For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖം കണ്ടാല്‍ രോഗം പറയാം

|

മുഖം മനസിന്റെ കണ്ണാടിയാണെന്നു പറയാം. ഇതു മാത്രമല്ല, ശരീരത്തിന്റെ, ആരോഗ്യത്തിന്റെ കൂടെ കണ്ണാടിയാണെന്നു പറയാം.

ഫേഷ്യല്‍ ഡയഗ്നോസിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. പണ്ടുകാലത്ത് രോഗങ്ങള്‍ കണ്ടെത്താന്‍ ചൈനയില്‍ ഉപയോഗിച്ചിരുന്ന രീതി കൂടിയാണിത്.

മുഖത്തു വരുന്ന പല ലക്ഷണങ്ങളും പല രോഗങ്ങളുടേയും സൂചന കൂടിയാകാം. ഇവയെക്കുറിച്ചറിയൂ

മുഖം കണ്ടാല്‍ രോഗം പറയാം

മുഖം കണ്ടാല്‍ രോഗം പറയാം

താടിയിലോ നെറ്റിയിലോ ഇടയ്ക്കിടെ വന്നുപോകുന്ന കുരുക്കള്‍ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നാണ് കാണിക്കുന്നത്.

മുഖം കണ്ടാല്‍ രോഗം പറയാം

മുഖം കണ്ടാല്‍ രോഗം പറയാം

കവിളുകളുടെ നടുവിലായി എന്തെങ്കിലും പാടോ വരകളോ പെട്ടെന്നു പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ഇത് ശ്വസനസംബന്ധമായ തകരാറുകളാണ് കാണിക്കുന്നത്. ശരീരത്തിന് ആവശ്യമായ ഓക്‌സജന്‍ ലഭിക്കുന്നില്ലെന്നാണ് ഇതു പറയുന്നത്.

മുഖം കണ്ടാല്‍ രോഗം പറയാം

മുഖം കണ്ടാല്‍ രോഗം പറയാം

കവിളുകളില്‍ ചിലപ്പോള്‍ അല്‍പം സ്ഥലത്ത് നിറംമാറ്റമോ ചുവന്ന തടിപ്പുകളോ കാണാം. ശരീരത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ കൂടുതലായിട്ടുണ്ടെന്നാണ് ഇത് കാണി്കുന്നത്. ചിലപ്പോള്‍ കാപ്പി, ചായ എന്നിവയുടെ അളവ് കൂടുന്നതും ഇത്തരത്തില്‍ ശരീരത്തില്‍ വിഷപദാര്‍ത്ഥങ്ങള്‍ കൂടുതലാകാന്‍ കാരണമാകുന്നു. ശരീരത്തില്‍ നിന്നും വിഷപദാര്‍ത്ഥങ്ങള്‍ നീക്കം ചെയ്യാനുണ്ടെന്നാണ് ഇത് കാണിക്കുന്നത്.

മുഖം കണ്ടാല്‍ രോഗം പറയാം

മുഖം കണ്ടാല്‍ രോഗം പറയാം

വായ വയറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചുണ്ടുകളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വയറിന്റെയും കുടലിന്റെയും പ്രശ്‌നങ്ങളേയാണ് കാണിക്കുന്നത്. ചുണ്ടിന്റെയും താടിയുടേയും ഇടയിലുള്ള ചര്‍മം ചെറുകുടലുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടങ്ങളിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ വയറിലെ ആരോഗ്യപ്രശ്‌നങ്ങളേയാണ് കാണിക്കുന്നത്.

മുഖം കണ്ടാല്‍ രോഗം പറയാം

മുഖം കണ്ടാല്‍ രോഗം പറയാം

ചിലര്‍ക്ക് മോണയില്‍ നിന്നും ചോര വരുന്ന പ്രശ്‌നമുണ്ടാകും. ഇത് വയറ്റിലെ അസിഡിറ്റിയെ കാണിക്കുന്നു. വരണ്ട ചുണ്ടുകളാകട്ടെ, ശരീരത്തിന് ആവശ്യമുള്ള വെള്ളം ലഭിക്കുന്നില്ലെന്നാണ് കാണിക്കുന്നത്. ചുണ്ടിലെ വ്രണങ്ങള്‍ പ്ലീഹയിലെ പ്രശ്‌നങ്ങളുടെ ലക്ഷണമാണ്.

മുഖം കണ്ടാല്‍ രോഗം പറയാം

മുഖം കണ്ടാല്‍ രോഗം പറയാം

താടിയിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ കിഡ്‌നി പ്രശ്‌നങ്ങളെ സൂചിപ്പിക്കുന്നു. താടിയില്‍ നീരു പോലെ കാണുകയാണെങ്കില്‍ കിഡ്‌നി കൂടുതല്‍ പ്രവര്‍ത്തിക്കുന്നുവെന്നര്‍ത്ഥം. ടെന്‍ഷന്‍ കൂടുകയാണെങ്കിലും താടിയില്‍ ഈ പ്രശ്‌നം വരാം.

മുഖം കണ്ടാല്‍ രോഗം പറയാം

മുഖം കണ്ടാല്‍ രോഗം പറയാം

പുരികങ്ങളുടെ ആരോഗ്യവും ശരീരത്തിലെ വിഷവസ്തുക്കളുമായി ബന്ധമുണ്ട്. പുരികങ്ങള്‍ക്കടുത്ത് പ്രശ്‌നങ്ങള്‍ കാണുകയാണെങ്കില്‍ കരളിന്റെ ആരോഗ്യം ശരിയല്ലെന്നര്‍ത്ഥം.

മുഖം കണ്ടാല്‍ രോഗം പറയാം

മുഖം കണ്ടാല്‍ രോഗം പറയാം

വലതു പുരികമാണ് കൂടുതല്‍ ബലമുള്ളതും നല്ലതുമായി തോന്നുന്നതെങ്കില്‍ ഇത്തരക്കാര്‍ ദേഷ്യം പുറത്തേക്കു പ്രകടിപ്പിക്കുന്നവരാണെന്ന് ചൈനീസ് രീതികള്‍ പറയുന്നു. ഇടതു പുരികത്തിനാണ് ശക്തി കൂടുതലെങ്കില്‍ ഇത്തരക്കാര്‍ ദേഷ്യം ഉള്ളിലൊതുക്കുന്ന തരമാണത്രെ.

English summary

Face Says About Your Health

Here some of your facial signs indicate the health condition of your body. Read more to know about,
Story first published: Sunday, February 7, 2016, 1:11 [IST]
X
Desktop Bottom Promotion