സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ ഈ എളുപ്പമാര്‍ഗ്ഗം

Posted By:
Subscribe to Boldsky

സ്റ്റാമിന എന്ന വാക്ക് നമുക്ക് കേട്ടു കേള്‍വി മാത്രമല്ല സ്റ്റാമിന ഇല്ലാത്തതിന്റെ പേരില്‍ പലപ്പോഴും ദു:ഖിച്ചിരിയ്ക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ സമ്പത്ത് എന്ന് പറയുന്നത് ശാരീരികമായ കരുത്ത് തന്നെയാണ്.

രോഗപ്രതിരോധ ശേഷി ഉള്ളതും മാനസികമായും ശാരീരികമായും നിലനില്‍പ്പുള്ളതുമായ ശരീരമാണ് എല്ലാവരും ആഗ്രഹിക്കുന്നതും. വയറു ചാടുന്നതിന് കൊഴുപ്പല്ല , കാരണം വേറെ

എന്നാല്‍ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഉടന്‍ തന്നെ തളര്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണ് എന്നതാണ് ഇതിന്റെ അര്‍ത്ഥം. എന്നാല്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് സ്റ്റാമിനയും ഊര്‍ജ്ജവും ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളൂ.

ഭക്ഷണക്രമം ശ്രദ്ധിക്കുക

ഭക്ഷണക്രമം ശ്രദ്ധിക്കുക

ഭക്ഷണത്തില്‍ വ്യത്യസ്തത നല്ലതാണ്. എന്നാല്‍ ആരോഗ്യമുള്ള ഭക്ഷണമായിരിക്കണം കഴിയ്‌ക്കേണ്ടത്. കൊഴുപ്പ് കുറഞ്ഞ ഇറച്ചിയും ഭക്ഷണങ്ങളും ശീലമാക്കുക. ഇത് ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മാനസികമായും കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.

ഇഷ്ടപ്പെട്ട വ്യായാമം

ഇഷ്ടപ്പെട്ട വ്യായാമം

വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ അവനവന്റെ ശരീര പ്രകൃതി അനുസരിച്ച് വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കും. ഇതിലൂടെ സ്റ്റാമിന വീണ്ടെടുക്കാം.

 വിശ്രമം ശ്രദ്ധിക്കുക

വിശ്രമം ശ്രദ്ധിക്കുക

എന്തെങ്കിലും വ്യായാമമോ കായിക വിനോദങ്ങളോ ചെയ്യുമ്പോള്‍ ഇടയ്ക്കിടെയുള്ള വിശ്രമം ഒഴിവാക്കുക. അമിതമായി ആയാസം തോന്നുന്നുണ്ടെങ്കില്‍ സെക്കന്റുകള്‍ മാത്രം വിശ്രമിക്കുക.

 ഭക്ഷണം കഴിയ്ക്കുന്നത്

ഭക്ഷണം കഴിയ്ക്കുന്നത്

ഭക്ഷണം കഴിയ്ക്കുന്നത് പലതവണയായി കുറഞ്ഞ അളവില്‍ കഴിയ്ക്കുന്നതാണ് നല്ലത്. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക.

 വെള്ളം ധാരാളം

വെള്ളം ധാരാളം

നിര്‍ജ്ജലീകരണം പലപ്പോഴും മരണത്തിന് വരെ കാരണമാകുന്നു. അതുകൊണ്ട് തന്നെ ശാരീരിക ക്ഷണത വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വെള്ളം ധാരാളം കുടിയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍

കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ഒരിക്കലും ശരീരത്തിന് അനാരോഗ്യം ഉണ്ടാക്കുന്ന ഒന്നല്ല. മസിലുകളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാന്‍ ഇത്തരത്തിലുള്ള ഭക്ഷണങ്ങളും കഴിയ്ക്കുക.

ദു:ശ്ശീലങ്ങള്‍ കുറയ്ക്കുക

ദു:ശ്ശീലങ്ങള്‍ കുറയ്ക്കുക

ദു:ശ്ശീലങ്ങള്‍ കുറയ്ക്കുന്നത് നല്ലതാണ്. മദ്യപാനം, പുകവലി തുടങ്ങിയവ കായികക്ഷണമത കുറയ്ക്കുകയാണ് ചെയ്യുന്നത്.

എല്ലാ ദിവസവും ഒരു പോലെ

എല്ലാ ദിവസവും ഒരു പോലെ

വ്യായാമം ചെയ്യുന്നതാണെങ്കിലും എല്ലാ ദിവസവും ഒരു പോലെ തുടങ്ങുക. ആദ്യം ഏത് വ്യായാമമാണോ ചെയ്യുന്നത് അത് തുടരുക.

English summary

Home Remedies to Increase Stamina and Energy

If you are feeling worn out, you can find renewed vigor and energy with a few simple lifestyle changes and home remedies.
Story first published: Friday, September 30, 2016, 14:15 [IST]
Subscribe Newsletter