For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഫക്കെട്ടകറ്റാന്‍ സ്വാഭാവിക വഴികള്‍

|

കഫക്കെട്ട് കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിയ്ക്കുന്ന ഒന്നാണ്. ഇത് വേണ്ട രീതിയില്‍ ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങളുമുണ്ടാകും.

കഫക്കെട്ടിന് ആന്റിബയോട്ടിക്‌സ് കഴിയ്ക്കുന്നതിനു മുന്‍പ് സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്.

കഫക്കെട്ടൊഴിവാക്കാനുള്ള സ്വാഭാവിക വഴികളെന്തെന്നു നോക്കൂ, വായിക്കൂ, ഹോട്ടല്‍ ഭക്ഷണം കഴിക്കാനേ തോന്നില്ല...

മഞ്ഞള്‍ കലര്‍ത്തിയ പാല്‍

മഞ്ഞള്‍ കലര്‍ത്തിയ പാല്‍

മഞ്ഞള്‍ കലര്‍ത്തിയ പാല്‍ കുടിയ്ക്കുന്നത് കഫക്കെട്ടൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. കഫക്കെട്ടു വഴിയുള്ള അണുബാധ തടയുന്നതിനും ഇത് നല്ലതാണ്.

വയമ്പ്

വയമ്പ്

വയമ്പ് കഫക്കെട്ടൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. ഇത് തേനിലോ പാലിലോ ചാലിച്ചു കഴിയ്ക്കാം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയിട്ടു തിളപ്പിച്ച വെള്ളത്തില്‍ അല്‍പം തേന്‍ ചേര്‍ത്തു കഴിയ്ക്കുന്നത് കഫക്കെട്ടൊഴിവാക്കാന്‍ ഏറെ നല്ലതാണ്.

യൂക്കാലി തൈലം, ടീ ട്രീ ഓയില്‍

യൂക്കാലി തൈലം, ടീ ട്രീ ഓയില്‍

യൂക്കാലി തൈലം, ടീ ട്രീ ഓയില്‍ എന്നിവ വെള്ളത്തില്‍ കലര്‍ത്തി ആവി പിടിയ്ക്കുക. ഇത് കഫക്കെട്ടു മാറാന്‍ ഏറെ നല്ലതാണ്.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ഒരു കപ്പു ചൂടുവെള്ളത്തില്‍ 2 സ്പൂണ്‍ ചെറുനാരങ്ങാനീര്, ഒരു സ്പൂണ്‍ തേന്‍ എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് കഫക്കെട്ടു മാറാന്‍ ഏറെ നല്ലതാണ്.

തേന്‍

തേന്‍

തേന്‍ ദിവസവും രണ്ടുമൂന്നു തവണ കഴിയ്ക്കുന്നതും കഫക്കെട്ടൊഴിവാക്കാന്‍ നല്ലതാണ്.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നതും കഫക്കെട്ടു മാറാന്‍ നല്ലതാണ്. അത് അണുബാധ തടയാനും സഹായിക്കും.

ക്യാരറ്റ്

ക്യാരറ്റ്

ക്യാരറ്റ് കഷ്ണങ്ങളാക്കി വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് പിന്നീട് പുറത്തെടുത്ത് നല്ലപോലെ ഉടയ്ക്കുക. ക്യാരറ്റ് തിളപ്പിച്ച വെള്ളത്തില്‍ തന്നെ ഇത് ഇളക്കിച്ചേര്‍ക്കുക. ഇത് പലതവണയായി കുടിയ്ക്കുന്നതും കഫക്കെട്ടു മാറാന്‍ നല്ലതാണ്.

English summary

Home Remedies To Remove Phlegm

Here are some home remedies to remove to phlegm. Read more to know about,
Story first published: Friday, March 18, 2016, 11:33 [IST]
X
Desktop Bottom Promotion