Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
വയറു ചാടുന്നതിന് കൊഴുപ്പല്ല , കാരണം വേറെ
ബെല്ലി ഫാറ്റ് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന കൊഴുപ്പ് പലപ്പോഴും ആരോഗ്യത്തിനും ശരീരത്തിനും അപകടം തന്നെയാണ്. കുടവയറിന് പ്രധാന കാരണം അമിതമായ കൊഴുപ്പ് ശരീരത്തിലെത്തുന്നതും അമിത ഭക്ഷണ ശീലവും എല്ലാം തന്നെയാണ്. എന്നാല്‍ ഇതല്ലാതെ തന്നെ കുടവയറിന് ഒരുപാട് കാരണങ്ങള്‍ ഉണ്ട്.
കൊഴുപ്പല്ലാതെയും കുടവയറിന് പിന്നിലുള്ള കാരണങ്ങള്‍ ചില്ലറയല്ല. ദഹനസംബന്ധമായ പ്രശ്നങ്ങളും അമിത ഭക്ഷണത്തിന് ശേഷം ഉണ്ടാകുന്ന ബ്ലോട്ടിംഗ് എല്ലാം ഇത്തരത്തില്‍ വയറ് വീര്‍ക്കുന്നതിന് കാരണമാണ്. കൊഴുപ്പല്ലാതെ വയര്‍ വീര്‍ക്കുന്നതിന് ചില കാരണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ആവശ്യത്തിന് വെള്ളം കിട്ടാതിരിയ്ക്കുമ്പോള്‍
നിര്‍ജ്ജലീകരണം എന്ന അവസ്ഥ പലപ്പോഴും പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യത്തിന് വെള്ളം കിട്ടാതെ വരുമ്പോള്‍ ശരീരം ശരീര കോശങ്ങളില്‍ നിന്നുള്ള ദ്രാവകങ്ങള്‍ എടുത്ത് തുടങ്ങും. ഇത് പിന്നീട് സൂക്ഷിച്ചു വെയ്ക്കുമ്പോഴാണ് വയര്‍ വീര്‍ത്തു വരാന്‍ കാരണമായി മാറുന്നത്.

മലബന്ധം
മലബന്ധം ആണ് മറ്റൊരു പ്രധാന പ്രശ്നം. കാരണം ശരീരത്തിന് ആവശ്യത്തിന് ഫൈബര്‍ ഇല്ലാത്തതാണ് പ്രധാനമായും മലബന്ധത്തിന്റെ കാരണം. ഇത് പലപ്പോഴും ഗ്യാസ് വര്‍ദ്ധിപ്പിക്കും. അത് വയര്‍ വീര്‍ക്കാന്‍ കാരണമാകും.

മാനസിക സമ്മര്‍ദ്ദം
മാനസിക സമ്മര്‍ദ്ദം കൊണ്ട് പലപ്പോഴും വയര്‍ വികസിക്കാന്‍ കാരണമാകും. സമ്മര്‍ദ്ദത്തിന് തുടര്‍ച്ചയായി വിധേയയാകുമ്പോള്‍ ഇത് ദഹനവ്യവസ്ഥയെ താറുമാറാക്കുന്നു. ഇതോടെ നെഗറ്റീവി ചിന്തകള്‍ ശരീരത്തെ വികൃതമാക്കുന്നു.

ഭക്ഷണം കഴിയ്ക്കുന്നതിലെ വേഗത
ഭക്ഷണം കഴിയ്ക്കുന്നതിലെ വേഗതയാണ് മറ്റൊരു കാര്യം. ഇത്തരം വേഗം വേഗം ഭക്ഷണം കഴിയ്ക്കുന്നത് പലപ്പോഴും ദഹനത്തിന് തടസ്സം നില്ക്കുന്നു. ശരിയ്ക്ക് ചവച്ചരയ്ക്കാത്ത ഭക്ഷണം ദഹിക്കാന്‍ സമയം കൂടുതല്‍ എടുക്കുന്നു.

കാര്‍ബോഹൈഡ്രേറ്റഡ് ഭക്ഷണം
അമിതമായി കാര്‍ബോഹൈഡ്രേറ്റഡ് ആയ ഭക്ഷണം കഴിയ്ക്കുന്നത് വയര്‍ വീര്‍ത്ത് വരാന്‍ കാരണമാകുന്നു. പഞ്ചസാരയുടേയും മധുരത്തിന്റേയും ഉപയോഗം കഴിവതും കുറയ്ക്കുക. ഇത് പലപ്പോഴും വയര്‍ വീര്‍ക്കുന്നതിന് ചുക്കാന്‍ പിടിയ്ക്കുന്നു.



Click it and Unblock the Notifications