For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോറിനെ സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍

|

മനുഷ്യന് എന്തൊക്കെ കഴിവുണ്ടെങ്കിലും അതെല്ലാം പ്രാവര്‍ത്തികമാക്കണമെങ്കില്‍ തലച്ചോര്‍ പ്രവര്‍ത്തിക്കണം. എങ്കില്‍ മാത്രമേ അത്തരം കഴിവുകള്‍ക്ക് പ്രസക്തിയുള്ളൂ. ആരോഗ്യത്തോടെയുള്ള ബ്രെയിന്‍ ആയിരിക്കണം എല്ലാവര്‍ക്കും വേണ്ടതും. എന്നല്‍ നമ്മുടെ തന്നെ ചില ശീലങ്ങള്‍ കൊണ്ട് തലച്ചോറിന്റെ ആരോഗ്യം നശിക്കും.

എന്നാല്‍ ഇത്തരം ശീലങ്ങള്‍ ഒഴിവാക്കിയും നല്ല ഭക്ഷണത്തിലൂടെയും തലച്ചോറിന്റെ ആരോഗ്യം നമുക്ക് സംരക്ഷിക്കാം. അതിനായി എന്തൊക്കെ ഭക്ഷണങ്ങളാണ് നമ്മള്‍ കഴിയ്‌ക്കേണ്ടത് എന്നു നോക്കാം. ഉപ്പും കുരുമുളകും നാരങ്ങയും ചേര്‍ന്നാല്‍......

മത്സ്യവിഭവങ്ങള്‍

മത്സ്യവിഭവങ്ങള്‍

കടല്‍ വിഭവങ്ങളെല്ലാം തന്നെ തലച്ചോറിന്റെ ആരോഗ്യത്തെ രക്ഷിക്കും. മത്സ്യവിഭവങ്ങള്‍ക്ക് അല്‍പം കൂടുതല്‍ പ്രാധാന്യം ഇക്കാര്യത്തില്‍ ഉണ്ട് എന്ന് തന്നെ പറയാം. ഇതിലടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡാണ് തലച്ചോറിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നത്.

നട്‌സ്

നട്‌സ്

നട്‌സ് കഴിയ്ക്കുന്നതും തലച്ചോറിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കും. ഇത് തലച്ചോറിലെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഇതിലെ ഫാറ്റി ആസിഡുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുകയും ചെയ്യുന്നു.

ബെറികള്‍

ബെറികള്‍

ബെറികളും ഇത്തരത്തില്‍ തലച്ചോറിനെ ഉത്തേജിപ്പിക്കുന്നു. ആരോഗ്യപരമായി മാത്രമല്ല മാനസികപരമായും ഉത്തേജനം നല്‍കാന്‍ ബെറികള്‍ കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ കഴിയ്ക്കുന്നതും ആരോഗ്യത്തിനു വളരെ നല്ലതാണ്. ഇതിലുപരി തലച്ചോറിന്റെ ആരോഗ്യത്തേയും ഇത് സഹായിക്കുന്നു. വിറ്റാമിന്‍ ബിയാണ് ധാന്യങ്ങളിലെ പ്രധാന ഘടകം. ഇത് തലച്ചോറിനെ ഉദ്ദീപിപ്പിക്കുന്നു.

 മുന്തിരി

മുന്തിരി

മുന്തിരി രണ്ട് തരമുണ്ട് പച്ച നിറമുള്ളതും കറുപ്പ് നിറമുള്ളതും. എന്നാല്‍ ഇതില്‍ കറുപ്പ് നിറമുള്ള മുന്തിരിയാണ് ആരോഗ്യത്തെ കൂടുതല്‍ സഹായിക്കുന്നത്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു.

English summary

Five foods to boost your brain power

As we get old, we become aware of the importance of keeping a good shape. As well, we like to keep our brain young.
Story first published: Thursday, June 2, 2016, 16:57 [IST]
X
Desktop Bottom Promotion