For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരികസമീപം ചുളിവ്, കാര്യം ഗുരുതരം!!

|

കിഡ്‌നി, ലിവര്‍ പ്രശ്‌നം മുഖത്തു തന്നെ....

മുഖം മനസിന്റെ കണ്ണാടിയാണെന്നു പറയും. മനസിന്റെ മാത്രമല്ല, ശരീരത്തിന്റെ ആരോഗ്യവും മുഖത്തു നോക്കിയാലറിയാം.

ഇതിനായി ഒരു ശാസ്ത്രശാഖ തന്നെയുണ്ട്. ഫേസ് മാപ്പിംഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. ആയുര്‍വേദപ്രകാരമുള്ള ഒന്നാണിത്. ചര്‍മം നോക്കി രോഗം വിലയിരുത്തുന്ന ഒന്ന്. ഡോക്ടര്‍മാര്‍ കണ്ണും നാക്കുമെല്ലാം പരിശോധിയ്ക്കുന്നതിന്റെ അടിസ്ഥാനം.

മുഖത്തെ ഓരോ ഭാഗങ്ങളും ഓരോ അവയവങ്ങളെ സൂചിപ്പിയ്ക്കുന്നു, അവയുടെ ആരോഗ്യനിലവാരത്തെ സൂചിപ്പിയ്ക്കുന്നു. ഇതെക്കുറിച്ചറിയൂ, ഇവ തരുന്ന സൂചനകളെക്കുറിച്ചറിയൂ,

കണ്ണുകള്‍

കണ്ണുകള്‍

കണ്ണു നോക്കി പല കാര്യങ്ങളും പറയാം. കണ്ണിന് നിറവ്യത്യാസമോ വല്ലാതെ വെളുപ്പോ ആണെങ്കില്‍ ജോയന്റ് പ്രശ്‌നങ്ങളാണ് കാരണം. ചുവന്ന കണ്ണുകള്‍ ആഹാരരീതി ശരിയല്ലെന്നുള്ളതിന്റെ ലക്ഷണമാണ്. കൃഷ്ണമണിയ്ക്കു ചുറ്റും വലയമെങ്കില്‍ ശരീരത്തില്‍ ഉപ്പും പഞ്ചസാരയും കൂടുതലെന്നര്‍ത്ഥം.

നാക്കില്‍

നാക്കില്‍

നാക്കു വൃത്തിയാക്കിയിട്ടും നാക്കില്‍ ആവരണവും നാക്കിന് പരുപരുപ്പുമുണ്ടെങ്കില്‍ ലിവര്‍ പ്രവര്‍ത്തനം ശരിയല്ലെന്നര്‍ത്ഥം. നാക്കിലെ കറുപ്പും വെള്ളയും വലയങ്ങള്‍ ശരീരത്തിലെ ടോക്‌സിനുകളെ സൂചിപ്പിയ്ക്കുന്നു. പ്രത്യേകിച്ചു വയറ്റിലേയും രക്തത്തിലേയും.

കണ്‍തടങ്ങള്‍ക്കു താഴെയുള്ള വീര്‍പ്പ്

കണ്‍തടങ്ങള്‍ക്കു താഴെയുള്ള വീര്‍പ്പ്

കണ്‍തടങ്ങള്‍ക്കു താഴെയുള്ള വീര്‍പ്പ് കിഡ്‌നി നേരെ പ്രവര്‍ത്തിയ്ക്കാത്തിന്റെ ലക്ഷണമാണ്. അല്ലെങ്കില്‍ ശരീരത്തില്‍ ടോക്‌സിനുകളുള്ളതിന്റെ. ഇതിനൊപ്പം കണ്ണിനു ചുറ്റും കറുപ്പുമുണ്ടാകാം.

നെറ്റി

നെറ്റി

നെറ്റി നാഡിയും ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. നെറ്റിയിലെ ചര്‍മപ്രശ്‌നങ്ങള്‍ ദഹനേന്ദ്രിയം, ലിവര്‍ , ഗോള്‍ ബ്ലാഡര്‍ എന്നിവയുടെ പ്രവര്‍ത്തനം ശരിയല്ലെന്നതിന്റെ സൂചനയാണ്. സ്‌ട്രെസ് കാരണവും നെറ്റിയില്‍ പ്രശ്‌നങ്ങളുണ്ടാകാം. നെറ്റിയിലെ ചുളിവും മറ്റും നിസാരമാക്കരുതെന്നര്‍ത്ഥം.

മൂക്ക്

മൂക്ക്

മൂക്ക് ഹൃദയവും ലംഗ്‌സുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മൂക്കിന്റെ ആരോഗ്യം ശരിയല്ലെങ്കില്‍ സര്‍ക്കുലേറ്ററി സിസ്റ്റം ശരിയല്ലെന്നര്‍ത്ഥം.

കിഡ്‌നി, ലിവര്‍ പ്രശ്‌നം മുഖത്തു തന്നെ....

ചുളിവുകള്‍ പ്രായാധിക്യം കാരണവും വരണ്ട ചര്‍മം കാരണവും മാത്രമല്ല, നിങ്ങളുടെ ദേഷ്യം പോലുള്ള വികാരങ്ങള്‍ കാരണവുമാകാം. വലതു പുരികത്തിനു സമീപം ചുളിവെങ്കില്‍ നിങ്ങളുടെ ദേഷ്യം, വികാരങ്ങള്‍ ലിവറിനെ ബാധിച്ചുവെന്നതിന്റെ സൂചനയാണ്.

ഇടതുപുരികത്തിനു സമീപമാണ് ചുളിവെങ്കില്‍

ഇടതുപുരികത്തിനു സമീപമാണ് ചുളിവെങ്കില്‍

ഇടതുപുരികത്തിനു സമീപമാണ് ചുളിവെങ്കില്‍ നിങ്ങള്‍ അടക്കിപ്പിടിയ്ക്കുന്ന വികാരങ്ങള്‍, അതായത് ദേഷ്യം, ദുഖം തുടങ്ങിയവ സ്പ്ലീനിനെ ബാധിച്ചുവെന്നര്‍ത്ഥം.

കവിളിലെ പാട്‌

കവിളിലെ പാട്‌

കവിളിലെ ഒറ്റപ്പെട്ട പാടുകളും നിറവ്യത്യാസവുമെല്ലാം ചര്‍മപ്രശ്‌നം മാത്രമല്ല, നിങ്ങള്‍ക്ക് ആവശ്യത്തിന് പോഷകങ്ങള്‍ ലഭിയ്ക്കുന്നില്ലെന്നര്‍ത്ഥം. അപചയപ്രക്രിയ പതുക്കെയാകുമ്പോഴും ലിവര്‍ പ്രശ്‌നത്തിലെങ്കിലും ഇത്തരം നിറവ്യത്യാസമുണ്ടാകാം.

താടി

താടി

താടി ഹോര്‍മോണുകളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. ആര്‍ത്തവസമയത്തു താടിയിലെ വരുന്ന മുഖക്കുരുവിനു പുറകിലെ കാരണമിതാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ താടിയില്‍ ചര്‍മപ്രശ്‌നങ്ങളുണ്ടാകും.

ചുണ്ട്

ചുണ്ട്

ചുണ്ട് ദഹനേന്ദ്രിയവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. വെളുത്ത ചുണ്ട് അനീമിയയുടെ ലക്ഷണമാണ്. നിറമുള്ള പാടുകള്‍ ചുണ്ടില്‍ പ്രത്യക്ഷപ്പെടുന്നത് വിരശല്യം സൂചിപ്പിയ്ക്കുന്നു. വെളുത്ത പാടെങ്കില്‍ ദഹനരസങ്ങള്‍ കുറവെന്നും ദഹനേന്ദ്രിയം വേണ്ട വിധത്തില്‍ പ്രവര്‍ത്തിയ്ക്കുന്നില്ലെന്നു പറയാം.

English summary

Face Mapping To Track Health Issues

Face Mapping To Track Health Issues, Read more to know about,
Story first published: Friday, September 16, 2016, 13:55 [IST]
X
Desktop Bottom Promotion