വെളുത്തുള്ളി മുളപ്പിച്ചേ ഉപയോഗിയ്ക്കാവു, കാരണം

Posted By:
Subscribe to Boldsky

ഭക്ഷണവസ്തുക്കള്‍ ഗുണം കൂടുതല്‍ ലഭ്യമാക്കാന്‍ പല രീതിയിലും ഉപയോഗിയ്ക്കാം. സാധാരണ പയര്‍ വര്‍ഗങ്ങള്‍ മുളപ്പിച്ചുപയോഗിയ്ക്കുന്നത് ഗുണം വര്‍ദ്ധിപ്പിയ്ക്കും. എന്നാല്‍ ഉരുളക്കിഴങ്ങു പോലെയുള്ളവ മുള വന്നവ ഉപയോഗിയ്ക്കാന്‍ പാടില്ലെന്നു പറയും.

വെളുത്തുള്ളി ഭക്ഷണവസ്തുക്കളില്‍ സ്വാദു വര്‍ദ്ധിപ്പിയ്ക്കാന്‍ മാത്രമല്ല, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ മാറാന്‍ കൂടി സഹായിക്കുന്നവയാണ്. എന്നാല്‍ മുള്ച്ച, അതായത് പച്ച നിറത്തിലെ മുള വന്ന വെളുത്തുള്ളി ഉപയോഗിയ്ക്കുന്നത് കൂടുതല്‍ നല്ലതാണെന്നു പറയും.

മുളപ്പിച്ച വെളുത്തുള്ളി ഉപയോഗിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,മുളച്ച ഉരുളക്കിഴങ്ങ്‌ മരണം സമ്മാനിയ്‌ക്കും!!

ആന്റിഓക്‌സിഡന്റുകള്‍

ആന്റിഓക്‌സിഡന്റുകള്‍

മുള വന്ന വെളുത്തുള്ളിയില്‍ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഏറെ ഗുണകരമാണ്.

ആന്റിഓക്‌സിഡന്റുകളും

ആന്റിഓക്‌സിഡന്റുകളും

ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്ന എന്‍സൈം ഉല്‍പാദനം ത്വരിതപ്പെടുത്തും. ഇത്തരം എന്‍സൈമുകള്‍ ഹൃദയത്തിലെ ബ്ലോക്കുകള്‍ തടയാന്‍ ഏറെ നല്ലതാണ്.

സ്‌ട്രോക്ക് തടയാന്‍ സഹായിക്കും.

സ്‌ട്രോക്ക് തടയാന്‍ സഹായിക്കും.

ഇതിലെ അജോയിന്‍, നൈട്രേറ്റുകള്‍ എന്നിവ രക്തം കട്ട പിടിയ്ക്കുന്നതു തടയുന്നതു വഴി സ്‌ട്രോക്ക് തടയാന്‍ സഹായിക്കും.

പ്രതിരോധശേഷി

പ്രതിരോധശേഷി

ശരീരത്തിന് പ്രതിരോധശേഷി നല്‍കുന്നതിന് മുളപ്പിച്ച വെളുത്തുള്ളി ഏറെ നല്ലതാണ്. ചുമ, അണുബാധ, കോള്‍ജ് എന്നിവയ്‌ക്കെല്ലാം നല്ലൊന്നാന്തരം പരിഹാരമാണ് മുളപ്പിച്ച വെളുത്തുള്ളി.

ചര്‍മത്തിന്

ചര്‍മത്തിന്

ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മത്തിന് ഏറെ നല്ലതാണ്. ചുളിവുകളും ചര്‍മം അയഞ്ഞു തൂങ്ങുന്നതുമെല്ലാം തടഞ്ഞ് ചര്‍മത്തിന് പ്രായക്കുറവു നല്‍കും.

ബാക്ടീരിയ, ഫംഗല്‍,വൈറല് ഇന്‍ഫെക്ഷനുകള്‍

ബാക്ടീരിയ, ഫംഗല്‍,വൈറല് ഇന്‍ഫെക്ഷനുകള്‍

ബാക്ടീരിയ, ഫംഗല്‍,വൈറല് ഇന്‍ഫെക്ഷനുകള്‍ തടയാന്‍ ഇത് ഏറെ നല്ലതാണ്.

ബിപി

ബിപി

രക്തപ്രവാഹത്തെ നിയന്ത്രിയ്ക്കുന്നതു വഴി ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

ആന്റിബയോട്ടിക്‌സ് ഗുണം

ആന്റിബയോട്ടിക്‌സ് ഗുണം

മുളപ്പിച്ച വെളുത്തുള്ളിയില്‍ അലിസിന്‍ തോത് അധികമാണ്. ഇത് സ്വാഭാവിക ആന്റിബയോട്ടിക്‌സ് ഗുണം നല്‍കുന്നു.

നാഡികളുടെ ആരോഗ്യത്തിന്

നാഡികളുടെ ആരോഗ്യത്തിന്

നാഡികളുടെ ആരോഗ്യത്തിന് മുളപ്പിച്ച വെളുത്തുള്ളി ഏറെ ഗുണകരമാണ്. ഇതുകൊണ്ടുതന്നെ ഓര്‍മക്കുറവു പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഏറെ സഹായകം.

ക്യാന്‍സര്‍ കോശങ്ങള്‍

ക്യാന്‍സര്‍ കോശങ്ങള്‍

മുളപ്പിച്ച വെളുത്തുള്ളിയിലെ ഫൈറ്റോകെമിക്കലുകള്‍ ക്യാന്‍സര്‍ കോശങ്ങള്‍ പടരുന്നതു തടയു. ക്യാന്‍സറുണ്ടാക്കുന്ന കാര്‍സിനോജനുകളുടെ പ്രവര്‍ത്തനത്തിന് തടയിയും.

വെളുത്തുള്ളി മുളപ്പിച്ചേ ഉപയോഗിയ്ക്കാവു

വെളുത്തുള്ളി മുളപ്പിച്ചേ ഉപയോഗിയ്ക്കാവു

വായു കടക്കുന്ന ജാറിലിട്ട് വച്ചാല്‍ വെളുത്തുള്ളി മുളയ്ക്കാന്‍ എളുപ്പമാണ്. അല്‍പം പഴയ വെളുത്തുള്ളി, അതായത് ഉണങ്ങിയ രീതിയിലുള്ളവയാണ് എളുപ്പത്തില്‍ മുളയ്ക്കുക. വെളുത്തുള്ളിയിലെ ജലാംശം ഞെക്കി നീക്കി വയ്ക്കുന്നത് മുളയ്ക്കാന്‍ എളുപ്പമാക്കും.

വെളുത്തുള്ളി മുളപ്പിച്ചേ ഉപയോഗിയ്ക്കാവു

വെളുത്തുള്ളി മുളപ്പിച്ചേ ഉപയോഗിയ്ക്കാവു

കാല്‍ വിണ്ടു കീറുന്നത് തടയാനും മുളപ്പിച്ച വെളുത്തുള്ളി തന്നെ സഹായിക്കുന്നു. മുളപ്പിച്ച വെളുത്തുള്ളിയുടെ നീര് ഉപയോഗിച്ച് കാല്‍ വിണ്ടു കീറുന്ന സ്ഥലങ്ങളില്‍ തേച്ചാല്‍ മതി.

വെളുത്തുള്ളി മുളപ്പിച്ചേ കഴിയ്ക്കാവൂ

വെളുത്തുള്ളി മുളപ്പിച്ചേ കഴിയ്ക്കാവൂ

ജലദോഷവും പനിയും പെട്ടെന്ന് മാറാന്‍ മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. മുളപ്പിച്ച വെളുത്തുള്ളി വെള്ളത്തില്‍ തിളപ്പിച്ച് ആ വെള്ളം കൊണ്ട് ആവി പിടിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ജലദോഷവും പനിയും മാറും എന്നതാണ് സത്യം.

വെളുത്തുള്ളി മുളപ്പിച്ചേ കഴിയ്ക്കാവൂ

വെളുത്തുള്ളി മുളപ്പിച്ചേ കഴിയ്ക്കാവൂ

പക്ഷാഘാതം തടയുന്നതിനും മുളപ്പിച്ച വെളുത്തുള്ളി അല്‍പം മുന്നിലാണ്. ആര്‍ത്രൈറ്റിസ് വേദന കുറയ്ക്കാനും അതുവഴി പക്ഷാഘാതത്തെ നേരിടാനും വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള എന്‍സൈമുകള്‍ സഹായിക്കുന്നു.

വെളുത്തുള്ളി മുളപ്പിച്ചേ കഴിയ്ക്കാവൂ

വെളുത്തുള്ളി മുളപ്പിച്ചേ കഴിയ്ക്കാവൂ

അകാല വാര്‍ദ്ധക്യത്തെ തടയുന്നതിനും മുളപ്പിച്ച വെളുത്തുള്ളി സഹായിക്കുന്നു. ശരീരത്തില്‍ ഇത് കൊണ്ടുണ്ടാകുന്ന ചുളിവുകള്‍ക്കും മറ്റു സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും മുളപ്പിച്ച വെളുത്തുള്ളി തന്നെയാണ് മു്ന്നില്‍.

English summary

Health Benefits Of Eating Sprouted Garlic

Read to know about the health benefits of sprouted garlic,