ്‍ ഉണ്ടാവുന്നത് തടയും. കാപ്പിയിലെ ആന്റിഓക്‌സിഡന്‍സ്, മെറ്റബോളിക്ക് ഗുണങ്ങള്‍ കരള്‍ സ്റ്റോണ്‍ വരുന്നത് തടയും.

English summary

How Drinking Coffee Helps You Live Longer

Here are some ways in which coffee helps you live longer and benefits your health.
Story first published: Thursday, October 6, 2016, 16:01 [IST]
X
Desktop Bottom Promotion