യുവ തലമുറയുടെ രാത്രി ഭക്ഷണം

Posted By: Super Admin
Subscribe to Boldsky

രാത്രികാലത്തെ പലഹാരം കഴിക്കൽ ഇന്ന് സാധാരണമാണ് .രാത്രിയിൽ പലഹാരം കഴിക്കുന്നത് തെറ്റൊന്നുമല്ല .എന്നാൽ ഈ സമയത്തുള്ള തെറ്റായ ഭക്ഷണ രീതി നിങ്ങളുടെ ഭാരം കൂട്ടുക മാത്രമല്ല ,നിങ്ങളുടെ ശരീരത്തെയും മോശമായി ബാധിക്കും .എങ്ങനെ രാത്രി പലഹാരം കൊറിക്കൽ ഒഴിവാക്കാം ?

How Can You Curb Nighttime Snacking

ഗവേഷകർ പറയുന്നത് രാത്രിയിലെ കൊറിക്കൽ ഒഴിവാക്കാൻ ഏറ്റവും മികച്ച വഴി പ്രഭാത ഭക്ഷണം നന്നായി കഴിക്കുക എന്നതാണ് .പ്രോട്ടീനും നാരുകളും അടങ്ങിയ എന്നാൽ കാർബോഹൈഡ്രേറ്റും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കുക .

How Can You Curb Nighttime Snacking

ഈ പ്രഭാത ഭക്ഷണം കൂടുതൽ സമയം നിൽക്കുകയും പഞ്ചസാരയുടെ അളവ് കുറയാതെ നോക്കുകയും ചെയ്യുന്നു .ഇത് ദിവസം മുഴുവനുമുള്ള ആരോഗ്യം തരുകയും രാത്രിയിലെ പലഹാരം കഴിക്കൽ കുറയ്ക്കുകയും ചെയ്യുന്നു . രാത്രിയിലെ കൊറിക്കൽ കുറയ്ക്കാനുള്ള മറ്റൊരു വഴി പകൽ ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുക എന്നതാണ് .അല്ലെങ്കിൽ ദിവസത്തിന്റെ അവസാനം ശരീരത്തിന് കൂടുതൽ ഭക്ഷണം വേണ്ടി വരും .അങ്ങനെ നിങ്ങൾ തെറ്റായ ഭക്ഷണ രീതിയിലേക്ക് പോകേണ്ടി വരും .

How Can You Curb Nighttime Snacking

ശരിയായ രീതിയിൽ അത്താഴം കഴിക്കുക .രാത്രിയിൽ വിശന്നിരിക്കരുത് .ഉറങ്ങുന്നതിനു മുൻപ് വയറു നിറഞ്ഞു എന്ന് ഉറപ്പാക്കുക .അല്ലെങ്കിൽ ഉറക്കത്തിന്റെ മധ്യത്തിൽ എഴുന്നേറ്റു പലഹാരം കൊറിക്കേണ്ടി വരും .അതിനാൽ ഉറങ്ങുന്നതിനു മുൻപ് ശരിയായി അത്താഴം കഴിക്കുക .

How Can You Curb Nighttime Snacking

രാത്രിയിൽ അടുക്കളയിൽ തൂങ്ങി നിൽക്കുന്നത് ഒഴിവാക്കുക .അത്താഴത്തിനു ശേഷം ഉറങ്ങാനായി പോകുക .ബുക്ക് വായിക്കുകയോ നിങ്ങളുടെ പങ്കാളിയുമായി സംസാരിക്കുകയോ ചെയ്യുക .ഇത് നിങ്ങളുടെ ശ്രദ്ധ മാറ്റുകയും രാത്രിയിലെ കൊറിക്കലിൽ നിന്നും രക്ഷിക്കുകയും ചെയ്യും .എന്നിട്ടും നിങ്ങൾക്ക് കഴിക്കണമെന്നു തോന്നുന്നുവെങ്കിൽ രാത്രിയിലേക്ക് അനുയോജ്യമായ ലഘു ഭക്ഷണം കഴിക്കുക .കുക്കീസോ മറ്റു കലോറി കൂടിയ ഭക്ഷണം കഴിക്കരുത് .ഇത് ദഹനക്കേട് ഉണ്ടാക്കും .വാഴപ്പഴം പോലുള്ളവ കഴിക്കുക .ഇതിലെ പൊട്ടാസ്യം നിങ്ങളെ നന്നായി ഉറങ്ങാൻ സഹായിക്കും .

English summary

How Can You Curb Nighttime Snacking

Read to know how to curb nighttime snacking. Also, read to know the remedies to curb night time snacking.
Story first published: Wednesday, September 28, 2016, 17:16 [IST]